Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

11 വര്‍ഷത്തിന് ശേഷം പെപ്‌സി ധോണിയെ കൈവിട്ടു, വിരാട് കോലി പുതിയ ഐക്കണ്‍!

മുംബൈ: ശീതള പാനീയ വില്‍പന രംഗത്തെ വമ്പന്മാരായ പെപ്‌സി കൊയ്ക്ക് ഇനി മുതല്‍ പുതിയ ബ്രാന്‍ഡ് ഐക്കണ്‍. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ എം എസ് ധോണിക്ക് പകരം ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലിയാണ് പെപ്‌സി കൊയുടെ പുതിയ ബ്രാന്‍ഡ് ഐക്കണായി എത്തുന്നത്. 11 വര്‍ഷത്തിന് ശേഷമാണ് പെപ്‌സി കൊ ധോണിയുമായുള്ള കരാര്‍ അവസാനിപ്പിച്ചത്.

കോലിക്കൊപ്പം ബോളിവുഡ് സൂപ്പര്‍ താരങ്ങളായ രണ്‍ബീര്‍ കപൂര്‍, പരിണീതി ചോപ്ര എന്നിവര്‍ പെപ്‌സിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ഉണ്ടാകും. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ട്വന്റി 20 പരമ്പരയില്‍ ധോണി നയിച്ച ഇന്ത്യ തോറ്റിരുന്നു. ആദ്യമത്സരത്തിലെ തോല്‍വിക്ക് പിന്നാലെയാണ് ധോണി പെപ്‌സിയുടെ ബ്രാന്‍ഡ് ഐക്കണ്‍ സ്ഥാനത്ത് നിന്നും മാറുന്നതെന്നതും ശ്രദ്ധേയമാണ്.

kohli-dhoni-

സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സേവാഗ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ മുമ്പ് പെപ്‌സിയുടെ പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2005 ലാണ് ധോണി പെപ്‌സി കൊയുമായി കരാറില്‍ ഒപ്പ് വെച്ചത്. പെപ്‌സി കോള, ലേ ചിപ്‌സ് തുടങ്ങിയ പ്രൊഡക്ടുകള്‍ക്ക് വേണ്ടി പരസ്യം ചെയ്തു. ചേഞ്ച് ദ ഗെയിം, ഓ യെസ് അഭി തുടങ്ങിയവയായിരുന്നു ധോണിക്കാലത്ത് പെപ്‌സിയുടെ പ്രധാന കാംപെയ്‌നുകള്‍.

ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ധോണിയെ റീപ്ലേസ് ചെയ്യാന്‍ ഒരുങ്ങുന്ന വിരാട് കോലിയാണ് ക്രിക്കറ്റിലെ ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാര്‍. സമീപകാലത്തായി മികച്ച ഫോമിലാണ് കോലി. അതേസമയം ധോണിയുടെ മാര്‍ക്കറ്റും കളിയും കുറഞ്ഞ് വരികയും ചെയ്യുന്നു. 2014 ല്‍ ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും റിട്ടയര്‍ ചെയ്തു. 2014 ല്‍ 18 പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യത്തിലാണ് ധോണി ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് പത്തായി കുറഞ്ഞു.

Story first published: Monday, August 29, 2016, 16:32 [IST]
Other articles published on Aug 29, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+