Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഇതു മാജിക്കല്‍ ഇലവന്‍! എല്ലാ സീസണിലും കളിച്ചവര്‍, ഒരു വിദേശ താരം മാത്രം

ഐപിഎല്ലിന്റെ ഇതുവരെ നടന്ന 13 സീസണുകളിലും ഏറ്റവും ചുരുങ്ങിയത് ഒരു മല്‍സരമെങ്കിലും കളിച്ചിട്ടുള്ള താരങ്ങളെ ഉള്‍പ്പെടുത്തി ഒരു മാജിക്കല്‍ ഇലവനെ തിരഞ്ഞെടുക്കാം. പല വമ്പന്‍ താരങ്ങള്‍ക്കും ഈ ഇലവനില്‍ ഇടം നേടാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ചില വമ്പന്‍മാര്‍ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്.

അപൂര്‍വ്വം ചില കളിക്കാര്‍ക്കു മാത്രമേ ഇതുവരെ നടന്ന മുഴുവന്‍ സീസണുകളിലും മുഖം കാണിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുള്ളൂ. ഇവരെ മാത്രം ഉള്‍പ്പെടുത്തി ഒരു ഇലവന്‍ തിരഞ്ഞെടുത്താല്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

മാജിക്കല്‍ ഇലവനിലെ ഒരേയൊരു വിദേശ താരം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണ്. 2008 മുതല്‍ ഇതുവരെ നടന്ന ഒരു സീസണും എബിഡിക്കു മിസ്സായിട്ടില്ല. ആര്‍സിബിയെക്കൂടാതെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) അദ്ദേഹം കളിച്ചിട്ടുണ്ട്. 169 മല്‍സരങ്ങളില്‍ നിന്നായി മൂന്നു സെഞ്ച്വറികളടക്കം 4849 റണ്‍സാണ് എബിഡിയുടെ സമ്പാദ്യം.

എംഎസ് ധോണി

എംഎസ് ധോണി

2008ലെ പ്രഥമ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. സസ്‌പെന്‍ഷന്‍ കാരണം 2016, 17 സീസണുകളില്‍ സിഎസ്‌കെ ഐപിഎല്ലില്‍ ഇല്ലാതിരുന്നപ്പോള്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റിനു വേണ്ടിയും അദ്ദേഹം കളിച്ചു.
ഐപിഎല്ലില്‍ ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡിന് അവകാശി കൂടിയാണ് ധോണി. 204 മല്‍സരങ്ങളില്‍ 39 കാരന്‍ കളിച്ചിട്ടുണ്ട്.

വിരാട് കോലി

വിരാട് കോലി

തുടക്കം മുതല്‍ ഒരേയൊരു ഫ്രാഞ്ചൈസിക്കു വേണ്ടി മാത്രം കളിച്ചിട്ടുള്ള ഐപിഎല്ലിലെ ഒരേയൊരു താരമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനായ വിരാട് കോലി. ആര്‍സിബിക്കു വേണ്ടി 192 മല്‍സരങ്ങളില്‍ അദ്ദേഹം ഇതിനകം കളിച്ചുകഴിഞ്ഞു. കന്നിക്കിരീടത്തിനായുള്ള കാത്തിരിപ്പ് ഇത്തവണ അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് 32 കാരനായ കോലി.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഐപിഎല്ലിലെ ഇതിഹാസ ക്യാപ്റ്റന്‍മാരില്‍ ഒരാളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും ഇതുവരെ നടന്ന എല്ലാ സീസണുകളിലും കളിച്ചിട്ടുണ്ട്. ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി കളിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. പിന്നീടാണ് മുംബൈയിലെത്തിയത്. ഡെക്കാനൊപ്പവും കിരീടം നേടിയ രോഹിത് മുംബൈക്കു അഞ്ചു ട്രോഫികളാണ് ഇതിനകം സമ്മാനിച്ചത്. 200 മല്‍സരങ്ങള്‍ ഹിറ്റ്മാന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിക്കറ്റ് കീപ്പറും ഇന്ത്യന്‍ താരവുമായ ദിനേഷ് കാര്‍ത്തികും പ്രഥമ സീസണ്‍ മുതല്‍ ഒരു സീസണ്‍ പോലും നഷ്ടമാവാതെ കളിച്ചുകൊണ്ടിരിക്കുകയാണ്. 196 മല്‍സരങ്ങളില്‍ ഇതിനകം കളിച്ച കാര്‍ത്തിക് കെകെആറിനെക്കൂടാതെ പഞ്ചാബ്, മുംബൈ, ആര്‍സിബി, ഗുജറാത്ത് ലയണ്‍സ് എന്നീ ഫ്രാഞ്ചൈസികളുടെയും ഭാഗമായിരുന്നു.

പിയൂഷ് ചൗള

പിയൂഷ് ചൗള

മുംബൈ ഇന്ത്യന്‍സിനായി പുതിയ സീസണില്‍ കളിക്കാനൊരുങ്ങുന്ന സ്പിന്നര്‍ പിയൂഷ് ചൗള ഐപിഎല്ലില്‍ ഇതിനകം 164 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 156 വിക്കറ്റുകളുമായി ടൂര്‍ണമെന്റില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത മൂന്നാമത്തെ ബൗളര്‍ കൂടിയാണ് അദ്ദേഹം. പഞ്ചാബ്, കെകെആര്‍ എന്നിവര്‍ക്കു വേണ്ടി ആറു വീതം സീസണുകളില്‍ കളിച്ച ചൗള കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു.

അമിത് മിശ്ര

അമിത് മിശ്ര

ഐപിഎല്ലിലെ രണ്ടാമത്തെ മികച്ച വിക്കറ്റ് വേട്ടക്കാരനായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്പിന്നര്‍ അമിത് മിശ്രയ്ക്കു ഇതുവരെ ഒരു സീസണിലും കളിക്കാതിരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഡിസിയെക്കൂടാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമുകള്‍ക്കു വേണ്ടിയും മിശ്ര കളിച്ചിട്ടുണ്ട്.

റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെ പുതിയ അംഗമായ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ റോബിന്‍ ഉത്തപ്പയും ഐപിഎല്ലിലെ സ്ഥിരം സാന്നിധ്യമാണ്. ടൂര്‍ണമെന്റില്‍ 5000 റണ്‍സെന്ന നാഴികക്കല്ലിന് അരികിലാണ് താരം. കെകെആര്‍, മുംബൈ, ആര്‍സിബി, രാജസ്ഥാന്‍, പൂനെ വാരിയേഴ്‌സ് എന്നിവര്‍ക്കു വേണ്ടി ഉത്തപ്പ നേരത്തേ കളിച്ചിട്ടുണ്ട്.

 മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വിശ്വസ്തനായ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ് മനീഷ് പാണ്ഡെ. ഇതുവരെ 146 മല്‍സരങ്ങളില്‍ പാണ്ഡെ കളിച്ചുകഴിഞ്ഞു. മുംബൈ ഇന്ത്യന്‍സിലൂടെ കരിയറാരംഭിച്ച അദ്ദേഹം ആര്‍സിബി, കെകെആര്‍, പൂനെ വാരിയേഴ്‌സ് എന്നിവര്‍ക്കു വേണ്ടിയും കളിച്ച ശേഷമാണ് ഇപ്പോള്‍ എസ്ആര്‍എച്ചിലെത്തിയത്.

 ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ ഐപിഎല്‍ കരിയറില്‍ 13 സീസണുകളിലായി 176 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 5197 റണ്‍സും അദ്ദേഹം നേടി. ഡിസിയെക്കൂടാതെ മുംബൈ, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കു വേണ്ടിയും ധവാന്‍ കളിച്ചു.

വൃധിമാന്‍ സാഹ

വൃധിമാന്‍ സാഹ

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ വൃധിമാന്‍ സാഹ ഐപിഎല്ലില്‍ 124 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. നേരത്തേ പഞ്ചാബ് കിങ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളുടെയും ഭാഗമായിരുന്നു സാഹ.

ധവാല്‍ കുല്‍ക്കര്‍ണി

ധവാല്‍ കുല്‍ക്കര്‍ണി

ഈ ലിസ്റ്റിലെ സര്‍പ്രൈസ് താരമെന്നു വിശേഷിപ്പിക്കാവുന്നത് മുംബൈ ഇന്ത്യന്‍സ് പേസറായ ധവാല്‍ കുല്‍ക്കര്‍ണിയാണ്. ഒരു സീസണ്‍ പോലും പൂര്‍ണമായി മിസ്സാവാതെ 91 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. ഈ ലിസ്റ്റില്‍ 100ല്‍ താഴെ മല്‍സരങ്ങളില്‍ കളിച്ച ഏക താരവും കുല്‍ക്കര്‍ണിയാണ്. മുംബൈയെക്കൂടാതെ രാജസ്ഥാന്‍, ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കായും പേസര്‍ പന്തെറിഞ്ഞു.

Story first published: Friday, April 2, 2021, 17:45 [IST]
Other articles published on Apr 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+