Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ലാസ്റ്റ് ചാന്‍സ്, ഇവരെ ഇനിയൊരു സീസണ്‍ കണ്ടേക്കില്ല! കൂടുതലും സിഎസ്‌കെക്കാര്‍

ഐപിഎല്ലിന്റെ 15ാം സീസണ്‍ അടുത്തമാസം ആരംഭിക്കാനിരിക്കുകയാണ്. ഒരുപിടി വെറ്ററന്‍ താരങ്ങള്‍ വിവിധ ഫ്രഞ്ചൈസികള്‍ക്കായി കളിക്കാനിറങ്ങുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നേരത്തേ തന്നെ വിരമിച്ചിട്ടും ഇപ്പോള്‍ ഐപിഎല്ലില്‍ മാത്രം കളി തുടരുന്ന ചില താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ വരാനിരിക്കുന്ന ഐപിഎല്ലില്‍ കൂടി കളിച്ച ശേഷം ചില വെറ്ററന്‍മാര്‍ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. സീസണിനു ശേഷം വിരമിക്കാന്‍ സാധ്യതയുള്ള ചില താരങ്ങള്‍ ആരൊക്കെയാണന്നു നോക്കാം.

എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനുമായ എംഎസ് ധോണിയാണ് വരാനിരിക്കുന്ന ഐപിഎല്ലിനു ശേഷം ഗെയിമിനോടു വിടപറയാന്‍ സാധ്യതയുള്ള വമ്പന്‍ താരം. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായ അദ്ദേഹം ഐപിഎല്ലിലും തന്റെ നേതൃപാടവം തെളിയിച്ചതാണ്. കഴിഞ്ഞ സീസണില്‍ ധോണിക്കു കീഴില്‍ സിഎസ്‌കെ നാലാം കിരീടമുയര്‍ത്തിയിരുന്നു. ഇതോടെ അഞ്ചു ട്രോഫികളെന്ന മുംബൈ ഇന്ത്യന്‍സിന്റെ റെക്കോര്‍ഡിനൊപ്പവും അവരെത്തിയിരുന്നു.
40കാരനായ ധോണി കഴിഞ്ഞ സീസണിലെ കിരീട വിജയത്തിനു ശേഷം വിരമിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ കളി തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നു അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.

റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തന്നെ മറ്റൊരു താരവുമായ റോബിന്‍ ഉത്തപ്പയാണ് സീസണിനു ശേഷം വിരമിക്കാനിടയുള്ള മറ്റൊരു താരം. 2008ലെ പ്രഥമ സീസണ്‍ മുതല്‍ കളിച്ചുകൊണ്ടിരിക്കുന്നയാളാണ് അദ്ദേഹം. കഴിഞ്ഞ സീസണിലാണ് 36കാരനായ ഉത്തപ്പ സിഎസ്‌കെയുടെ ഭാഗമായത്. ഫൈനലുള്‍പ്പെടെ അവസാന മല്‍സരങ്ങളിലാണ് അദ്ദേഹത്തിനു കളിക്കാനവസരം ലഭിച്ചത്. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട ഉത്തപ്പയെ മെഗാ ലേലത്തില്‍ സിഎസ്‌കെ തിരികെ വാങ്ങുകയായിരുന്നു.
ഐപിഎല്‍ കരിയറില്‍ ആറു ഫ്രാഞ്ചൈസികള്‍ക്കായി ഉത്തപ്പ കളിച്ചു കഴിഞ്ഞു. 2014 മുതല്‍ 19 വരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമുള്ളതായിരുന്നു ഏറ്റവും മികച്ചത്. രാജസ്ഥാന്‍ റോയല്‍സില്‍ (2020) നിന്നാണ് സാസണിനു ശേഷം അദ്ദേഹം സിഎസ്‌കെയുടെ ഭാഗമായത്.

വൃധിമാന്‍ സാഹ

വൃധിമാന്‍ സാഹ

ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയാണ് സീസണിനു ശേഷം കളി മതിയാക്കാന്‍ സാധ്യതയുള്ള മറ്റൊരു താരം. വര്‍ഷങ്ങളായി ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. 2017 മുതല്‍ പഞ്ചാബ് കിങ്‌സ് ടീമിന്റെ ഭാഗമായിരുന്നു സാഹ. 2018ല്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദിലേക്കു വന്ന സാഹ കഴിഞ്ഞ സീസണ്‍ വരെ അവര്‍ക്കൊപ്പം തന്നെയായിരുന്നു. ലേലത്തിനു മുന്നോടിയായി ഒഴിവാക്കപ്പെട്ട സാഹയെ ലേലത്തില്‍ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കുകയായിരുന്നു. അടുത്ത സീസണിനു ശേഷം അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത. അടുത്തിടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും സാഹ ഒഴിവാക്കപ്പെട്ടിരുന്നു.

ഡ്വയ്ന്‍ ബ്രാവോ

ഡ്വയ്ന്‍ ബ്രാവോ

നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയാണ് ഈ സീസണോടെ കളി മതിയാക്കാനിടയുള്ള മറ്റൊരു താരം. കഴിഞ്ഞ സീസണില്‍ കിരീടം നേടിയ സിഎസ്‌കെ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട ബ്രാവോയെ മെഗാ ലേലത്തില്‍ സിഎസ്‌കെ തിരികെ കൊണ്ടു വരികയായിരുന്നു.
നേരത്തേ 2018ല്‍ സിഎസ്‌കെയുടെ കിരീടവിജയത്തിലും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. 38 കാരനായ ബ്രാവോ ഈ സീസണില്‍ കൂടി കളിച്ച ശേഷം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യത കൂടുതലാണ്.

അമ്പാട്ടി റായുഡു

അമ്പാട്ടി റായുഡു

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മറ്റൊറു വെറ്ററനും ഇന്ത്യന്‍ താരവുമായ അമ്പാട്ടി റായുഡുവും വരാനിരിക്കുന്ന സീസണോടെ കളി മതിയാക്കിയേക്കും. മെഗാ ലേലത്തിലും വലിയ ഡിമാന്റായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററായ റായുഡുവിനുണ്ടായിരുന്നത്. 9.75 കോടി രൂപയാണ് താരത്തിനു വേണ്ടി സിഎസ്‌കെയ്ക്കു മുടക്കേണ്ടി വന്നത്.
ലേലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ ഫ്രാഞ്ചൈസികളും റായുഡുവിനായി മല്‍സരരംഗത്തുണ്ടായിരുന്നു. ഇവരുടെ വെല്ലവിളി അതിജീവിച്ചാണ് റായുഡുവിനെ സിഎസ്‌കെ തിരികെ വാങ്ങിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അദ്ദേഹം നേരത്തേ വിരമിച്ചിരുന്നു. അടുത്ത സീസണിനു ശേഷം റായുഡുവിനെ സിഎസ്‌കെ ഒഴിവാക്കാനാണ് സാധ്യത.

Story first published: Saturday, February 26, 2022, 19:38 [IST]
Other articles published on Feb 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+