For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങി 'ധോണി', വിജയ് ചിത്രത്തില്‍ അഭിനയിക്കും? റിപ്പോര്‍ട്ട് വൈറല്‍

ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമാണ് എംഎസ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2020ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി ഇപ്പോഴും ഐപിഎല്ലില്‍ കളി തുടരുന്നുണ്ട്. വിരമിച്ച ശേഷം ബിസിനസിലാണ് ധോണി പ്രധാനമായും ശ്രദ്ധ നല്‍കിയിരിക്കുന്നത്. ഏറ്റവും ഒടുവിലായി ഫിലിം പ്രൊഡക്ഷന്‍ കമ്പിനി ധോണി ആരംഭിച്ചിരുന്നു. ധോണി എന്റര്‍ടേയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പ്രൊഡക്ഷന്‍ കമ്പിനിയുടെ പേര്. ലെറ്റ്‌സ് ഗെറ്റ് മാരീഡ് എന്ന തമിഴ് സിനിമ ധോണിയുടെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്.

ക്രിക്കറ്റിനോടൊപ്പം അഭിനയിത്തിലും താല്‍പര്യമുള്ളയാളാണ് ധോണി. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഫിലിം പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചതും. ഇപ്പോഴിതാ ഇളയ ദളപതി വിജയ് നായകനാവുന്ന തമിഴ് ചിത്രത്തിലൂടെ എംഎസ് ധോണി സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് സിനിമ 'ദളപതി 68ല്‍' ധോണിയും അഭിനയിക്കുമെന്നാണ് പുതിയ വിവരം.

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയില്‍ ഗസ്റ്റ് റോളില്‍ ധോണിയെത്തിയേക്കുമെന്നാണ് സൂചന. ഈ റിപ്പോര്‍ട്ടുകള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ധോണി ആരാധകരെല്ലാം ഈ വാര്‍ത്തയെ ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്. ധോണി വിജയ്‌ക്കൊപ്പം അഭിനയിച്ചാല്‍ അത് വലിയ ആവേശമാകുമെന്നുറപ്പ്. സിഎസ്‌കെയ്ക്കായി കളിക്കാന്‍ ചെന്നൈയിലെത്തിയപ്പോള്‍ വിജയിനെ ധോണി നേരിട്ട് കാണുകയും ഒപ്പം നിന്ന് ചിത്രങ്ങളെടുക്കുകയും ചെയ്തിരുന്നു.

ഇതെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇപ്പോള്‍ ധോണിയുടെ സിനിമാ അരങ്ങേറ്റം വിജയ്‌ക്കൊപ്പം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടിയാവുമ്പോള്‍ ആരാധകര്‍ ആ വാര്‍ത്തയെ ഏറ്റെടുത്തു കഴിഞ്ഞു. ധോണിയുടെ ഭാര്യ സാക്ഷിയും ധോണിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ധോണിക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും നല്ല റോളുകള്‍ വന്നാല്‍ പരിഗണിക്കാമെന്നുമാണ് സാക്ഷി പറഞ്ഞത്.

ms dhoni, vijay,nelson

അതുകൊണ്ടുതന്നെ ധോണിയുടെ സിനിമാ അരങ്ങേറ്റ വാര്‍ത്തകള്‍ ശരിയായിരിക്കുമെന്ന വിലയിരുത്തലിലാണ് ആരാധകര്‍. ധോണിയേയും വിജയിയേയും ചേര്‍ത്തുള്ള വീഡിയോകളും ആരാധക ഗ്രൂപ്പുകളില്‍ നിറയുകയാണ്. ധോണി വിജയിയുടെ കടുത്ത ആരാധകനാണ്. ധോണിയും വിജയിയും ഒന്നിച്ച് അഭിനയിച്ചാല്‍ അതിന് വലിയ സ്വീകാര്യതയും ലഭിക്കും. നിലവില്‍ ഐപിഎല്‍ മാത്രമാണ് ധോണി കളിക്കുന്നതെന്നതിനാല്‍ അഭിനയിക്കാന്‍ ആവശ്യത്തിന് സമയവും ധോണിക്ക് ലഭിക്കും.

അതുകൊണ്ടുതന്നെ ധോണി വിജയ് ചിത്രത്തില്‍ അഭിനയിക്കാനുള്ള സാധ്യതകളേറെയാണ്. വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവാനും സാധ്യതയുണ്ട്. അഭിനയം ധോണിയെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. ഇതിനോടകം നിരവധി പരസ്യ ചിത്രങ്ങളില്‍ ധോണി അഭിനയിച്ചിട്ടുണ്ട്. ബൂസ്റ്റ്, അണ്‍ അക്കാദമി, വിവോ ഐപിഎല്ലില്‍ പ്രൊമോഷന്‍ വീഡിയോ ഉള്‍പ്പെടെയുള്ള പല പരസ്യ ചിത്രത്തിലും ധോണി അഭിനയിച്ചിട്ടുണ്ട്.

നന്നായി അഭിയിക്കുന്ന ആളാണ് ധോണി. വീഡിയോക്കോണിന്റെ പരസ്യത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനോടൊപ്പം ധോണി അഭിനയിച്ചിരുന്നു. പ്രായമുള്ള ആളായും മീശ വെച്ച ആളായും ചുള്ളന്‍ ലുക്കിലും ബുദ്ധ വേഷധാരിയായുമെല്ലാം അഭിനയിച്ച് കസറിയ ധോണിക്ക് സിനിമയില്‍ അവസരം ലഭിച്ചാല്‍ അദ്ദേഹം അത് ഗംഭീരമാക്കുമെന്നുറപ്പാണ്.

വിജയ് ചിത്രത്തില്‍ ധോണിയുടെ റോളിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. ധോണി വില്ലന്‍ റോളില്‍ വരണമെന്നാണ് കൂടുതല്‍ ആരാധകരും പ്രതികരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാനും ധോണിക്ക് സാധിക്കുമെന്നും വിജയിയുടെ വില്ലനായി ധോണി എത്തിയാല്‍ അത് ആവേശ കാഴ്ചയാവുമെന്നുമാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ധോണി അഭിനയിച്ചാലും അത് മുഴുനീളെയുള്ള സീനായിരിക്കാന്‍ സാധ്യത കുറവാണ്. ഗസ്റ്റ് റോളില്‍ ധോണി എത്താനാണ് സാധ്യത കൂടുതല്‍. എന്തായാലും റിപ്പോര്‍ട്ട് ശരിയാണോ അല്ലെയോ എന്നത് കാത്തിരുന്ന് തന്നെ കാണാം.

Story first published: Tuesday, August 15, 2023, 17:05 [IST]
Other articles published on Aug 15, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+