Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'മടക്കം നിരാശയോടെ', റണ്ണൗട്ടിലൂടെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ച അഞ്ച് സൂപ്പര്‍ താരങ്ങളിതാ

1

മുംബൈ: ക്രിക്കറ്റില്‍ വിക്കറ്റുകള്‍ നഷ്ടമാവുന്നത് പല വിധത്തിലാണ്. ക്യാച്ച്, സ്റ്റംപിങ്, ക്ലീന്‍ബൗള്‍ഡ് ഇത്തരത്തിലെല്ലാം വിക്കറ്റുകള്‍ നഷ്ടമാകുമെങ്കിലും ബാറ്റ്‌സ്മാന്‍മാരെ കൂടുതല്‍ നിരാശരാക്കുന്നത് റണ്ണൗട്ടാകുമ്പോഴാണ്. മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാവും ചിലപ്പോള്‍ റണ്ണൗട്ടിലൂടെ വിക്കറ്റ് നഷ്ടപ്പെടുന്നത്. ഇത് പലപ്പോഴും ബാറ്റ്‌സ്മാന്‍മാരുടെ നിയന്ത്രണം തെറ്റിക്കുകയും ചെയ്യാറുണ്ട്. കരിയറിലെ അവസാന മത്സരത്തില്‍ റണ്ണൗട്ടായി പുറത്തായ ചില സൂപ്പര്‍ താരങ്ങളുണ്ട്. ഇത്തരത്തിലുള്ള അഞ്ച് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

എഡ് ജോയ്‌സി

എഡ് ജോയ്‌സി

മുന്‍ ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് താരം എഡ് ജോയ്‌സി തന്റെ അവസാന മത്സരത്തില്‍ റണ്ണൗട്ടായാണ് പുറത്തായത്. 2018ല്‍ പാകിസ്താനെതിരെയാണ് അദ്ദേഹം തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്. അയര്‍ലന്‍ഡിനായാണ് ജോയ്‌സി തന്റെ അവസാന മത്സരം കളിച്ചത്. ടെസ്റ്റായിരുന്നു ഇത്. ആദ്യ ഇന്നിങ്‌സില്‍ നാല് റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 43 റണ്‍സുമാണ് അദ്ദേഹം നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയിലേക്കടുക്കവെ അദ്ദേഹം റണ്ണൗട്ടാവുകയായിരുന്നു. ഫഹീം അഷറഫാണ് ജോയ്‌സിയെ റണ്ണൗട്ടാക്കിയത്. ഒരു ടെസ്റ്റില്‍ നിന്ന് 47 റണ്‍സും 77 ഏകദിനത്തില്‍ നിന്ന് 2622 റണ്‍സുമാണ് ജോയ്‌സി നേടിയത്. 18 ടി20യില്‍ നിന്ന് 405 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.

എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യയുടെ ഇതിഹാസ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളുമാണ് എംഎസ് ധോണി. വിക്കറ്റ് കീപ്പറായും നായകനും ഫിനിഷറായുമെല്ലാം തിളങ്ങിയിട്ടുള്ള ധോണിയുടെ പേരില്‍ നിരവധി റെക്കോഡുകളുമുണ്ട്. എന്നാല്‍ തന്റെ അവസാന അന്താരാഷ്ട്ര മത്സരത്തില്‍ റണ്ണൗട്ടായാണ് ധോണി പുറത്തായത്. ന്യൂസീലന്‍ഡിനെതിരായ സെമി ഫൈനലില്‍ ഏറ്റവും നിര്‍ണ്ണായക സമയത്തായിരുന്നു ധോണിയുടെ റണ്ണൗട്ട്. മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ഡയറക്ട് ത്രോയാണ് ധോണിയെ പുറത്താക്കിയത്. ഇതിന് ശേഷം ക്രിക്കറ്റില്‍ നിന്ന് വലിയ ഇടവേളയെടുത്ത ധോണി 2020 ആഗസ്റ്റ് 15ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ബ്രയാന്‍ ലാറ

ബ്രയാന്‍ ലാറ

ലോക ക്രിക്കറ്റിലെ ഇതിഹാസമാണ് ബ്രയാന്‍ ലാറ. ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ (400*) റണ്‍സ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ സൂപ്പര്‍ താരമായ ലാറയുടെ പേരിലാണ്. ഷോട്ടുകളുടെ മനോഹാരിതകൊണ്ടും പ്രകടന മികവുകൊണ്ടും എല്ലാവരുടെയും പ്രിയപ്പെട്ടവനായ ലാറ തന്റെ അവസാന മത്സരത്തില്‍ റണ്ണൗട്ടായാണ് പുറത്തായത്. 2007ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കെവിന്‍ പീറ്റേഴ്‌സണിന്റെ ത്രോയിലാണ് ലാറയുടെ മടക്കം. 18 റണ്‍സാണ് തന്റെ അവസാന മത്സരത്തില്‍ ലാറക്ക് നേടാനായത്. രണ്ട് ഫോര്‍മാറ്റിലും മികച്ച ബാറ്റിങ് റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ബ്രയാന്‍ ലാറയെന്ന് പറയാം.

മുഹമ്മദ് കൈഫ്

മുഹമ്മദ് കൈഫ്

മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളിലൊരാളാണ് മുഹമ്മദ് കൈഫ്. തന്റെ ബാറ്റിങ് മികവിനെക്കാളേറെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലൂടെയാണ് കൈഫ് ശ്രദ്ധ നേടിയത്. പറക്കും ക്യാച്ചുകള്‍ ഉള്‍പ്പെടെ ഫീല്‍ഡിങ്ങില്‍ കൈഫ് ഉള്ളപ്പോള്‍ എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ ഭയക്കുന്ന അവസ്ഥയായിരുന്നു. വളരെ ചുരുക്കം അവസരങ്ങളില്‍ മാത്രമാണ് കൈഫ് റണ്ണൗട്ടായത്. കാരണം നന്നായി ഡൈവ് ചെയ്യുന്ന താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. എന്നാല്‍ തന്റെ കരിയറിലെ അവസാന മത്സരത്തില്‍ റണ്ണൗട്ടാവാനായിരുന്നു കൈഫിന്റെ വിധി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ഇത്. 10 റണ്‍സില്‍ നില്‍ക്കവെ ലോട്‌സ് ബോസ്മാന്‍-ഷോണ്‍ പൊള്ളോക്ക് കൂട്ടുകെട്ടിലാണ് കൈഫിന്റെ മടക്കം.

ജാവേദ് മിയാന്‍ദാദ്

ജാവേദ് മിയാന്‍ദാദ്

പാകിസ്താന്റെ ഇതിഹാസ താരങ്ങളിലൊരാളാണ് ജാവേദ് മിയാന്‍ദാദ്. മികച്ച ബാറ്റിങ് പ്രകടനംകൊണ്ട് വിസ്മയിപ്പിക്കുന്ന ജാവേദ് മിയാന്‍ദാദ് തന്റെ അവസാന മത്സരത്തില്‍ റണ്ണൗട്ടായാണ് പുറത്തായത്. 1996ല്‍ ഇന്ത്യക്കെതിരെയായിരുന്നു അദ്ദേഹം അവസാനമായി കളിച്ചത്. 38 റണ്‍സാണ് മിയാന്‍ദാദ് നേടിയത്. മത്സരം 39 റണ്‍സിന് ഇന്ത്യ ജയിക്കുകയും ചെയ്തു. 124 ടെസ്്റ്റില്‍ നിന്ന് 8832 റണ്‍സും 233 ഏകദിനത്തില്‍ നിന്ന് 7381 റണ്‍സും ജാവേദ് മിയാന്‍ദാദിന്റെ പേരിലുണ്ട്.

Story first published: Sunday, May 1, 2022, 14:25 [IST]
Other articles published on May 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+