Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കലിപ്പില്‍ ധോണി ബാറ്റ് വലിച്ചെറിഞ്ഞു! കൈപ്പിടി പൊട്ടി, വെളിപ്പെടുത്തലുമായി ഭാജി

കളിക്കളത്തിന് അകത്തും പുറത്തും എല്ലായ്‌പ്പോഴും വളരെ കൂളായി കാണപ്പെടാറുള്ള ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ മഹേന്ദ്രസിങ് ധോണി ദേഷ്യപ്പെട്ട് ബാറ്റ് എറിഞ്ഞ് പൊട്ടിച്ചെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? പക്ഷെ സംഭവം സത്യമാണ്! ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണ് ഇതുവരെ അധികമാരും കണ്ടിട്ടില്ലാത്ത ധോണിയുടെ കലിപ്പന്‍ പെരുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

നേരത്തേ ഇന്ത്യന്‍ ടീമിലും പിന്നീട് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലും ധോണിക്കു കീഴില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് ഭാജി. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഈ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

MS DHONI BHAJI

ഡ്രസിങ് റൂമില്‍ വച്ച് എംഎസ് ധോണി ചൂടായ ഏതെങ്കിലും സംഭവത്തെക്കുറിച്ച് പറയാമോയെന്ന ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടിയായിട്ടാണ് ഹര്‍ഭജന്‍ സിങ് മനസ്സ് തുറന്നത്. 2019ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള കളിക്കിടെയുള്ള സംഭവത്തെക്കുറിച്ചാണ് അദ്ദേഹം ആദ്യമായി പരാമര്‍ശിച്ചത്. കളിക്കിടെ ചെന്നൈയ്ക്കു അനുകൂലമായി അംപയര്‍ നോ ബോള്‍ വിളിക്കാതിരിരുന്നതിനെ തുടര്‍ന്നു കുപിതനായ ധോണി ഗ്രൗണ്ടിലേക്കു അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്നു അംപയറോടു ഇതേക്കുറിച്ച് വാദിക്കുകയും ചെയ്തിരുന്നു. ഈ സംഭവമാണ് അന്നു ടീമിന്റെ ഭാഗമായിരുന്ന ഹര്‍ഭജന്‍ ആദ്യം പരാമര്‍ശിച്ചത്.

ഇതിനു ശേഷമായിരുന്നു പരിശീലന സെഷനിടെയുണ്ടായ ഇതു വരെ ആരും കേട്ടിട്ടില്ലാത്ത ഒരു സംഭവത്തെക്കുറിച്ച് ഹര്‍ഭജന്‍ സിങ് വിശദീകരിച്ചത്. ഞങ്ങള്‍ ജാര്‍ഖണ്ഡില്‍ ഒരു മല്‍സരം കളിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. വാംഅപ്പ് സെഷനിടെ ഞങ്ങള്‍ രണ്ടു ഗ്രൂപ്പായി തിരിഞ്ഞ് മല്‍സരം കളിച്ചിരുന്നു. ധോണിയുടെ ടീം ഞാനുള്‍പ്പെട്ട ടീമിനേക്കാള്‍ വളരെ പിറകിലായിരുന്നു.

MS DHONI

ധോണി അവസാനത്തെയാളായാണ് ബാറ്റ് ചെയ്യാനെത്തിയത്. അന്നു കുപിതനായ ധോണി ബാറ്റ് വലിച്ചെറിയുകയും തുടര്‍ന്നു ബാറ്റിന്റെ കൈപ്പിടി (handle) പൊട്ടിപ്പോവുകയും ചെയ്തയായും ഭാജി തനിക്കൊപ്പം ഷോയിലുണ്ടായിരുന്ന സഞ്ജയ് മഞ്ജരേക്കറോടു പറഞ്ഞു. 2018ലായിരുന്നു ഹര്‍ഭജന്‍ സിങ് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു വരുന്നത്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ 10 വര്‍ഷം മുംബൈ ഇന്ത്യന്‍സിന്റെ വിശ്വസ്തനായിരുന്നു അദ്ദേഹം.

2017ലെ സീസണിനു ശേഷം ഭാജിയെ മുംബൈ കൈവിടുകയായിരുന്നു. രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം സിഎസ്‌കെ ഐപിഎല്ലിലേക്കു മടങ്ങിയെത്തിയ സീസണ്‍ കൂടിയായിരുന്നു ഇത്. മെഗാ ലേലത്തിലായിരുന്നു ഭാജിയെ ചെന്നൈ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്. ആദ്യ സീസണില്‍ തന്നെ സിഎസ്‌കെയ്‌ക്കൊപ്പം ഐപിഎല്‍ കിരീട വിജയത്തില്‍ പങ്കാളിവായാവും അദ്ദേഹത്തിനു കഴിഞ്ഞു.

ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ സിഎസ്‌കെ എട്ടു വിക്കറ്റിനു തകര്‍ത്തുവിടുകയായിരുന്നു. സീസണില്‍ സിഎസ്‌കെയ്ക്കു വേണ്ടി ഏഴു വിക്കറ്റുകളാണ് ഭാജി വീഴ്ത്തിയത്. 2019ല്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായിരുന്നു. 16 വിക്കറ്റുകളാണ് ഭാജി കൊയ്തത്. 2020ലെ സീസണിനു ശേഷം സിഎസ്‌കെയില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടു. തുടര്‍ന്ന് ഭാജി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തി. കെകെആറിനായി മൂന്നു മല്‍സരങ്ങളില്‍ ബൗള്‍ ചെയ്‌തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. ഹര്‍ഭജന്റെ അവസാനത്തെ ഐപിഎല്‍ സീസണ്‍ കൂടിയായിരുന്നു 2021ലേത്.

Story first published: Sunday, April 23, 2023, 17:50 [IST]
Other articles published on Apr 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+