Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്കൊപ്പം യുവി, എബിഡി, മലിങ്ക! രോഹിത്തിന്റെ ടീമില്‍ കോലി, റാഷിദ്, ബുംറ; ആരു ജയിക്കും?

ഏകദിന ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച സംയുക്ത ഇലവനും വിരമിച്ച മുന്‍ സൂപ്പര്‍ താരങ്ങളുടെ ഇലവനും തമ്മില്‍ ഏറ്റുമുട്ടിയാല്‍ എങ്ങനെയിരിക്കും? പോരാട്ടം തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഇവരില്‍ ആരു ജയിക്കുമെന്നു പ്രവചിക്കുകയും അസാധ്യം തന്നെയായിരിക്കും. വിരമിച്ചവരുടെ ഇലവനെ നയിക്കുക ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്.

എന്നാല്‍ നിലവില്‍ മല്‍സരരംഗത്തുള്ളവരുടെ ബെസ്റ്റ് ഇലവനെ നയിക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയാണ്. ഇരുടീമുകളും വമ്പന്‍ താരങ്ങളുടെ വലിയൊരു നിര തന്നെ നമുക്കു കാണാന്‍ സാധിക്കും. ആരൊക്കെയാണ് രണ്ടു ഇലവനിലും ഇടം നേടിയിട്ടുള്ള കളിക്കാരെന്നു നമുക്കു നോക്കാം.

MS DHONI

ധോണിയുടെ കൂടെ ആരെല്ലാം

വിരമിച്ചവരുടെ ഇലവനെടുത്താല്‍ ഇന്ത്യയുടെ മൂന്നു താരങ്ങളാണ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അവര്‍ക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക സൗത്താഫ്രിക്കയുടെ റണ്‍വേട്ടക്കാരനായ ഹാഷിം അംലയും അടുത്തിടെ വിരമിച്ച ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റര്‍ ഡേവിഡ് വാര്‍ണറുമായിരിക്കും. ഇടംകൈയന്‍ ബാറ്റര്‍മാരായ ഇരുവരും അതിവേഗം സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നവരാണ്.

ടീമില്‍ മൂന്നാം നമ്പറില്‍ കളിക്കുക ശ്രീലങ്കയുടെ ഇതിഹാസ ബാറ്ററും വിക്കറ്റ് കീപ്പറുമായിട്ടുള്ള കുമാര്‍ സങ്കക്കാരയായിരിക്കും. നാലാം നമ്പറിലുള്ളത് ഇന്ത്യയുടെ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ്. ഈ ഫോര്‍മാറ്റിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് അദ്ദേഹം. 2011ല്‍ ഇന്ത്യ ചാംപ്യന്‍മാരായ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും യുവിക്കായിരുന്നു.

അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് 360 ബാറ്ററെന്നു ലോകം വിശേഷിപ്പിക്കുന്ന സൗത്താഫ്രിക്കയുടെ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണ്. വളരെ വേഗത്തില്‍ മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ള താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. എബിഡിക്കു ശേഷം ആറാം നമ്പറിലാണ് ധോണിയാണുള്ളത്. ടീമിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമെല്ലാം അദ്ദേഹം തന്നെയാണ്.

അതിനു ശേഷം പാകിസ്താന്റെ ഇടിവെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡിയുടെ ഊഴമായിരിക്കും. ബൗളിങ് നിരയിലേക്കു വന്നാല്‍ പാകിസ്താന്റെ മുന്‍ സ്പിന്നര്‍ സഈദ് അജ്മലാണ് സ്പിന്‍ ബൗളങിനു ചുക്കാന്‍ പിടിക്കുക. ഫാസ്റ്റ് ബൗളര്‍മാരായി മൂന്നു പേര്‍ ഇലവനിലുണ്ട്. സൗത്താഫ്രിക്കയുടെ ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍, ഇന്ത്യന്‍ ഇതിഹാസം സഹീര്‍ ഖാന്‍, ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിങ്ക എന്നിവരാണ്.

ROHIT SHARMA

രോഹിത്തിന്റെ കൂടെയുള്ളത് ആരൊക്കെ?

രോഹിത്തിനു കീഴിലുള്ള നിലവിലെ ഏകദിന ഇലവനെടുത്താല്‍ ഈ ടീമില്‍ നാലു ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രോഹിത്തും ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്യുക. ഇരുവരും ഒരുപോലെ പ്രഹരശേഷിയുള്ള ബാറ്റര്‍മാരാണ്. അതിവേഗം സ്‌കോര്‍ ചെയ്യാന്‍ മിടുക്കരാണ് രണ്ടു പേരും. മൂന്നാം നമ്പറിലുള്ളത് ഇന്ത്യയുടെ ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയാണ്.

നാലാം നമ്പറില്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യസണിന്റെ ഊഴമായിരിക്കും. അഞ്ച്, ആറ് സ്ഥാനങ്ങളില്‍ രണ്ടു സൗത്താഫ്രിക്കന്‍ കളിക്കാരാണുള്ളത് ഹെന്‍ട്രച്ച് ക്ലാസെനും ഡേവിഡ് മില്ലറുമാണിത്. ടീമിന്റെ വിക്കറ്റ് കാക്കുന്നത് ക്ലാസെനായിരിക്കും.

ഇന്ത്യന്‍ സ്റ്റാര്‍ ഒള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് തുടര്‍ന്നെത്തുക. അഫ്ഗാനിസ്താന്റെ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യും. പേസ് നിരയിലുള്ളത് ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ്, ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട്, ഇന്ത്യയുടെ ജസ്പ്രീത് ബുംറ എന്നിവരാണ്.

വിരമിച്ചവരുടെ 11

ഹാഷിം അംല, ഡേവിഡ് വാര്‍ണര്‍, കുമാര്‍ സങ്കക്കാര, യുവരാജ് സിങ്, എബിഡി, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷാഹിദ് അഫ്രീഡി, സഈദ് അജ്മല്‍, ഡെയ്ല്‍ സ്റ്റെയ്ന്‍, സഹീര്‍ ഖാന്‍, ലസിത് മലിങ്ക.

നിലവിലുള്ളവരുടെ 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, വിരാട് കോലി, കെയ്ന്‍ വില്ല്യംസണ്‍, ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, പാറ്റ് കമ്മിന്‍സ്, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

Story first published: Sunday, September 1, 2024, 16:02 [IST]
Other articles published on Sep 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+