For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏറ്റവും കൂടുതല്‍ ഏകദിനം നയിച്ച ക്യാപ്റ്റന്‍ ധോണിയല്ല ! അത് മറ്റൊരാള്‍, ടോപ് ഫൈവ് ഇതാ

ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്മാരിലൊരാളാണ് പോണ്ടിങ്

1

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകനാരാണെന്ന ചോദ്യത്തിന് ഓരോ ആരാധകര്‍ക്കും ഓരോ അഭിപ്രായം ഉണ്ടാവാനാണ് സാധ്യത. ചിലര്‍ക്ക് എംഎസ് ധോണിയാണെങ്കില്‍ മറ്റ് ചിലര്‍ക്ക് സൗരവ് ഗാംഗുലിയാണ് മികച്ച നായകന്‍. മറ്റ് ചിലര്‍ക്കത് റിക്കി പോണ്ടിങ്ങോ സ്റ്റീവ് വോയോ ഗ്വെയിം സ്മിത്തോ ഒക്കെ ആയിരിക്കും. ഒരു മികച്ച നായകനെ തീരുമാനിക്കുക അദ്ദേഹത്തിന്റെ ബാറ്റിങ്ങിന്റെയോ ബൗളിങ്ങിന്റെയോ ഫീല്‍ഡിങ്ങിന്റെയോ മികവിലല്ല. മറിച്ച് നായകന്റെ മനോ ധൈര്യവും സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള കഴിവും നോക്കിയാണ്.

ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച നായകന്മാരില്‍ മിക്കവരും മികച്ച ബാറ്റിങ് റെക്കോഡുള്ളവരാണെന്നതാണ് മറ്റൊരു വസ്തുത. എതിരാളികളുടെ കണക്കുകൂട്ടലുകള്‍ നേരത്തെ കാണാനും അതിനനുസരിച്ച് പദ്ധതി മെനയാനുമെല്ലാം നായകന്മാര്‍ക്ക് സാധിക്കേണ്ടതായുണ്ട്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നായകമികവുകൊണ്ട് കൈയടി നേടിയ താരങ്ങള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. ഏറ്റവും മികച്ച പ്രകടനത്തോടെ ഏറ്റവും കൂടുതല്‍ ഏകദിന മത്സരം നയിച്ച ക്യാപ്റ്റനാരാണെന്ന് അറിയാമോ ? ടോപ് ഫൈവിന്റെ പട്ടിക ഇതാ.

റിക്കി പോണ്ടിങ്

റിക്കി പോണ്ടിങ്

ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്ങാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 230 ഏകദിന മത്സരങ്ങളിലാണ് അദ്ദേഹം ഓസ്‌ട്രേലിയന്‍ ടീമിനെ നയിച്ചത്. 230 മത്സരങ്ങളില്‍ നയിച്ച പോണ്ടിങ് 165 മത്സരങ്ങളിലും ജയം നേടിക്കൊടുത്തു. ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്മാരിലൊരാളാണ് പോണ്ടിങ്. രണ്ട് തവണ ഓസ്‌ട്രേലിയക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുക്കാനും പോണ്ടിങ്ങിനായി. 2003, 2007 ലോകകപ്പുകളിലാണ് പോണ്ടിങ്ങിന് കീഴില്‍ ഓസ്‌ട്രേലിയ ലോകകപ്പുയര്‍ത്തിയത്. പോണ്ടിങ് ക്യാപ്റ്റനായുള്ളപ്പോള്‍ ലോക ക്രിക്കറ്റിലെ വന്‍ ശക്തികളായിരുന്നു കംഗാരുക്കള്‍.

2

നായക മികവ് മാത്രമല്ല ബാറ്റുകൊണ്ടും മുന്നില്‍ നിന്ന് നയിക്കാന്‍ പോണ്ടിങ്ങിന് സാധിച്ചിട്ടുണ്ട്. 375 ഏകദിനത്തില്‍ നിന്ന് 42.04 ശരാശരിയില്‍ 13704 റണ്‍സാണ് പോണ്ടിങ് നേടിയത്. ഇതില്‍ 30 സെഞ്ച്വറിയും 82 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 168 ടെസ്റ്റില്‍ നിന്ന് 51.85 ശരാശരിയില്‍ 13378 റണ്‍സും അദ്ദേഹം നേടി. 41 സെഞ്ച്വറിയും 62 അര്‍ധ സെഞ്ച്വറിയും ആറ് ഇരട്ട സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഓസ്‌ട്രേലിയക്കായി 17 ടി20യില്‍ നിന്ന് 401 റണ്‍സും പോണ്ടിങ് നേടി.

സ്റ്റീഫന്‍ ഫ്‌ളമിങ്

സ്റ്റീഫന്‍ ഫ്‌ളമിങ്

മുന്‍ ന്യൂസീലന്‍ഡ് ഇതിഹാസ നായകനും ബാറ്റ്‌സ്മാനുമായ സ്റ്റീഫന്‍ ഫ്‌ളമിങ്ങാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. 218 മത്സരങ്ങളിലാണ് അദ്ദേഹം നയിച്ചത്. ഇതില്‍ 98 മത്സരങ്ങളിലാണ് ഫ്‌ളമിങ്ങിന് ജയം നേടിക്കൊടുക്കാന്‍ സാധിച്ചത്. 10 വര്‍ഷത്തോളം കിവീസ് ടീമിനെ നയിക്കാന്‍ ഫ്‌ളമിങ്ങിനായി. ന്യൂസീലന്‍ഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് ഫ്‌ളമിങ്.

111 ടെസ്റ്റില്‍ നിന്ന് 40.07 ശരാശരിയില്‍ 7172 റണ്‍സും 280 ഏകദിനത്തില്‍ നിന്ന് 32.41 ശരാശരിയില്‍ 8037 റണ്‍സും അഞ്ച് ടി20യില്‍ നിന്ന് 110 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഫ്‌ളമിങ്ങിന്റെ കീഴില്‍ ഐസിസി കിരീടങ്ങള്‍ നേടാന്‍ കിവീസിനായില്ലെങ്കിലും ടീമിന്റെ ചരിത്രത്തിലെ ഇതിഹാസ നായകനാണ് അദ്ദേഹം. നിലവില്‍ സിഎസ്‌കെയുടെ മുഖ്യ പരിശീലകനാണ് ഫ്‌ളമിങ്.

എംഎസ് ധോണി

എംഎസ് ധോണി


ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണി ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്താണ്. 200 ഏകദിനത്തിലാണ് ധോണിയെ ഇന്ത്യയെ നയിച്ചത്. 110 മത്സരങ്ങളിലാണ് ധോണി വിജയം നേടിക്കൊടുത്തത്. മൂന്ന് ഐസിസി കിരീടം ഇന്ത്യക്ക് നേടിക്കൊടുക്കാന്‍ ധോണിക്കായി. 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ചാണ് ധോണി വരവറിയിച്ചത്. പിന്നീട് 2011ലെ ഏകദിന ലോകകപ്പും ധോണിക്ക് കീഴില്‍ ഇന്ത്യ ഉയര്‍ത്തി. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടവും ഇന്ത്യക്ക് നേടിക്കൊടുക്കാന്‍ ധോണിക്കായി.

5

നായകനെന്ന നിലയില്‍ മാത്രമല്ല ബാറ്റ്‌സ്മാനാനും വിക്കറ്റ് കീപ്പറായുമെല്ലാം ധോണി മികവ് കാട്ടി. ആരും ചിന്തിക്കാത്ത വഴിയിലൂടെ ചിന്തിക്കുന്ന ധോണി ഒറ്റക്ക് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത് നിരവധി തവണയാണ്. 90 ടെസ്റ്റില്‍ നിന്ന് 38.09 ശരാശരിയില്‍ നിന്ന് 4876 റണ്‍സും 350 ഏകദിനത്തില്‍ നിന്ന് 50.58 ശരാശരിയില്‍ 10773 റണ്‍സും 98 ടി20യില്‍ നിന്ന് 1617 റണ്‍സുമാണ് ധോണി നേടിയത്. ഫിനിഷര്‍ റോളില്‍ ടീമിന്റെ നട്ടെല്ലായിരുന്ന ധോണി ഏകദിനത്തില്‍ 10 സെഞ്ച്വറിയും 73 അര്‍ധ സെഞ്ച്വറിയുമാണ് നേടിയത്. ഐപിഎല്ലില്‍ സിഎസ്‌കെ നായകനായി നാല് കിരീടവും ധോണി നേടിക്കൊടുത്തിട്ടുണ്ട്.

അര്‍ജുന രണതുംഗ

അര്‍ജുന രണതുംഗ

ശ്രീലങ്കയുടെ ഇതിഹാസ നായകനാണ് അര്‍ജുന രണതുംഗ. 1996ലെ ഏകദിന ലോകകപ്പ് കിരീടം ശ്രീലങ്കയുടെ അലമാരയിലെത്തിച്ച ഇതിഹാസമാണ് രണതുംഗ. 193 ഏകദിന മത്സരങ്ങളിലാണ് രണതുംഗ ശ്രീലങ്കയെ നയിച്ചത്. മുത്തയ്യ മുരളീധരന്റെ കരിയറിന്റെ തുടക്കത്തില്‍ അംപയര്‍ തുടര്‍ച്ചയായി നോ ബോള്‍ വിളിച്ചപ്പോള്‍ താരങ്ങളുമായി ഗ്രൗണ്ട് വിടാന്‍ ധൈര്യം കാട്ടിയ നായകനാണ് അദ്ദേഹം. ശ്രീലങ്കയുടെ മാത്രമല്ല ക്രിക്കറ്റിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും ധൈര്യശാലിയായ നായകന്മാരിലൊരാളാണ് രണതുംഗ.

ഓള്‍റൗണ്ടറായിരുന്ന താരം 93 ടെസ്റ്റില്‍ നിന്ന് 35.7 ശരാശരിയില്‍ 5105 റണ്‍സും 269 ഏകദിനത്തില്‍ നിന്ന് 35.85 ശരാശരിയില്‍ 7456 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ നാല് സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറിയും ഏകദിനത്തില്‍ നാല് സെഞ്ച്വറിയും 49 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 16 വിക്കറ്റും ഏകദിനത്തില്‍ 79 വിക്കറ്റുമാണ് അദ്ദേഹം നേടിയത്.

അലന്‍ ബോര്‍ഡര്‍

അലന്‍ ബോര്‍ഡര്‍

ഓസ്‌ട്രേലിയയുടെ ഇതിഹാസ നായകന്മാരിലൊരാളായ അലന്‍ ബോര്‍ഡറാണ് ഈ പട്ടികയിലെ അഞ്ചാമന്‍. 178 ഏകദിന മത്സരങ്ങളാണ് അദ്ദേഹം നയിച്ചത്. 107 മത്സരങ്ങളില്‍ ജയം നേടിക്കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു. 1999ലെ ഏകദിന ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക് നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായി. 156 ടെസ്റ്റില്‍ നിന്ന് 11174 റണ്‍സും 273 ഏകദിനത്തില്‍ നിന്ന് 6524 റണ്‍സുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഏകദിനത്തില്‍ മൂന്ന് സെഞ്ച്വറിയും ടെസ്റ്റില്‍ 27 സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ടെസ്റ്റില്‍ 39 വിക്കറ്റും ഏകദിനത്തില്‍ 73 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

Story first published: Wednesday, March 30, 2022, 17:52 [IST]
Other articles published on Mar 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+