Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി കൂളൊന്നുമല്ല, നന്നായി തെറി പറയും! നേരിട്ടു കേട്ടു, തനിക്കും കിട്ടിയെന്ന് ഇഷാന്ത്

കളിക്കളത്തിലെ ക്യാപ്റ്റന്‍ കൂളെന്നു ലോകം വാഴ്ത്തുന്ന ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു ഇന്നു 42ാം പിറന്നാള്‍. ലോകമെമ്പാടുള്ള ക്രിക്കറ്റ് താരങ്ങളും കോടിക്കണക്കിനു വരുന്ന ആരാധകരുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിനു ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. മുന്‍ കളിക്കാരും നിലവിലെ താരങ്ങളുമെല്ലാം ധോണിയുടെ ക്യാപ്റ്റന്‍സി മികവിനെ പ്രശംസിക്കുകയും വാഴ്ത്തുകയും ചെയ്യവെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ പേസര്‍.

ധോണി കളിക്കളത്തില്‍ നന്നായി തെറി പറയുമെന്നുംതന്നെ ഒന്നിലേറെ തവണ ശകാരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇഷാന്ത് ശര്‍മ വ്യക്തമാക്കിയിരിക്കുന്നത്. ഏതു പ്രതിസന്ധി ഘട്ടത്തിലും കളിക്കളത്തില്‍ വളരെ കൂളായി കാണപ്പെടാറുള്ള ധോണിക്കു ഇങ്ങനെയും ഒരു മുഖമുണ്ടോയെന്ന ഞെട്ടലിലാണ് ഇപ്പോള്‍ ആരാധകര്‍. രണ്‍വീര്‍ അല്ലാബഡിയായുടെ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ധോണിയെക്കുറിച്ച് മുമ്പൊരിക്കലും ആരും പറയാത്ത ചില രഹസ്യങ്ങള്‍ ഇഷാന്ത് തുറന്നു പറഞ്ഞിരിക്കുന്നത്.

ISHANT SHARMA

കളിക്കളത്തില്‍ പലപ്പോഴും ടീമംഗങ്ങള്‍ക്കു നേരെ ധോണി മോശം വാക്കുകള്‍ പ്രയോഗിക്കാറുണ്ടെന്നും തന്നെയും പല തവണ ചീത്ത പറഞ്ഞിട്ടുണ്ടെന്നും ഇഷാന്ത് വെളിപ്പെടുത്തി. മഹി ഭായിക്ക് ഒരുപാട് ശക്തികളുണ്ട്. പക്ഷെ ശാന്തമായും കൂളായും ഇരിക്കുകയെന്നത് ഇതില്‍പ്പെടില്ല. അദ്ദേഹം പലപ്പോഴും ഗ്രൗണ്ടില്‍ മോശം വാക്കുകള്‍ കളിക്കാര്‍ക്കു നേരെ പ്രയോഗിക്കാറുണ്ട്. ഞാനിതു നേരിട്ടു കേള്‍ക്കുകയും ചെയ്തിട്ടുമുണ്ടെന്നു ഇഷാന്ത് തുറന്നുപറഞ്ഞു.

ഐപിഎല്ലില്‍ ആയാലും ഇന്ത്യന്‍ ടീമിലായാലും ആളുകള്‍ എല്ലായ്‌പ്പോഴും ധോണിക്കു ചുറ്റുമുണ്ടാവും. മഹി ഭായിക്കൊപ്പം ആരെങ്കിലുമൊക്കെ ഇരിക്കുന്നത് നിങ്ങള്‍ക്കു എപ്പോഴും കാണാം. ഒരു ഗ്രാമത്തിലെത്തിയ അനുഭൂതിയാണ് അതു കാണുമ്പോഴുണ്ടാവുക. മരങ്ങളെ മാത്രമേ നമ്മള്‍ അവിടെ മിസ് ചെയ്യുകയുള്ളൂവെന്നും ഇഷാന്ത് കൂട്ടിച്ചേര്‍ത്തു.

MS DHONI

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഭൂരിഭാഗവും ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇഷാന്ത് ശര്‍മ കളിച്ചിട്ടുള്ളത്. 2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ജേതാക്കളായ ടീമിന്റെ ഭാഗമാവാനും അദ്ദേഹത്തിനു സാധിച്ചു.

എല്ലാവരും വാഴ്ത്തുന്നതു പോലെ ധോണി അത്ര കൂളൊന്നുമല്ലെന്നും ഗ്രൗണ്ടില്‍ ദേഷ്യപ്പെടുന്നതും ശകാരിക്കുന്നതുമെല്ലാം താന്‍ പല തവണ നേരില്‍ കണ്ടിട്ടുണ്ടെന്നും ഇഷാന്ത് വ്യക്തമാക്കി. തനിക്കു നേരെ ധോണി രോഷാകുലനായി ശകാരിച്ച ഒരു സംഭവത്തെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.

മഹി ഭായി ക്ഷുഭിതനായി ഞാന്‍ ഒരിക്കലാണ് കണ്ടിട്ടുള്ളത്. ഞാന്‍ ബോള്‍ ത്രോ ചെയ്തപ്പോള്‍ താഴേക്കു വീണപ്പോഴായിരുന്നു ഇത്. ആദ്യത്തെ തവണ ഞാന്‍ ത്രോ ചെയ്തപ്പോള്‍ അദ്ദേഹമെന്നെ രൂക്ഷമായി ഒന്നു നോക്കി. രണ്ടാമത്തെ ത്രോ കൂടുതല്‍ കരുത്തുറ്റതായിരുന്നു. പക്ഷെ അതും താഴേക്കാണ് വീണത്. മൂന്നാമത്തെ ത്രോയിലും ഞാന്‍ അതേ പിഴവ് ആവര്‍ത്തിച്ചതോടെ ധോണിയുടെ നിയന്ത്രണം വിടുകയായിരുന്നു. കൈകളിലേക്ക് എറിയൂവെന്നു വളരെ ദേഷ്യത്തോടെ തന്നോടു പറഞ്ഞതയും 35കാരനയ ഇഷാന്ത് വ്യക്തമാക്കി.

ഒരു സമയത്തു ഇന്ത്യയുടെ വൈറ്റ് ബോള്‍, റെഡ് ബോള്‍ ടീമുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇഷാന്ത് ശര്‍മ. പക്ഷെ 2013ല്‍ ടി20 ടീമില്‍ നിന്നും 2016ല്‍ ഏകദിന ടീമില്‍ നിന്നും അദ്ദേഹത്തിനു സ്ഥാനം നഷ്ടമായി. എങ്കിലും ടെസ്റ്റിലെ സ്ഥാനം കാത്തുസൂക്ഷിക്കാന്‍ ഇഷാന്തിനു സാധിച്ചു.

റെഡ് ബോള്‍ ക്രിക്കറ്റില്‍ ഏറെക്കാലം ഇന്ത്യയുടെ പേസാക്രമണത്തിനു നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. എന്നാല്‍ പിന്നീട് ചില പരിക്കുകളും ഫിറ്റ്‌നസില്ലായ്മയും മോശം ഫോമുമെല്ലാം ഇഷാന്തിനു പുറത്തേക്കു വഴി തെളിച്ചു. 2021ല്‍ ഗ്രീന്‍പാര്‍ക്കില്‍ ന്യൂസിലാന്‍ഡിനെതിരേ നടന്ന ടെസ്റ്റിനു ശേഷം അദ്ദേഹം ടെസ്റ്റ് ടീമിലേക്കു പരിഗണിക്കപ്പെട്ടിട്ടില്ല.

Story first published: Friday, July 7, 2023, 17:35 [IST]
Other articles published on Jul 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+