Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു ഹാഫടിക്കാന്‍ പോലും പറ്റാത്ത ധോണി!

മുംബൈ: സംഭവം വെടിക്കെട്ട് ബാറ്റ്‌സ്മാനാണ്. ആഞ്ഞൊന്ന് അടിച്ചാല്‍ സിക്‌സറും ഫോറും പറപറക്കും. എന്നിട്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ പേരില്‍ ഒരു ട്വന്റി 20 അര്‍ദ്ധ സെഞ്ചുറി പോലുമില്ല. 43 മൂന്ന് കളികള്‍ക്ക് ശേഷമാണ് ധോണിയുടെ ഈ പരിതാപകരമായ അവസ്ഥ. ഇതില്‍ 40 തവണയും ധോണി ബാറ്റിംഗിന് ഇറങ്ങിയിട്ടുമുണ്ട്.

ആകപ്പാടെ ഇന്ത്യ ഇതുവരെ കളിച്ചത് 46 ട്വന്റി 20 മത്സരങ്ങളാണ്. ഇതില്ൃ 43 ലും ധോണി ഉണ്ടായിരുന്നു. 40 എണ്ണത്തില്‍ ബാറ്റിംഗും കിട്ടി. എന്നിട്ടും ഒരു അര്‍ദ്ധ സെഞ്ചുറി കടക്കാന്‍ ഈ തീപ്പൊരി ബാറ്റ്‌സ്മാന് കഴിഞ്ഞിട്ടില്ല. യുവരാജ് സിംഗൊക്കെ വെറും 12 പന്തില്‍ അടിച്ചെടുത്ത റണ്‍സാണ് ഇതെന്നും ഓര്‍ക്കണേ.

dhoni

ട്വന്റി 20 യില്‍ ധോണിയുടെ ഉയര്‍ന്ന സ്‌കോര്‍ 48 ആണ്. അന്നാകട്ടെ ഓസ്‌ട്രേലിയയോട് ഇന്ത്യ തോല്‍ക്കുകയും ചെയ്തു. പതിമൂന്ന് തവണ വീതം അഞ്ചും ആറും നമ്പറുകളില്‍ ബാറ്റിംഗിന് ഇറങ്ങിയിട്ടുണ്ട്. കുറച്ചുകൂടി നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ ചിലപ്പോള്‍ ധോണി അര്‍ദ്ധ സെഞ്ചുറി അടിച്ചേനെ എന്നാശ്വസിക്കുകയാണ് ആരാധകര്‍. ഒരുപക്ഷേ ഈ ലോകകപ്പില്‍ ധോണിയുടെ ഒരു അര്‍ദ്ധസെഞ്ചുറി കണ്ടുകൂടായ്കയുമില്ല.

ഇക്കാര്യത്തില്‍ ധോണിക്ക് കൂട്ടിനായി മറ്റൊരു ചെന്നൈ കിഗ്‌സ് താരം കൂടിയുണ്ട്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് അത്. ധോണിക്ക് അന്താരാഷ്ട്ര ട്വന്റി 20യില്‍ മാത്രമാണ് ഒരു അര്‍ദ്ധ സെഞ്ചുറി ഇല്ലാത്തത്. സര്‍ ജഡേജയ്ക്കാകട്ടെ ആഭ്യന്തരതലത്തില്‍ പോലും ഒരു അര്‍ദ്ധ സെഞ്ചുറി ഇല്ല. ജഡ്ഡുവിന്റെയും ടോപ് സ്‌കോര്‍ 48 ആണ്.

Story first published: Friday, March 14, 2014, 11:43 [IST]
Other articles published on Mar 14, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+