ധോണി ഫുട്‌ബോള്‍ കളിച്ചു, ഗോളും നേടി
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിങ് ധോണിയ്ക്ക് ഫുട്‌ബോള്‍ കളിയിലെന്തുകാര്യം എന്നു ചോദിക്കാന്‍ വരട്ടെ. ചാംപ്യന്‍സ് ലീഗില്‍ 19 ബോളില്‍ നിന്നും 63 റണ്‍സ് അടിച്ചെടുത്ത് വിസ്മയം പ്രകടനം നടത്തിയതിനു തൊട്ടുപിറകെ കാല്‍പ്പന്തുകളിയുടെ കളത്തിലിറങ്ങിയ ധോണി നല്ലൊരു ഗോളും സ്‌കോര്‍ ചെയ്തു.
റാഞ്ചിയില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയുള്ള ഒരു ഫുട്‌ബോള്‍ അക്കാദമിയുടെ പ്രചാരണത്തിനാണ് ധോണി കളത്തിലിറങ്ങിയത്. മുന്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി സുദേഷ് മെഹ്‌തോയുടെ മണ്ഡലമാണിത്.

സ്‌കൂളില്‍ പഠിയ്ക്കുന്ന കാലത്ത് ധോണി സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഇന്ത്യയിലെ അംബാസിഡറായ ധോണി നിരാശപ്പെടുത്തിയില്ല. മെഹ്‌തോയും ധോണിയും നേടിയ ഒരോ ഗോളിന്റെ മികവില്‍ ടീം 4-1ന് പ്രാദേശിക ടീമിനെ തോല്‍പ്പിച്ചു. ഫുട്‌ബോള്‍ മത്സരത്തിനു മുമ്പ് അമ്പെയ്ത്തിലും ഒരു കൈ നോക്കാന്‍ ധോണി മറന്നില്ല.

- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications