സെവാഗില്ല, സര്‍പ്രൈസ് ഓപ്പണിങ്! വലം കൈയന്‍മാരുടെ ഓള്‍ ടൈം ബെസ്റ്റ് 11 ഇതാ
ക്രിക്കറ്റിന്റെ ചരിത്രത്തിലെ സൂപ്പര്‍ താരങ്ങളെ പരിഗണിച്ചാല്‍ നീളന്‍ പട്ടിക തന്നെ കാണാനാവും. ഓരോ കാലഘട്ടത്തിലും വിസ്മയിപ്പിച്ച പ്രതിഭകള്‍ നിരവധിയാണ്. ആധുനിക ക്രിക്കറ്റിലേക്ക് വന്നാല്‍ വിരാട് കോലി, രോഹിത് ശര്‍മ, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ ഇങ്ങനെ പോകും പട്ടിക. ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ച് ഏറ്റവും മികച്ച വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്ലേയിങ് 11 തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക?.
ചാറ്റ് ജിപിടി തിരഞ്ഞെടുത്ത വലം കൈയന്‍മാരുടെ 11 നോക്കാം. ഓപ്പണിങ്ങില്‍ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗിന് ഇടമില്ലെന്നതാണ് ശ്രദ്ധേയം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും നിലവിലെ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയുമാണ് ഓപ്പണര്‍മാര്‍. സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും റണ്‍സും സെഞ്ച്വറിയും നേടിയ താരമാണ്. സച്ചിന്റെ പേരിലുള്ള ഈ റെക്കോഡ് തകര്‍ക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. രോഹിത് ശര്‍മ ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്.
ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 റണ്‍സ് രോഹിത്തിന്റെ പേരിലാണ്. മൂന്നാം നമ്പറില്‍ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിനാണ് ഇടം. ഓസീസിന് രണ്ട് ലോകകപ്പടക്കം നേടിക്കൊടുത്ത പോണ്ടിങ് 375 ഏകദിനത്തില്‍ നിന്ന് 13704 റണ്‍സാണ് നേടിയത്. ഇതില്‍ 30 സെഞ്ച്വറിയും ഉള്‍പ്പെടും. നാലാം നമ്പറില്‍ വിരാട് കോലിയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് വിരാട് കോലി.
274 ഏകദിനം കളിച്ച് 12898 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 57ന് മുകളില്‍ ശരാശരിയില്‍ കളിക്കുന്ന കോലി 46 സെഞ്ച്വറി നേടിക്കഴിഞ്ഞു. സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ സാധ്യതയുള്ള താരമെന്ന് വിലയിരുത്തപ്പെടുന്നയാളാണ് കോലി. അഞ്ചാം നമ്പറില്‍ സ്റ്റീവ് സ്മിത്തിനാണ് ഇടം ലഭിച്ചിരിക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ മികവുകാട്ടുന്ന താരമാണെങ്കിലും ടെസ്റ്റിലാണ് അദ്ദേഹം കൂടുതല്‍ ശോഭിക്കുന്നത്.

142 ഏകദിനത്തില്‍ നിന്ന് 4939 റണ്‍സാണ് സ്മിത്ത് നേടിയത്. 12 സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 98 ടെസ്റ്റില്‍ നിന്ന് 8969 റണ്‍സും സ്മിത്തിന്റെ പേരിലുണ്ട്. ആറാം നമ്പറില്‍ അവസരം ലഭിച്ചിരിക്കുന്നത് ജാക്‌സ് കാലിസിനാണ്. ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസ് ഓള്‍റൗണ്ടറാണ് കാലിസ്. 328 ഏകദിനത്തില്‍ നിന്ന് 11579 റണ്‍സും 273 വിക്കറ്റും താരം നേടി. 166 ടെസ്റ്റില്‍ നിന്ന് 13289 റണ്‍സും 292 വിക്കറ്റും കാലിസിന്റെ പേരിലുണ്ട്.
ഏഴാം നമ്പറില്‍ എംഎസ് ധോണിയാണുള്ളത്. ഇന്ത്യയുടെ മുന്‍ നായകനും സൂപ്പര്‍ ഫിനിഷറുമാണ് ധോണി. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് നേടിക്കൊടുത്ത ധോണിയാണ് ഈ ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും. 350 ഏകദിനത്തില്‍ നിന്ന് 10773 റണ്‍സും 90 ടെസ്റ്റില്‍ നിന്ന് 4876 റണ്‍സുമാണ് ധോണിയുടെ സമ്പാദ്യം. എട്ടാം നമ്പറില്‍ മുന്‍ പാകിസ്താന്‍ നായകനും ഓള്‍റൗണ്ടറുമായ ഇമ്രാന്‍ ഖാനാണ്.
175 ഏകദിനത്തില്‍ നിന്ന് 3709 റണ്‍സും 182 വിക്കറ്റും 88 ടെസ്റ്റില്‍ നിന്ന് 3807 റണ്‍സും 362 വിക്കറ്റും നേടിയിട്ടുണ്ട്. ഒമ്പതാം നമ്പറില്‍ മുത്തയ്യ മുരളീധരന് സ്ഥാനമില്ല. ഓസീസ് സ്പിന്നറായിരുന്ന ഷെയ്ന്‍ വോണിനാണ് അവസരം. ഇതിഹാസ സ്പിന്നറായ ഷെയ്ന്‍ വോണ്‍ 145 ഏകദിനത്തില്‍ നിന്ന് 293 വിക്കറ്റും 145 ടെസ്റ്റില്‍ നിന്ന് 708 വിക്കറ്റുമാണ് നേടിയത്. ആര്‍ അശ്വിനും അനില്‍ കുംബ്ലെക്കുമൊന്നും ഇടമില്ല.
10ാം നമ്പറില്‍ മുന്‍ ഓസീസ് സൂപ്പര്‍ പേസര്‍ ഗ്ലെന്‍ മഗ്രാത്തിനാണ് അവസരം. 250 ഏകദിനത്തില്‍ നിന്ന് 381 വിക്കറ്റും 124 ഏകദിനത്തില്‍ നിന്ന് 563 വിക്കറ്റുമാണ് മഗ്രാത്ത് വീഴ്ത്തിയത്. 11ാമനായി ജെയിംസ് ആന്‍ഡേഴ്‌സനാണുള്ളത്. 194 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 180 ടെസ്റ്റില്‍ നിന്ന് 686 വിക്കറ്റുമാണ് ആന്‍ഡേഴ്‌സന്‍ വീഴ്ത്തിയത്. 2015ന് ശേഷം ഏകദിനം കളിക്കാത്ത ആന്‍ഡേഴ്‌സന്‍ ടെസ്റ്റില്‍ ഇപ്പോഴും സജീവമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications