ഗംഭീറാണ് ശരി! ധോണിയെ എങ്ങനെ ടീമിലെടുക്കും? ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമായിരുന്നു- മുന്‍ താരം

മുംബൈ: ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ഭാവിയെക്കുറിച്ച് പ്രതികരിച്ച് മുന്‍ വിക്കറ്റ് കീപ്പര്‍ ദീപ്ദാസ് ഗുപ്ത. ഇത്രയും മാസങ്ങള്‍ ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്ന ധോണിയെ എന്ത് അടിസ്ഥാനത്തിലാണ് ഇനി ദേശീയ ടീമിലുള്‍പ്പെടുത്തുകയെന്നു കഴിഞ്ഞ ദിവസം മുന്‍ താരവും ഇപ്പോള്‍ ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീര്‍ ചോദിച്ചിരുന്നു. സമാനമായയ അഭിപ്രായപ്രകടനം തന്നെയാണ് ദാസ്ഗുപ്തയും നടത്തിയത്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ധോണി അവസാനമായി ദേശീയ ടീമിനു വേണ്ടി കളിച്ചത്. അതിനു ശേഷം ക്രിക്കറ്റില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്കു മടങ്ങാനായിരുന്നു ധോണിയുട ശ്രമം.

ദേശീയ ടീമിലേക്കു തിരികെ വിളിക്കാന്‍ ധോണി ഇപ്പോള്‍ അര്‍ഹനല്ലെന്നു ദാസ്ഗുപ്ത ചൂണ്ടിക്കാട്ടി. ഇത്രയും കാലം മാറിനില്‍ക്കുന്നതിനിടെ ആഭ്യന്തര ക്രിക്കറ്റിലെങ്കിലും ധോണി കളിക്കണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒമ്പത് മാസത്തോളമായി ഒരു ക്രിക്കറ്റ് മല്‍സരം പോലും ധോണി കളിച്ചിട്ടില്ലെന്നു കാണാം. ലോകകപ്പിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. അതിനു ശേഷം ധോണിയെ ആരും കളിക്കളത്തില്‍ കണ്ടിട്ടില്ല. എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഇനി ദേശീയ ടീമിലുള്‍പ്പെടുത്തുകയെന്നും ദാസ്ഗുപ്ത ചോദിച്ചു.

ഇത്രയും കാലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മാറിനിന്ന ധോണി ആഭ്യന്തര മല്‍സരങ്ങളിലെങ്കിലും കളിക്കണമായിരുന്നുവെന്ന് ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു. രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ധോണി ആഗ്രഹിക്കുന്നില്ലെന്നു താന്‍ മനസ്സിലാക്കുന്നു. എന്നാല്‍ സയ്ദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയില്‍ കളിക്കാമായിരുന്നു. മല്‍സരംഗത്ത് സജീവായി നില്‍ക്കുകയെന്നത് ഒരു താരത്തെ സംബന്ധിച്ചു വളരെ പ്രധാനമാണെന്നും ദാസ്ഗുപ്ത വിശദമാക്കി.

2017ലാണ് ധോണി അവസാനമായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചത്. അതിനു ശേഷം ജാര്‍ഖണ്ഡിനായി ഒരു മല്‍സരം പോലും അദ്ദേഹം കളിച്ചിട്ടില്ല. 2016-17 സീസണിലാണ് ധോണിയെ അവസാനമായി ജാര്‍ഖണ്ഡിനൊപ്പം കണ്ടത്. ഈ ടൂര്‍ണമെന്റില്‍ ധോണി നയിച്ച ടീം സെമി ഫൈനലിലെത്തുകയും ചെയ്തിരുന്നു.
കൊറോണ വൈറസിനെ ഇനിയും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ ഈ വര്‍ഷം ഐപിഎല്‍ നടക്കുമോയെന്ന കാര്യം സംശയമാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തണമെങ്കില്‍ ധോണിക്കു വീണ്ടും ആഭ്യന്തര ക്രിക്കറ്റില്‍ കൡക്കേണ്ടിവരും. കാരണം താന്‍ ഇപ്പോഴും മികച്ച ഫോമില്‍ തന്നെയാണെന്നു തെളിയിക്കേണ്ടത് അദ്ദേഹത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications