ദുബായ്: ഈ പതിറ്റാണ്ടിലെ ഐസിസിയുടെ ഏകദിന ഇലവനെ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി നയിക്കും. ഇന്ത്യയില്‍ നിന്നാണ് കൂടുതല്‍ താരങ്ങള്‍ ഏകദിന ഇലവനിലെത്തിയത്. ധോണിയടക്കം ഇന്ത്യയുടെ മൂന്നു പേര്‍ ഏകദിന ഇലവനിലുണ്ട്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളിലെ രണ്ടു പേര്‍ വീതം ഇലവനില്‍ ഇടം നേടി. ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ന്യൂസിലാന്‍ഡ് ടീമുകളിലെ ഓരോ താരങ്ങള്‍ വീതവും ഐസിസി ഇലവനിലെത്തി.

നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ എന്നിവരാണ് ഏകദിന ഇലവനിലെത്തിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍.
എന്നാല്‍ ഇന്ത്യന്‍ പേസ് ബൗളിങിലെ കുന്തമുനയായ ജസ്പ്രീത് ബുംറയ്ക്കു ഇലവനില്‍ ഇടം ലഭിച്ചില്ല. ഓസ്‌ട്രേലിയയില്‍ നിന്നും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരും ദക്ഷിണാഫ്രിക്കയില്‍ നിന്നും സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ്, സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ എന്നിവരും ലോക ഇലവനിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
പതിറ്റാണ്ടിലെ ഏകദിന ടീം
രോഹിത് ശര്‍മ (ഇന്ത്യ), ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ), വിരാട് കോലി (ഇന്ത്യ), എബി ഡിവില്ലിയേഴ്‌സ് (ദക്ഷിണാഫ്രിക്ക), ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദേശ്), എംഎസ് ധോണി (ക്യാപ്റ്റന്‍, ഇന്ത്യ), ബെന്‍ സ്റ്റോക്‌സ് (ഇംഗ്ലണ്ട്), മിച്ചെല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), ട്രെന്റ് ബോള്‍ട്ട് (ന്യൂസിലാന്‍ഡ്), ഇമ്രാന്‍ താഹിര്‍ (ദക്ഷിണാഫ്രിക്ക), ലസിത് മലിങ്ക (ശ്രീലങ്ക).
അതേസമയം, ഐസിസിയുടെ പതിറ്റാണ്ടിലെ വനിതാ ഏകദിന ടീമില്‍ ഇന്ത്യയുടെ മിതാലി രാജ്, ജുലാന്‍ ഗോസ്വാമി എന്നിവര്‍ ഇടംപിടിച്ചു. ഓസ്‌ട്രേലിയയുടെ മെഗ് ലാനിങാണ് ടീമിന്റെ ക്യാപ്റ്റന്‍. ഓസീസിന്റെ മൂന്നു താരങ്ങള്‍ ഇലവനിലുണ്ട്. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവരുടെ രണ്ടു പേര്‍ വീതം ഇലവനിലേക്കു തിരഞ്ഞെടിക്കപ്പെട്ടു.
പതിറ്റാണ്ടിലെ വനിതാ ഏകദിന ടീം- അലീസ ഹീലി (ഓസ്‌ട്രേലിയ), സൂസി ബെയ്റ്റ്‌സ് (ന്യൂസിലാന്‍ഡ്), മിതാലി രാജ് (ഇന്ത്യ), മെഗ് ലാനിങ് (ക്യാപ്റ്റന്‍, ഓസ്‌ട്രേലിയ), സ്‌റ്റെഫാനി ടെയ്‌ലര്‍ (വെസ്റ്റ് ഇന്‍ഡീസ്), സാറ ടെയ്‌ലര്‍ (ഇംഗ്ലണ്ട്), എലിസ് പെറി (ഓസ്‌ട്രേലിയ), ഡെയ്ന്‍ വാന്‍ നിയെകര്‍ക്ക്, മറിസാനെ കേപ്പ് (ദക്ഷിണാഫ്രിക്ക), ജുലാന്‍ ഗോസ്വാമി (ഇന്ത്യ), അനീസ മുഹമ്മദ് (വെസ്റ്റ് ഇന്‍ഡീസ്).