Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: രാഹുല്‍ പോയപ്പോള്‍ റിഷഭ് തന്നെ, ക്യാപ്റ്റനെക്കുറിച്ച് ധോണി അന്നു പറഞ്ഞത് സത്യമായി!

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഈയാഴ്ച നടക്കാനിരിക്കുന്ന ആദ്യ ഏകദിന മല്‍സരത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. കെഎല്‍ രാഹുലിന് ആദ്യ മല്‍സരത്തില്‍ വിശ്രമം നല്‍കിയതിനാലാണ് റിഷഭിനു വൈസ് ക്യാപ്റ്റായി നറുക്കുവീണത്. ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി മുമ്പ് പറഞ്ഞ കാര്യങ്ങള്‍ സത്യമായിരിക്കുകയാണ്.

2017ല്‍ ഒരു വാര്‍ത്താസമ്മേളനത്തിനിടെ ഇന്ത്യന്‍ നായകനെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകളാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. ഇതാദ്യമായാണ് റിഷഭ് ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരുന്നത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിരുന്നു.

1

ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിക്കറ്റ് കീപ്പര്‍ എല്ലായ്‌പ്പോഴും ഒരു ടീമിന്റെ വൈസ് ക്യാപ്റ്റനാണെന്നായിരുന്നു 2017ലെ വാര്‍ത്താസമ്മേളനത്തില്‍ എംഎസ് ധോണി അഭിപ്രായപ്പെട്ടത്. ഒരു മല്‍സരത്തിനിടെ ഫീല്‍ഡിങ് ക്രമീകരണം നടത്താനുള്ള ഉത്തരവാദിത്വം പലപ്പോഴും വിക്കറ്റ് കീപ്പര്‍ക്കു നല്‍കാറുണ്ട്. ക്യാപ്റ്റനില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ച് വിക്കറ്റ് കീപ്പറാണ് ഫീല്‍ഡില്‍ ആവശ്യമായ മാറ്റം വരുത്തേണ്ടതെന്നും ധോണി ചൂണ്ടിക്കാട്ടിയിരുന്നു.

2

റിഷഭിലേക്കു വന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ താല്‍ക്കാലികമായി മാത്രമാണ് വൈസ് ക്യാപ്റ്റന്‍സി ലഭിച്ചിരിക്കുന്നത്. എന്നാല്‍ ടെസ്റ്റില്‍ കെഎല്‍ രാഹുലിനോടൊപ്പം തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന താരമാണ് അദ്ദേഹം.

വിരാട് കോലിക്കു പകരം പരിചയസമ്പന്നനും വൈറ്റ് ബോള്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മ തന്നെ ടെസ്റ്റിലും നായക സ്ഥാനമേറ്റെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതു രണ്ടോ, മൂന്നോ വര്‍ഷത്തേക്കു മാത്രമാവും. കാരണം ഈ വര്‍ഷം അദ്ദേഹത്തിനു 35 വയസ്സ് തികയുകയാണ്.

3

അതുകൊണ്ടു തന്നെ പുതിയൊരു ക്യാപ്റ്റനെ കണ്ടെത്തി ഇന്ത്യക്കു വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. രാഹുലിന്റെ ക്യാപ്റ്റന്‍സിയിലെ തുടക്കം പാളിയിരുന്നു. ഇതുവരെ നയിച്ച മൂന്ന് ഏകദിനങ്ങളിലും ഒരു ടെസ്റ്റിലും പരാജയമായിരുന്നു ഫലം. എല്ലാാം കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലായിരുന്നു. ഈ പരമ്പരയില്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിക്കെതിരേ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അദ്ദേഹം വീണ്ടും ക്യാപ്റ്റന്‍സിയില്‍ ഫ്‌ളോപ്പാവുകയാണെങ്കില്‍ ഒരുപക്ഷെ റിഷഭിനെ ഈ റോള്‍ ഏല്‍പ്പിക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായേക്കും.

4

24കാരനായ റിഷഭ് ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമായി മാറാന്‍ ശേഷിയുള്ള കളിക്കാരനാണ്. ബാറ്റിങിലെ പ്രഹരശേഷിയും വിക്കറ്റിനു പിന്നിലെ ചടുലമായ പ്രകടനവുമെല്ലാം അദ്ദേഹത്തെ ആരാധകര്‍ക്കു പ്രിയങ്കരനാക്കിയിട്ടുണ്ട്. ധോണിക്കു ശേഷം ഇന്ത്യയുടെ അടുത്ത വിക്കറ്റ് കീപ്പിങ് ക്യാപ്റ്റനായി റിഷഭ് വരാനുള്ള സാധ്യത കൂടുതലാണ്.

5

ഐപിഎല്ലിലൂടെ അദ്ദേഹം തന്റെ ക്യാപ്റ്റന്‍സി മിടുക്ക് തെളിയിച്ചതാണ്. കഴിഞ്ഞ സീസണില്‍ ആദ്യമായി ഡിസിയെ നയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ടീമിനെ പ്ലേഓഫിലെത്തിച്ചാണ് റിഷഭ് വരവറിയിച്ചത്. ലീഗ് ഘട്ടത്തില്‍ ഡിസിയെ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരാക്കാനും അദ്ദേഹത്തിനായിരുന്നു. ഇതേ തുടര്‍ന്നു വരാനിരിക്കുന്ന സീസണിലും റിഷഭിനെ ക്യാപ്റ്റന്‍ സ്ഥാനത്തു ഫ്രാഞ്ചൈസി നിലനിര്‍ത്തിയിരിക്കുകയാണ്.

വിന്‍ഡീസിനെതിരേ ഇന്ത്യയുടെ ഏകദിന സ്ക്വാഡ്

വിന്‍ഡീസിനെതിരേ ഇന്ത്യയുടെ ഏകദിന സ്ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, ആദ്യ മല്‍സരം കളിക്കില്ല), റുതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍.

Story first published: Monday, January 31, 2022, 11:02 [IST]
Other articles published on Jan 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+