For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയാണ് മാതൃക, ഇടക്കിടെ വിശ്രമം എടുക്കുന്നവര്‍ കണ്ട് പഠിക്കണം! കണക്കുകള്‍ ഞെട്ടിക്കും

ലോക ക്രിക്കറ്റിലെ വന്‍ ശക്തികളാരെന്ന് ചോദിച്ചാല്‍ ഇന്ത്യയെന്നാണ് അതിന് ഉത്തരം. കഴിഞ്ഞിടെ പുറത്തുവന്ന ആസ്തിയുടെ കണക്കില്‍ മറ്റെല്ലാവരേക്കാളും ഉയര്‍ന്ന ആസ്തിയാണ് ബിസിസിഐക്കുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും വലിയ താരമൂല്യമാണുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മറ്റ് ടീമുകളെക്കാള്‍ കൂടുതല്‍ മത്സരങ്ങളും കളിക്കേണ്ടി വരാറുണ്ട്. ഇതോടെ താരങ്ങളുടെ ഫിറ്റ്‌നസും പ്രശ്‌നമായി മാറാറുണ്ട്.

ഇന്ത്യയുടെ പല താരങ്ങളും ഇടക്കിടെ വിശ്രമം എടുക്കുന്നതും കാണാനാവും. നായകന്മാര്‍ പോലും ഇടക്കിടെ വിശ്രമം എടുക്കുന്നതാണ് കാണാനാവുന്നത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയുടെ പ്രധാന സീനിയര്‍ താരങ്ങളെല്ലാം വിശ്രമത്തിലാണ്. വിരാട് കോലി, നായകന്‍ രോഹിത് ശര്‍മ എന്നിവര്‍ ലോകകപ്പ് ഫൈനലിന് ശേഷം വിശ്രമം എടുത്തിരിക്കുകയാണ്. ഇരുവരും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്.

എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങളില്‍ പലര്‍ക്കും ലഭിക്കുന്നത് അര്‍ഹിച്ചതിലും കൂടുതലുള്ള വിശ്രമമാണ്. ചെറിയ കാരണങ്ങള്‍ക്കൊണ്ട് പോലും താരങ്ങള്‍ വിശ്രമമെടുക്കുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ നിലവിലെ താരങ്ങള്‍ക്ക് മാതൃകയാവുന്ന ധോണിയുടെ കണക്കുകള്‍ വൈറലായിരിക്കുകയാണ്. ധോണി നായകനായിരുന്ന 2008-2014 കാലയളവില്‍ 398 മത്സരങ്ങളാണ് ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി ധോണി കളിച്ചത്. ആ സമയത്ത് ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം ധോണിയായിരുന്നു.

രണ്ടാം സ്ഥാനത്തുള്ള സുരേഷ് റെയ്‌ന 369 മത്സരങ്ങളാണ് കളിച്ചത്. ധോണി തന്റെ കുടുംബത്തോടൊപ്പമുള്ള പല സന്തോഷങ്ങളും ഉപേക്ഷിച്ചാണ് ഇന്ത്യന്‍ ടീമിനൊപ്പം തുടര്‍ന്നത്. ധോണി നായകനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും കളിച്ചെങ്കിലും മികച്ച ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ അദ്ദേഹത്തിനായി. ക്യാപ്റ്റന്‍ ടീമിനൊപ്പം തുടരുന്ന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ധോണിക്ക് അറിയാമായിരുന്നു. ധോണി വിശ്രമമില്ലാതെ തുടര്‍ന്നതാണ് ഇന്ത്യന്‍ ടീമിനൊപ്പം ഇത്രയും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കാരണം.

ms dhoni

2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ചാണ് ധോണി വരവറിയിച്ചത്. പിന്നീട് 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ ധോണിക്കായി. 2013ല്‍ വീണ്ടും ഐസിസി ട്രോഫി ഇന്ത്യക്ക് ധോണി നേടിക്കൊടുത്തു. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത ഏക നായകന്‍ ധോണിയാണ്. അനാവശ്യ ഇടവേളകളില്ലാതെ ധോണി ടീമിനൊപ്പം തുടര്‍ന്നതാണ് അദ്ദേഹത്തിന്റെ കരിയറിലെ ഉയര്‍ച്ചക്ക് കാരണം.

2008-14 കാലയളവില്‍ 304 മത്സരങ്ങളാണ് ധോണി ഇന്ത്യക്കായി കളിച്ചത്. ഇതില്‍ അദ്ദേഹം നഷ്ടപ്പെടുത്തിയത് വെറും 49 മത്സരങ്ങള്‍ മാത്രമാണ്. എന്നാല്‍ ഇന്നത്തെ പല താരങ്ങളും വിവാഹ വാര്‍ഷികത്തിന് പോലും വിശ്രമമെടുത്ത് യാത്രകള്‍ പോകുന്നു. ടീമിന് മുഖ്യ പ്രാധാന്യം നല്‍കാത്തതിനാലാണ് 2013ന് ശേഷം ഇന്ത്യക്ക് ഒരു ഐസിസി കിരീടം പോലും നേടാനാവാത്തതെന്ന് പറയാം. നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ കണക്കുകളില്‍ നിന്ന് തന്നെ വ്യത്യാസം മനസിലാകും.

ജനുവരി 22ന് ശേഷം 128 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതില്‍ 55 മത്സരത്തിലും പല കാരണങ്ങളാല്‍ രോഹിത് വിട്ടുനിന്നു. പരിക്കും വ്യക്തിപരമായ കാരണങ്ങളും ഇതിന് പിന്നിലുണ്ട്. നായകനെന്ന നിലയിലേക്ക് എത്തിയപ്പോഴും വിശ്രമം എടുക്കുന്ന കാര്യത്തില്‍ രോഹിത് വിട്ടുവീഴ്ച ചെയ്യുന്നില്ല. നായകനായാല്‍ ടീമിനൊപ്പം കഴിയുന്ന അത്ര തുടരേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ടീമിന്റെ വികാരം കൃത്യമായി മനസിലാക്കാനും വലിയ നേട്ടങ്ങളിലേക്ക് പോകാനും സാധിക്കില്ലെന്ന് തന്നെ പറയാം.

ഇന്നത്തെ പല താരങ്ങളും ചെയ്യാന്‍ മടിച്ചിരുന്ന കാര്യം ചെയ്തതിനാലാണ് ധോണി സൂപ്പര്‍ താരമായി മാറിയത്. രോഹിത് ശര്‍മ മാത്രമല്ല വരാനിരിക്കുന്ന യുവ നായകന്മാരെല്ലാവരും ധോണിയെ കണ്ടു പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

Story first published: Thursday, December 14, 2023, 11:01 [IST]
Other articles published on Dec 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+