Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ ടീമില്‍ നിന്നും പുറത്താക്കിയതല്ല; സംഭവിച്ചതെന്തെന്ന് വിരാട് കോലി പറയുന്നു

തിരുവനന്തപുരംം: ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായ എംഎസ് ധോണിയെ വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ നിന്നും ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. ധോണിയുടെ ടി20 കരിയര്‍ അവസാനിച്ചെന്നും സെലക്ടര്‍മാര്‍ ഇക്കാര്യം ധോണിയെ അറിയിച്ചിരുന്നുമെന്നുമാണ് വാര്‍ത്തകള്‍. എന്നാല്‍, ഇതേക്കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോലി വിശദമാക്കി.

dhoni

ധോണിയയെ ടീമില്‍ നിന്നും പുറത്താക്കിയതല്ലെന്നും ഋഷഭ് പന്തിന് അവസരം നല്‍കാന്‍ ധോണിതന്നെ മാറിനിന്നതുമാണെന്നാണ് കോലിയുടെ വിശദീകരണം. മാത്രവുമല്ല, സെലക്ടര്‍മാര്‍ ധോണിയെ ബന്ധപ്പെട്ടിരുന്നതായും കോലി പറയുന്നുണ്ട്. എന്താണ് ധോണിയുടെ പുറത്താകലിന് കാരണമെന്ന് സെലക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. ധോണി ഇപ്പോഴും ടീമിന്റെ അവിഭാജ്യ ഘടകമാണ്. അതില്‍ മാറ്റമില്ലെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.

ധോണിയെ കൂടാതെ മറ്റൊരു വിക്കറ്റ് കീപ്പറെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ടീം സെലക്ഷനെന്നാണ് സെലക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നത്. വെസ്റ്റിന്‍ഡീസിനും ഓസ്‌ട്രേലിയയ്ക്കും എതിരായ ടി20 പരമ്പരയില്‍ ധോണിയെ കളിപ്പിക്കാത്തത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍, സമീപകാലത്തായി കാര്യമായ പ്രകടനം നടത്താത്ത ധോണിക്ക് പകരം മറ്റൊരാളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് സെലക്ടര്‍മാരുടേത്.

2019ലെ ഏകദിന ലോകകപ്പില്‍ ധോണി കളിക്കുമെന്നുതന്നെയാണ് സെലക്ടര്‍മാര്‍ നല്‍കുന്ന സൂചന. ഇപ്പോഴത്തെ ഫോമില്ലായ്മ താരത്തിന് പരിഹരിക്കാന്‍ കഴിയുമെന്നും അവര്‍ കണക്കുകൂട്ടുന്നു. മാത്രമല്ല, കളിക്കളത്തില്‍ ധോണിയുടെ സാന്നിധ്യം വിരാട് കോലിക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ധോണിയേക്കാള്‍ മികച്ചൊരു വിക്കറ്റ കീപ്പര്‍ ഇന്ത്യയ്ക്കില്ലാത്തതും മുന്‍ ക്യാപ്റ്റന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

അഫ്രീഡിയെ കടത്തി വെട്ടി ഹിറ്റ്മാന്‍!! കോലിക്കും ധോണിക്കും അഭിമാനനിമിഷം... ടീം ഇന്ത്യക്കും നേട്ടം

Story first published: Friday, November 2, 2018, 12:12 [IST]
Other articles published on Nov 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+