Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇതു ഗവാസ്‌കറുടെ ഓള്‍ടൈം ഐപിഎല്‍ ഇലവന്‍, നയിക്കാന്‍ എംഎസ് ധോണി

ഐപിഎല്ലിന്റെ 14ാം സീസണിന് വെള്ളിയാഴ്ച തുടക്കം കുറിക്കാനിരിക്കെ ഓള്‍ടൈം ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. കഴിഞ്ഞ 13 സീസണുകളില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളെയാണ് ഗവാസ്‌കര്‍ തന്റെ ഇലവനിലേക്കു പരിഗണിച്ചത്. വമ്പന്‍ താരങ്ങളെല്ലാം തന്നെ ടീമില്‍ ഇടം പിടിച്ചിട്ടുമുണ്ട്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയിലായിരുന്നു ഓള്‍ടൈം ഇലവനെ ഗവാസ്‌കര്‍ പ്രഖ്യാപിച്ചത്. ചില താരങ്ങളെ മിസ്സായി പോയിട്ടുണ്ടെങ്കില്‍ തന്നോടു ക്ഷമിക്കണമെന്നും ജീവിതത്തില്‍ ഒരിക്കലും നല്ല സെലക്ടറായിരുന്നില്ലെന്നും ഒരു ടീമിനെ തിരഞ്ഞെടുക്കുക എത്ര മാത്രം ബുദ്ധിമുട്ടേറിയ കാര്യമാണെന്നു താന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.

1

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയെയാണ് ഗവാസ്‌കര്‍ തന്റെ ഇലവന്റെ ക്യാപ്റ്റനാക്കിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനു അഞ്ചു ഐപിഎല്‍ ട്രോഫികള്‍ സമ്മാനിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇലവനിലുണ്ടെങ്കിലും ഗവാസ്‌കര്‍ അദ്ദേഹത്തിന് ഓപ്പണറുടെ റോള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ.

രോഹിത്തും പഞ്ചാബ് കിങ്‌സിന്റെ ഐതിഹാസിക ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലുമാണ് ഗവാസ്‌കറുടെ ഓള്‍ടൈം ഇലവന്റെ ഓപ്പണര്‍മാര്‍. ടൂര്‍ണമെന്റില്‍ ഒട്ടേെേറ മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരങ്ങളാണ് രണ്ടു പേരും. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ഓപ്പണറുമായ ഡേവിഡ് വാര്‍ണറാണ് മൂന്നാം നമ്പറില്‍ ബാറ്റിങിനു ഇറങ്ങുക. ഈ സ്ഥാനത്തെ സ്‌പെഷ്യലിസ്റ്റായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിക്കു നാലാം നമ്പറാണ്.

കോലിക്കു പിന്നാലെ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ നെടുംതൂണുകളിലൊരാളായ ഓള്‍റൗണ്ടര്‍ സുരഷ് റെയ്‌നയാണ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുക. ആറാമനായി ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സ് ബാറ്റേന്തും. ഏഴാം നമ്പറില്‍ നായകനും വിക്കറ്റ് കീപ്പറുമായ ധോണി കളിക്കും.

പിന്നീട് ബൗളര്‍മാരുടെ ഊഴമാണ്. രണ്ടു വീതം പേസര്‍മാരും സ്പിന്നര്‍മാരുമാണ് ഓള്‍ടൈം ഇലവനിലുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബൗളറുമായ ജസ്പ്രീത് ബുംറയുമാണ് പേസ് വിഭാഗം കൈകാര്യം ചെയ്യുക. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ സുനില്‍ നരെയ്‌നും സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കും.

2

ഗവാസ്‌കറുടെ ഓള്‍ടൈം ഐപിഎല്‍ ഇലവന്‍
രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), ക്രിസ് ഗെയ്ല്‍ (പഞ്ചാബ് കിങ്‌സ്), ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), സുരേഷ് റെയ്‌ന (ചെന്നൈ സൂപ്പര്‍ കിങ്‌സ്), എബി ഡിവില്ലിയേഴ്‌സ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), എംഎസ് ധോണി (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ്), രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), ഭുവനേശ്വര്‍ കുമാര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്).

Story first published: Thursday, April 8, 2021, 15:11 [IST]
Other articles published on Apr 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+