ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനാണ്. ക്രിക്കറ്റില്‍ എക്കാലത്തും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പല ബഹുമതികളും നല്‍കി രാജ്യം ക്രിക്കറ്റ് താരങ്ങളെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ സൈന്യം വിശേഷ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുള്ളത് വളരെ ചുരുക്കം ക്രിക്കറ്റ് താരങ്ങളെയാണ്. ഇത്തരത്തില്‍ ഇന്ത്യയുടെ സായുധ സേനയില്‍ ഉള്‍പ്പെട്ട് രാജ്യത്തിന്റെ അഭിമാനമായി മാറിയ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
എംഎസ് ധോണിയാണ് ഇതിലൊരാള്‍. ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിക്ക് ലഫ്റ്റണല്‍ കേണല്‍ പദവിയാണ് സൈന്യം നല്‍കിയിരിക്കുന്നത്. 2019ല്‍ ജമ്മു കാശ്മീരില്‍ രണ്ട് ആഴ്ചയോളം ധോണി സേവനം ചെയ്തിട്ടുമുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനാണ് ധോണി. മൂന്ന് ഐസിസി കിരീടം ഇന്ത്യക്ക് സമ്മാനിച്ചാണ് ധോണി പടിയിറങ്ങിയത്. ഇതിന്റെ ആദരവ് സൂചകമായാണ് ധോണിക്ക് സൈന്യം ക്യാപ്റ്റന്‍ പദവി നല്‍കിയത്.

ഇന്ത്യയുടെ കരസേനയിലേക്കെത്താനുള്ള ഫിറ്റ്‌നസുള്ളയാളാണ് ധോണി. 41ാം വയസിലും ധോണിക്ക് മികച്ച ഫിറ്റ്‌നസ് അവകാശപ്പെടാനാവും. ധോണിയുടെ 41ാം വയസിലെ ഫിറ്റ്‌നസ് ഇന്നത്തെ പല യുവതാരങ്ങള്‍ക്കും ഇല്ലെന്നതാണ് വസ്തുത. ഇപ്പോഴും സൈന്യത്തിന്റെ ക്യാപ്റ്റന്‍ പദവി ധോണിക്കുണ്ട്. ഏറ്റവും ആസ്തിയുള്ള ഇന്ത്യക്കാരിലൊരാളാണ് ധോണി. ഈ വര്‍ഷത്തെ കണക്കുപ്രകാരം 1000 കോടിക്ക് മുകളിലാണ് ധോണിയുടെ ആസ്തി.
മുന്‍ ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ഹര്‍ഭജന്‍ സിങ്ങും ഇന്ത്യയുടെ സായുധ സേനയുടെ ഭാഗമായിട്ടുണ്ട്. പഞ്ചാബ് സര്‍ക്കാന്‍ ഡെപ്യൂട്ടി സൂപ്രണ്ട് പദവി ഹര്‍ഭജന് നല്‍കാന്‍ തയ്യാറായെങ്കിലും അദ്ദേഹമത് സ്വീകരിച്ചില്ല. പഞ്ചാബ് പോലീസിനൊപ്പം അല്‍പ്പനാള്‍ സേവനം ചെയ്യാന്‍ ഹര്‍ഭജന്‍ തയ്യാറായിരുന്നു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ച ഹര്‍ഭജന്‍ 2007ല്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ഉള്‍പ്പെട്ടിരുന്നു.
വിരമിച്ച ശേഷം കമന്റേറ്ററെന്ന നിലയിലും അവതാരകനെന്ന നിലയിലും ഹര്‍ഭജന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ഔദ്യോഗികമായി മറ്റ് സ്ഥാനങ്ങള്‍ ഹര്‍ഭജനില്ല. സികെ നായിഡുവാണ് ഇന്ത്യയുടെ സായുധ സേനയുടെ ഭാഗമായ മറ്റൊരാള്‍. ഇന്ത്യന്‍ സൈന്യം ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയാണ് ആദ്യം നായിഡുവിനെ ആദരിച്ചത്. പിന്നീട് കേണല്‍ പദവിയും നല്‍കി.
മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ കപില്‍ ദേവും ഇന്ത്യയുടെ സായുധ സേനയുടെ ഭാഗമായിരുന്നു. 1983ലെ ഏകദിന ലോകകപ്പിലൂടെ ഇന്ത്യക്ക് ആദ്യത്തെ വിശ്വകിരീടം സമ്മാനിച്ച നായകനാണ് കപില്‍. ഈ നേട്ടത്തിനായുള്ള ആദരസൂചകമായി നിലവില്‍ കേണല്‍സ്ഥാനമാണ് കപിലിന് ലഭിച്ചിരിക്കുന്നത്. സൈന്യത്തോടൊപ്പം രണ്ടാഴ്ച പ്രവര്‍ത്തിക്കാനും കപില്‍ തയ്യാറായിരുന്നു. ഇപ്പോള്‍ ക്രിക്കറ്റ് നിരൂപകനായാണ് കപില്‍ പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയുടെ മുന്‍ പേസര്‍ ജോഗീന്ദര്‍ ശര്‍മ ക്രിക്കറ്റ് നേരത്തെ മതിയാക്കി പോലീസ് ജോലിയില്‍ പ്രവേശിച്ചയാളാണ്. 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ അവസാന ഓവര്‍ പന്തെറിഞ്ഞ് ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തത് ജോഗീന്ദര്‍ ശര്‍മയായിരുന്നു. ഇതിന് ശേഷം അധികനാള്‍ അദ്ദേഹം ക്രിക്കറ്റില്‍ തുടര്‍ന്നില്ല. ഇപ്പോള്‍ ഹരിയാന പോലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ടന്റാണ്. ക്രിക്കറ്റില്‍ ഇനിയും മുന്നോട്ട് പോകാന്‍ അവസരം ഉണ്ടായിരുന്നെങ്കിലും അത് വേണ്ടെന്ന് ജോഗീന്ദര്‍ തീരുമാനിക്കുകയായിരുന്നു.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറേയും സൈന്യം സ്ഥാനം നല്‍കി ആദരിച്ചിരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സാണ് സച്ചിനെ ആദരിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ സ്ഥാനമാണ് സച്ചിന് നല്‍കിയിരിക്കുന്നത്. എയര്‍ഫോഴ്‌സിന്റെ ചില ഔദ്യോഗിക പരിപാടികളില്‍ സച്ചിന്‍ പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴും ഇതേ പദവി സച്ചിനുണ്ട്. ഹേമു അദികാരിയാണ് മറ്റൊരാള്‍. ലഫ്റ്റണല്‍ കേണല്‍ പദവി നല്‍കിയാണ് രാജ്യം അദ്ദേഹത്തെ അദരിച്ചത്.
എന്നാല്‍ സൈന്യത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഔദ്യോഗികമായ ബഹുമതി മാത്രമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ചിലര്‍ക്ക് ഭാവിയില്‍ സൈന്യത്തിന്റെ ബഹുമതി ലഭിച്ചേക്കും. വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരെ സൈന്യം പ്രത്യേക പദവി നല്‍കി ആദരിച്ചേക്കും.