Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെസ്റ്റ് ഫിനിഷര്‍ ധോണി ഫിനിഷിങ് ലൈനില്‍!! അടുത്ത ലോകകപ്പ്? എല്ലാം ഉടനറിയാം

ലണ്ടന്‍: ലോക ക്രിക്കററിലെ ഏറ്റവും മികച്ച ഫിനിഷറെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ കരിയര്‍ നിര്‍ണായക ഘട്ടത്തില്‍. ഇംഗ്ലണ്ടില്‍ ജൂണില്‍ തുടങ്ങുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ധോണിയുടെ വിധിയെഴുതും. 2018ലെ ലോകകപ്പ് വരെ കളിക്കുകയാണ് തന്റെ ലക്ഷ്യമെന്നു നേരത്തേ പറഞ്ഞ ധോണിക്കു അതിനു സാധിക്കുമോയെന്നു തീരുമാനിക്കുക ചാംപ്യന്‍സ് ട്രോഫിയായിരിക്കും.

പഴയ ധോണി എവിടെ ?

പഴയ ധോണി എവിടെ ?

ടീം പ്രതിസന്ധി ഘട്ടങ്ങളില്‍ നില്‍ക്കുമ്പോഴെല്ലാം വിലപ്പെട്ട ഇന്നിങ്‌സുകള്‍ കളിച്ച് രക്ഷകനായിട്ടുള്ള പഴയ ധോണി എവിടെയെന്ന ആശങ്കയിലാണ് ആരാധകര്‍. സിക്‌സറോ ബൗണ്ടറിയോ നേടാതെ സിംഗിളുകളും ഡബിളുകളുമെടുത്ത് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ പഴയ ധോണിക്ക് പ്രത്യേക മിടുക്കു തന്നെയുണ്ടായിരുന്നു.

തുടര്‍ച്ചയായ പരാജയങ്ങള്‍

തുടര്‍ച്ചയായ പരാജയങ്ങള്‍

സമീപകാലത്ത് ധോണിക്ക് പഴയ ആ മാസ്മരികത തന്റെ ബാറ്റിങില്‍ കൊണ്ടുവരാന്‍ കഴിയുന്നില്ല. 2015ലെ ലോകകപ്പ്, കഴിഞ്ഞ വര്‍ഷത്തെ ടി ട്വന്റി ലോകകപ്പ്, ഈ മാസം നടന്ന ഐപിഎല്‍ എന്നിങ്ങനെ നിരവധി വേദികള്‍ ധോണിക്കു കിട്ടിയിട്ടും താരത്തിന് തിളങ്ങാന്‍ കഴിഞ്ഞില്ല. 2011ലെ ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ശേഷം ധോണിയുടെ കരിയര്‍ ഗ്രാഫ് താഴേക്കാണ്.

ഐപിഎല്‍

ഐപിഎല്‍

ഇത്തവണ ക്യാപ്റ്റന്റെ അധികഭാരം ഇല്ലാതിരുന്നിട്ടും ഐപിഎല്ലില്‍ ധോണി നിറംമങ്ങി. റൈസിങ് പൂനെ ജയന്റ്‌സിന്റെ താരമായിരുന്ന ധോണിക്ക് 16 മല്‍സരങ്ങളില്‍ നിന്നു 290 റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. പുറത്താവാതെ നേടിയ 61 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

2013 ആവര്‍ത്തിക്കുമോ ?

2013 ആവര്‍ത്തിക്കുമോ ?

നാലു വര്‍ഷം മുമ്പ് നടന്ന ചാംപ്യന്‍സ് ട്രോഫിക്കായി എത്തുമ്പോഴും ധോണിയുടെ സ്ഥിതി ഇപ്പോഴത്തേതു പോലെയായിരുന്നു. ഐപിഎല്ലിലെ വാതുവയ്പ്പ് വിവാദ്ത്തിന്റെ നാണക്കേട് മായുമുമ്പാണ് ഇന്ത്യ ചാംപ്യന്‍സ് ട്രോഫിക്കായി പോയത്. എന്നാല്‍ ധോണിയുടെ ക്യാപറ്റന്‍സിയില്‍ ഇന്ത്യ കിരീടം സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ അഞ്ചു ജയങ്ങളോടെയാണ് ഇന്ത്യ കിരീടത്തിലേക്കു മാര്‍ച്ച് ചെയ്തത്.

അതുപോലൊരു മാജിക്ക്

അതുപോലൊരു മാജിക്ക്

2013ലേതു പോലൊരു മാജിക്ക് ഇത്തവണയും ധോണിക്കു നടത്താനായാല്‍ 2018ലെ ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കാക്കുക അദ്ദേഹം തന്നെയായിരിക്കും. ക്യാപ്റ്റന്‍സിയുടെ ഭാരം ഇത്തവണ ഇല്ലാത്തതിനാല്‍ ധോണിക്ക് തന്റെ പഴയ ബാറ്റിങ് ശൈലി ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ചോദ്യം ചെയ്യപ്പെട്ടു

ചോദ്യം ചെയ്യപ്പെട്ടു

2013ലെ ചാംപ്യന്‍സ് ട്രോഫിക്കു ഇംഗ്ലണ്ടിലേക്കു പോവുമ്പോള്‍ ധോണിയുടെ ക്യാപ്റ്റന്‍സിയെ ആരും ചോദ്യം ചെയ്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ധോണിയെ ടീമിലെടുത്തതിനെതിരേ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് അടക്കമുള്ള പലരും ചോദ്യം ചെയ്തിരുന്നു. ധോണിക്കു ലഭിക്കുന്ന പിന്തുണ തനിക്ക് എന്തു കൊണ്ടാണ് ലഭിക്കാത്തതെന്നും ഭാജി തുറന്നടിച്ചിരുന്നു.

ധോണിക്ക് ഭീഷണി

ധോണിക്ക് ഭീഷണി

ധോണിയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിന് ഭീഷണിയുയര്‍ത്തി ചില യുവ താരങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഐപിഎല്ലില്‍ തകര്‍ത്തടിച്ച റിഷഭ് പന്താണ് ഇവരില്‍ മുന്‍നിരയില്‍. 2000ല്‍ ക്രിക്കറ്റിലേക്ക് വന്ന പഴയ ധോണിയുടെ അതേ ശൈലിയിലാണ് പന്തിന്റെ ബാറ്റിങ്. ധോണിക്കു പകരം പന്താണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായി കളിക്കേണ്ടതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു.

കാര്‍ത്തിക്കും ടീമില്‍

കാര്‍ത്തിക്കും ടീമില്‍

ധോണിയെ കൂടാതെ ദിനേശ് കാര്‍ത്തികാണ് ചാംപ്യന്‍സ് ട്രോഫി ടീമിലുള്ള രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍. ഏറെ അനുഭവസമ്പത്തുള്ള ധോണിക്കു പകരം കാര്‍ത്തികിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കുറവാണ്. 2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ കാര്‍ത്തിക് ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു.

Story first published: Sunday, May 28, 2017, 15:15 [IST]
Other articles published on May 28, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+