Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് വേണ്ട, പക്ഷെ സഞ്ജു ഐപിഎല്ലില്‍ ഹീറോ! ധോണിയടക്കം പിന്നില്‍- കണക്കിതാ

ജയ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിര്‍ഭാഗ്യവാനായ താരമാണ് സഞ്ജു സാംസണ്‍. പ്രതിഭാശാലിയെന്ന് വാഴ്ത്തുമ്പോഴും പിന്തുണക്കാനാളില്ലാതെ തഴയപ്പെടുകയാണ് സഞ്ജു. ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ്, ഏഷ്യന്‍ ഗെയിംസ്, ഓസീസ് പരമ്പര തുടങ്ങി സമീപകാലത്തെ പരമ്പരകളിലെല്ലാം സഞ്ജു ടീമിന് പുറത്തായിരുന്നു. ഇനിയൊരു തിരിച്ചുവരവ് സഞ്ജുവിനെ സംബന്ധിച്ച് പ്രയാസമാണ്. ഇപ്പോള്‍ കേരള ടീമിനൊപ്പം സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാനൊരുങ്ങുകയാണ് സഞ്ജു.

സഞ്ജു സാംസണിനെ ഇന്ത്യക്ക് വേണ്ടെങ്കിലും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ താരമായി സഞ്ജു തുടരുകയാണ്. രാജസ്ഥാന്റെ നായകനായ സഞ്ജുവിന് ടീമിനെ ഫൈനലിലേക്കെത്തിക്കാനും സാധിച്ചിരുന്നു. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ വരാനിരിക്കുന്ന ഐപിഎല്ലില്‍ കസറി ദേശീയ ടീമിലേക്ക് മടങ്ങിയെത്താമെന്ന കണക്കുകൂട്ടലിലാണ് സഞ്ജു. വരാനിരിക്കുന്ന സീസണിലും രാജസ്ഥാന്റെ നായകസ്ഥാനത്ത് സഞ്ജു തന്നെയാവും ഉണ്ടാവുക.

ബിസിസിഐ ആവശ്യത്തിന് പിന്തുണ നല്‍കുന്നില്ലെങ്കിലും ഐപിഎല്‍ താരമൂല്യത്തില്‍ സഞ്ജുവിന്റെ തട്ട് ഉയര്‍ന്നുതന്നെയാണ്. നിലവിലെ ആറ് ഐപിഎല്‍ നായകന്മാരെക്കാള്‍ ഉയര്‍ന്ന പ്രതിഫലം സഞ്ജുവിനുണ്ട്. സഞ്ജുവിന് പിന്നിലുള്ളവരില്‍ സൂപ്പര്‍ താരങ്ങളായ എംഎസ് ധോണിയും ഡേവിഡ് വാര്‍ണറുമെല്ലാം ഉള്‍പ്പെടുമെന്നതാണ് കൗതുകം. 2022ലെ മെഗാ ലേലത്തിന് മുമ്പ് രാജസ്ഥാന്‍ നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് സഞ്ജു. 14 കോടിയാണ് 2021 മുതല്‍ രാജസ്ഥാനില്‍ സഞ്ജുവിന് പ്രതിഫലമായി ലഭിക്കുന്നത്.

അടുത്ത സീസണിലും ഇതേ പ്രതിഫലം സഞ്ജുവിന് ലഭിക്കും. അടുത്ത മെഗാ ലേലത്തിന് മുമ്പ് സഞ്ജുവിന്റെ പ്രതിഫലം ഇടിയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാല്‍ നിലവില്‍ 14 കോടി ഒറ്റ സീസണില്‍ സഞ്ജുവിന്റെ പോക്കറ്റിലെത്തുന്നുണ്ട്. സിഎസ്‌കെ നായകനായ എംഎസ് ധോണിക്ക് 12 കോടിയാണ് നിലവില്‍ പ്രതിഫലം. അവസാന സീസണിലും സിഎസ്‌കെയെ ചാമ്പ്യനാക്കിയ നായകനാണ് ധോണി.

sanju samson

2022ലെ മെഗാ ലേലത്തിന് മുമ്പ് ധോണിയെ 12 കോടിക്ക് സിഎസ്‌കെ നിലനിര്‍ത്തിയപ്പോള്‍ രവീന്ദ്ര ജഡേജക്ക് 16 കോടിയും പ്രതിഫലം നല്‍കുകയായിരുന്നു. അടുത്ത സീസണിലും ധോണി സിഎസ്‌കെയുടെ നായകനായി കളിച്ചേക്കുമെന്നാണ് വിവരം. ഇതിന്റെ സൂചന നല്‍കിയാണ് അവസാന സീസണില്‍ നിന്ന് ധോണി മടങ്ങിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെ അവസാന സീസണില്‍ നയിച്ചത് ഡേവിഡ് വാര്‍ണറാണ്. റിഷഭ് പന്തിന്റെ അഭാവത്തിലാണ് വാര്‍ണറെ തേടി നായകസ്ഥാനമെത്തിയത്.

6.25 കോടിയാണ് ഡല്‍ഹിയിലെ വാര്‍ണറുടെ പ്രതിഫലം. അടുത്ത സീസണില്‍ റിഷഭ് തിരിച്ചെത്തുമ്പോള്‍ വാര്‍ണര്‍ക്ക് നായകസ്ഥാനം നഷ്ടമായേക്കും. എന്നാല്‍ ടീമില്‍ ഓപ്പണറായി വാര്‍ണര്‍ തുടര്‍ന്നേക്കും. ശിഖര്‍ ധവാന്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ്. ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറായിരുന്ന ധവാന്‍ 2022ലാണ് പഞ്ചാബിലേക്കെത്തിയത് 8.25 കോടിയാണ് താരത്തിന്റെ പ്രതിഫലം. അടുത്ത സീസണില്‍ ധവാന്‍ നായകസ്ഥാനത്തുണ്ടാവാന്‍ സാധ്യത കുറവാണ്. നിലവില്‍ സഞ്ജുവിനെക്കാള്‍ ധവാന് പ്രതിഫലം കുറവാണ്.

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും ആര്‍സിബി ക്യാപ്റ്റനുമായ ഫഫ് ഡുപ്ലെസിസും പ്രതിഫലത്തില്‍ സഞ്ജുവിന് പിന്നിലാണ്. 7 കോടി രൂപയാണ് ഡുപ്ലെസിസിന് പ്രതിഫലമായി ലഭിക്കുന്നത്. സിഎസ്‌കെ വിട്ടാണ് ഡുപ്ലെയിസ് ആര്‍സിബിയിലേക്കെത്തിയത്. ദക്ഷിണാഫ്രിക്കന്‍ താരവും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനുമായ എയ്ഡന്‍ മാര്‍ക്രവും പ്രതിഫലത്തില്‍ സഞ്ജുവിനെക്കാള്‍ പിന്നിലാണ്. വെറും 2.6 കോടി രൂപയാണ് മാര്‍ക്രമിന്റെ പ്രതിഫലം.

അവസാന സീസണില്‍ മാര്‍ക്രത്തിന് കീഴില്‍ ഹൈദരാബാദ് തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ഇത്തവണ നായകസ്ഥാനത്ത് നിന്ന് മാര്‍ക്രത്തെ മാറ്റാനും സാധ്യതകളേറെയാണ്. നിലവിലെ കണക്ക് പ്രകാരം പ്രതിഫലത്തില്‍ സഞ്ജുവിനെക്കാള്‍ വളരെ പിന്നിലാണ് മാര്‍ക്രമുള്ളത്. എന്തായാലും വരാനിരിക്കുന്ന ഐപിഎല്‍ സീസണ്‍ സഞ്ജുവിന്റെ കരിയറില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Story first published: Tuesday, October 3, 2023, 7:17 [IST]
Other articles published on Oct 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+