ടീം ബസ് ഒഴിവാക്കി ധോണി സ്വന്തം ഹമ്മറില്‍.. അത്ഭുതത്തോടെ ന്യൂസിലന്‍ഡ് താരങ്ങള്‍, ഫോട്ടോ വൈറല്‍!
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിക്ക് വാഹനങ്ങളോടുള്ള പ്രിയം പ്രശസ്തമാണ്. അവസരം കിട്ടുമ്പോഴെല്ലാം ഡ്രൈവിങ് സീറ്റില്‍ ഇരുന്ന് ഒന്ന് പറക്കാന്‍ വലിയ ഇഷ്ടമാണ് മഹിക്ക്. അതിനി ജീപ്പായാലും ബൈക്കായാലും. സിംബാബ്‌വെയില്‍ കളിക്കാന്‍ പോയപ്പോള്‍ ട്രാഫിക് പോലീസിന്റെ വണ്ടി ഓടിച്ചുനോക്കിയിട്ടുണ്ട് ധോണി.
Read Also: 9000 റണ്‍സ്: ഹേറ്റേഴ്‌സിന് ധോണിയെ തെറിവിളിക്കാം.. പക്ഷേ ഇതുപോലെ ഒരു കീപ്പറെ ഇനി കിട്ടില്ല, ഉറപ്പ്!
സ്വന്തം നഗരമായ റാഞ്ചിയില്‍ ഏകദിനം കളിക്കാനെത്തിയ ധോണി വണ്ടി ഓടിക്കാന്‍ ഒരവസരം കിട്ടിയാല്‍ വെറുതെ കളയുമോ. ക്യാപ്റ്റന്‍ കൂളെന്ന് പേരുള്ള ധോണി അതിലും കൂളായി ഹമ്മര്‍ പറത്തുന്നത് കണ്ട് ന്യൂസിസന്‍ഡ് താരങ്ങള്‍ ഞെട്ടി. ബസ്സില്‍ നിന്നും കീവിസ് കളിക്കാര്‍ തല പുറത്തിട്ട് നോക്കുന്ന ഈ ഫോട്ടോ ഇപ്പോള്‍ വൈറലാകുയാണ്.

ധോണിയുടെ ഹമ്മര്‍
സഹതാരങ്ങള്‍ ടീം ബസ് പിടിച്ചപ്പോള്‍ സ്വന്തം ഹമ്മറിലാണ് ധോണി റാഞ്ചിയിലെ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയത്. അനായാസമായി ധോണി വണ്ടിയോടിക്കുന്ന രസകരമായ കാഴ്ച കണ്ട് കീവീസ് താരങ്ങളും അമ്പരന്നു. അവര്‍ ടീം ബസില്‍ നിന്നും തല പുറത്തിട്ട് നോക്കി.

ഫോട്ടോ വൈറല്‍
ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനം കളിക്കാനാണ് ധോണി ജന്മനാടായ റാഞ്ചിയിലെത്തിയത്. ന്യൂസിലന്‍ഡ് താരങ്ങള്‍ സഞ്ചരിച്ചിരുന്ന ബസിനടുത്താണ് ധോണി ഹമ്മര്‍ ഓടിച്ചത്. പരിചയമുള്ള ഒരു ഡ്രൈവറെ കണ്ട് നോക്കിയ താരങ്ങള്‍ അത് ധോണിയാണെന്ന് തിരിച്ചറിഞ്ഞ് അത്ഭുതം കൂറുകയായിരുന്നു.

പണി കൊടുത്ത ഹമ്മര്‍
സ്‌കോര്‍പിയോ ആയി ഹമ്മര്‍ രജിസ്റ്റര്‍ ചെയ്തതിന് എം എസ് ധോണിക്ക് വന്‍ തുക ഫൈന്‍ അടക്കേണ്ടി വന്നിരുന്നു. ഒരു കോടി രൂപ മുടക്കിയാണ് 2009 ല്‍ ധോണി ഈ ഹമ്മര്‍ വാങ്ങിയത്. അന്താരാഷ്ട്ര ബ്രാന്‍ഡായ ഹമ്മര്‍ സ്‌കോര്‍പിയോ ആയി രജിസ്റ്റര്‍ ചെയ്തതാണ് ധോണിക്ക് വിനയായത്.

ധോണിയുടെ കളക്ഷന്‍
23 മോട്ടോര്‍ ബൈക്കുകളും പത്ത് കാറുകളുമാണ് ധോണിയുടെ കളക്ഷനില്‍ ഉള്ളത്. ഇതില്‍ പല വാഹനങ്ങളുടെയും ചിത്രങ്ങള്‍ ധോണിയും ഭാര്യ സാക്ഷി ധോണിയും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

എന്താണീ ഹമ്മര്‍
അമേരിക്കന്‍ നിര്‍മിത സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ ആണ് ഹമ്മര്‍. പ്രശസ്തരായ എ എം ജനറല്‍ കമ്പനിയാണ് ഹമ്മറിന്റെ നിര്‍മാതാക്കള്‍. സൈനിക വാഹനമായ ഹംവിയുടെ സിവിലിയന്‍ പതിപ്പാണ് ഹമ്മര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications