അഡ്‌ലെയ്ഡില്‍ ഇന്ത്യ ജയിച്ചിട്ടില്ല!! സ്‌കോര്‍ സമനിലയില്‍, വില്ലനായത് ധോണി, വിവാദം കത്തുന്നു

അഡ്‌ലെയ്ഡ്: അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരിനൊടുവിലാണ് രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേിയയെ ഇന്ത്യ തകര്‍ത്തുവിട്ടത്. ആറു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തുകയും ചെയ്തിരുന്നു. വിരാട് കോലിയുടെ ഉജ്ജ്വല സെഞ്ച്വറിയും എംഎസ് ധോണിയുടെ ഫിഫ്റ്റിയുമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി മാറിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് 298 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 299 റണ്‍സെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിനും ധോണിക്കുമെതിരേ ഇപ്പോള്‍ വിമര്‍ശനവുമായി ചിലര്‍ രംഗത്തു വന്നിരിക്കുകയാണ്.

ധോണി സിംഗിള്‍ പൂര്‍ത്തിയാക്കിയില്ല?
കളിക്കിടെ ധോണി നേടിയ സിംഗിള്‍ അപൂര്‍ണമായിരുന്നുവെന്നാണ് വാദം. സ്പിന്നര്‍ നതാന്‍ ലിയോണിന്റെ ഓവറിലായിരുന്നു ഇത്. ഓവറിലെ അവസാനത്തെ പന്തില്‍ സിംഗിളാനായി ഓടിയ ധോണി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയില്ല. ഓവര്‍ തീര്‍ന്നതിനാല്‍ അദ്ദേഹം തിരികെ പോരുകയും ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

45ാം ഓവറില്‍
കളിയിലെ നിര്‍ണായകമായ ഓവറുകളിലൊന്നായ 45ാമത്തെ ഓവറിലായിരുന്നു സംഭവം. ലിയോണിന്റെ പന്ത് ലോങ് ഓണിലേക്ക് തട്ടിയിട്ട ധോണി അനായാസമാണ് സിംഗിളെടുത്തത്. പക്ഷെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ക്രീസിലേക്ക് കയറാതെ അടുത്ത ഓവറിനായി അദ്ദേഹം തിരികെ വരികയും ചെയ്യുകയായിരുന്നു. ഇക്കാര്യം അംപയര്‍മാരുടെ ശ്രദ്ധയില്‍ പെട്ടതുമില്ല. അംപയര്‍ ഇതു റണ്ണല്ലെന്നു വിധിച്ചാല്‍ ഇന്ത്യയും ഓസീസും ഒരേ റണ്‍സ് തന്നെയാണ് നേടുമായിരുന്നതെന്നും അങ്ങനെയാണെങ്കില്‍ കഴിഞ്ഞ കളി സമനിലയില്‍ കലാശിക്കുമായിരുന്നുവെന്നുമാണ് വിമര്‍ശകരുടെ വാദം.
വീഡിയോ കാണാം
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ നതാന്‍ ലിയോണിന്റെ ഓവറില്‍ സിംഗിളിനായി ഓടിയ ധോണി അതു പൂര്‍ത്തിയാക്കാതെ തിരികെ വരുന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications