ധോണിയുടെ ഒരു റെക്കോര്‍ഡ് എക്കാലവും നിലനില്‍ക്കും, ആരുമായും ബെറ്റിന് തയ്യാര്‍!- ഗൗതം ഗംഭീര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സമാനതകളില്ലാത്ത നേട്ടം കൈവരിച്ചാണ് ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണി വിരമിച്ചത്. ആഗസ്റ്റ് 15ന് രാത്രിയായിരുന്നു ലക്ഷക്കണക്കിന് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യന്‍ കുപ്പായം താന്‍ അഴിക്കുന്നതായി ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ധോണി പ്രഖ്യാപിച്ചത്. ദേശീയ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പരക്കുന്നതിനിടെയായിരുന്നു തീര്‍ത്തും അപ്രതീക്ഷിതമായി ഈ വിരമിക്കല്‍ പ്രഖ്യാപനം.
ഒരുപിടി റെക്കോര്‍ഡുകള്‍ വിരമിക്കുന്നതിനു മുമ്പ് ധോണി തന്റെ പേരില്‍ കുറിച്ചിരുന്നു. മറ്റൊരു താരത്തിനും ഒരുപക്ഷെ സ്വപ്‌നം കാണാവുന്നതിലും അപ്പുറമാണിത്. ധോണിയുടെ ഒരു റെക്കോര്‍ഡ് തീര്‍ച്ചയായും ആര്‍ക്കും എത്തിപ്പിടിക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ ആരുമായും ബെറ്റിന് തയ്യാറാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ടീമംഗവും ഓപ്പണറുമായിരുന്ന ഗൗതം ഗംഭീര്‍.

ഒരു റെക്കോര്‍ഡ് ആരും സ്വപ്‌നം കാണേണ്ട
ധോണിയുടെ പേരില്‍ ഒത്തിരി റെക്കോര്‍ഡുകളുണ്ടെങ്കിലും അവയിലൊന്ന് ആരും സ്വപ്‌നം കാണേണ്ടെന്ന് ഗംഭീര്‍ പറയുന്നു. ഐസിസിയുടെ മൂന്നു ട്രോഫികളുമേറ്റു വാങ്ങിയ ലോകത്തിലെ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡാണിത്. ഇനി ലോകത്ത് മറ്റൊരു ക്യാപ്റ്റനും ഊ നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി ഇവയിലേതുമാവട്ടെ ധോണിയുടെ റെക്കോര്‍ഡ് എന്നും ഇളകാതെ തന്നെ നില്‍ക്കുമെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടെന്ന ഷോയില്‍ ഗംഭീര്‍ അഭിപ്രായപ്പെട്ടു.

ബെറ്റിന് തയ്യാര്‍
ഐസിസിയുടെ മൂന്നു ട്രോഫികളെന്ന ധോണിയുടെ റെക്കോര്‍ഡിനൊപ്പം മറ്റൊരു ക്യാപ്റ്റനും എത്തില്ലെന്നു തനിക്കുറപ്പുണ്ട്. ഇക്കാര്യത്തില്‍ ആരുമായും ബെറ്റ് വയ്ക്കാന്‍ തയ്യാറാണ്. സെഞ്ച്വറികളിലെ റെക്കോര്‍ഡുകള്‍ തിരുത്തപ്പെട്ടേക്കാം, രോഹിത് ശര്‍മയേക്കാള്‍ കൂടുതല്‍ ഡബിള്‍ സെഞ്ച്വറികള്‍ മറ്റൊരു താരം നേടുകയും ചെയ്‌തേക്കാം. പക്ഷെ ഐസിസിയുടെ മൂന്നു ട്രോഫികളുമേറ്റു വാങ്ങുന്ന ക്യാപ്റ്റനെന്ന ധോണിയുടെ റെക്കോര്‍ഡിനൊപ്പം ആരുമെത്തില്ല. ഇക്കാര്യത്തി ല്‍ ഒരു സംശയവുമില്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ കളി തുടരും
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ധോണിയെ ഇനിയും ആരാധകര്‍ക്കു കാണാനാവും. സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ സിഎസ്‌കെയെ നയിക്കുക അദ്ദേഹമായിരിക്കും.
അടുത്ത രണ്ടു സീസണുകളില്‍ കൂടി ഐപിഎല്ലില്‍ കളിച്ച ശേഷമായിരിക്കും ധോണി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കല്‍ പ്രഖ്യാപിക്കുകയെന്നാണ് സൂചന. എന്നാല്‍ ഈ സീസണിലെ ഐപിഎല്ലില്‍ സിഎസ്‌കെ ചാംപ്യന്മാരായാല്‍ ധോണി ഐപിഎല്ലും വിട്ടേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications