Stokes vs India: ഇന്ത്യ തോറ്റു കൊടുത്തോ? ധോണിയുടെ മുഖം അന്നു എല്ലാം പറഞ്ഞു- വിന്‍ഡീസ് ഇതിഹാസം
കിങ്സ്റ്റണ്‍: ടീം ഇന്ത്യയെക്കുറിച്ചും ഇതിഹാസ താരം എംഎസ് ധോണിയെക്കുറിച്ചുമുള്ള ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്റെ വിമര്‍ശനം ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. ഓണ്‍ ഫയര്‍ എന്ന തന്റെ പുസ്തകത്തിലാണ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കെതിരേ സ്റ്റോക്‌സ് വിമര്‍ശനമുന്നയിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പിലെ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ജയത്തിനു വേണ്ടി ശ്രമിച്ചില്ലെന്നായിരുന്നു സ്റ്റോക്‌സിന്റെ ആരോപണം.
ഇത് ഏറ്റുപിടിച്ച് പാകിസ്താന്റെ മുന്‍ താരം സിക്കന്തര്‍ ഭക്ത് രംഗത്തു വന്നെങ്കിലും തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്ന് സ്റ്റോക്‌സ് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ സ്‌റ്റോക്‌സിനെ വിമര്‍ശിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ താരം ക്കൈല്‍ ഹോള്‍ഡിങ്.

സ്വന്തം കാര്യങ്ങള്‍ തുറന്നു പറയാന്‍ ഇപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നുവെന്നതിനാല്‍ ആര്‍ക്കും, എന്തും പുസ്തകത്തില്‍ എഴുതി വിടാമെന്ന അവസ്ഥയിലെത്തിയിരിക്കുകയാണെന്ന് ഹോഡിങ് അഭിപ്രായപ്പെട്ടു. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇപ്പോള്‍ കൂടുതല്‍ അവസരവും സ്വാതന്ത്ര്യവുമെല്ലാമുണ്ട്. ഇതു കാരണം അടുത്തിടെയായി സ്വന്തം പുസ്തകത്തിലൂടെ ആളുകള്‍ എന്തും എഴുതുകയാണ്. വാര്‍ത്തകളില്‍ നിറയണമെന്ന ആഗ്രഹവും അവരെ ഇതിനു പ്രേരിപ്പിക്കുന്നുണ്ടാവും. സത്യസന്ധമായി പറയട്ടെ അന്നു ഇന്ത്യ- ഇംഗ്ലണ്ട് മല്‍സരം കണ്ട പലരും സ്റ്റോക്‌സിന്റെ അഭിപ്രായത്തോടു യോജിക്കില്ലെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ഹോള്‍ഡിങ് പറഞ്ഞു.

തീര്‍ച്ചയായും ജയിച്ചേ തീരൂവെന്ന സമ്മര്‍ദ്ദം ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മല്‍സരത്തില്‍ ഇന്ത്യക്കു ഇല്ലായിരുന്നു. മല്‍സരത്തില്‍ തോല്‍ക്കുകയെന്നത് ടീം ടാക്ടിറ്റിക്കിന്റെ ഭാഗമായിരുന്നുവെന്ന് ആരെങ്കിലും പറയുമെന്നും തനിക്കു തോന്നുന്നില്ല. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മല്‍സരം താന്‍ കണ്ടിരുന്നു. ഇന്ത്യ തങ്ങളുടെ 100 ശതമാനം ഈ കളിയില്‍ നല്‍കിയിരുന്നില്ലെന്ന് തനിക്കു കളി തുടങ്ങിയ ശേഷം തോന്നിയിരുന്നു.
പക്ഷെ താന്‍ ആദ്യം കരുതിയതു പോലെയെല്ല കാര്യങ്ങളെന്നു ബാറ്റിങിനിടെയുള്ള എംഎസ് ധോണിയുടെ മുഖം വിളിച്ചു പറഞ്ഞിരുന്നു. ഇന്ത്യക്കു തീര്‍ച്ചയായും ജയിക്കണമെന്നാണ് ധോണിയുടെ മുഖം കണ്ടപ്പോള്‍ തോന്നിയത്. അതിനാല്‍ തോല്‍ക്കുകയെന്നത് ഇന്ത്യന്‍ ടീം നേരത്തേ തീരുമാനിച്ചിരുന്നതായി തനിക്കു തോന്നുന്നില്ലെന്നും ഹോള്‍ഡിങ് വ്യക്തമാക്കി.

ഇന്ത്യ റണ്‍ ചേസ് തുടങ്ങിയത് പതിഞ്ഞ താളത്തിലായിരുന്നു. ഇത് സാഹചര്യങ്ങളെ കൂടി ആശ്രയിച്ചിരിക്കും. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെടാതിരിക്കുകയെന്നത് പ്രധാനമാണ്. ഈ തന്ത്രത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല.
ലോകകപ്പില്‍ ആദ്യമായല്ല ഇങ്ങനെയുള്ള റണ്‍ചേസുകള്‍ നമ്മള്‍ കാണുന്നത്. നിരവധി ടീമുകള്‍ ഈ തരത്തില്‍ തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ ഒത്തുകളിക്കുകയായിരുന്നുവെന്ന് നിങ്ങള്‍ക്കു ഒരിക്കലും പറയാനാവില്ല. മാത്രമല്ല മറ്റൊരു ടീമിനെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കുന്നതിനു വേണ്ടിയാണ് ഒരു പ്രത്യേക മല്‍സരം ഒരു ടീം തോറ്റതെന്നും കുറ്റപ്പെടുത്താനാവില്ലെന്നു ഹോള്‍ഡിങ് കൂട്ടിച്ചേ്ര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications