Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി പരിശീലനം നടത്തും, ജാര്‍ഖണ്ഡ് അണ്ടര്‍ 23 ടീമിനൊപ്പെം... ലക്ഷ്യം മടങ്ങിവരവ്

ദില്ലി: മുന്‍ നായകന്‍ എംഎസ് ധോണിയുടെ മടങ്ങിവരവിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ തുടരവെ പരിശീലനം പുനരാരംഭിക്കാനൊരുങ്ങുകയാണ് അദ്ദേഹം. ജാര്‍ഖണ്ഡിന്റെ അണ്ടര്‍ 23 ടീമിനൊപ്പം ധോണി പരിശീലനം നടത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലായിരിക്കും യുവതാരങ്ങള്‍ക്കൊപ്പം ധോണി പരിശീലനത്തിലേര്‍പ്പെടുകയെന്നാണ് വിവരം. ഒരാഴ്ചയായിരിക്കും ജാര്‍ഖണ്ഡിന്റെ അണ്ടര്‍ 23 ടീം ഇവിടെ പരിശീലനം നടത്തുക. അതിനു ശേഷം ജയ്പൂരില്‍ നടക്കാനിരിക്കുന്ന ഏകദിന ടൂര്‍ണമെന്റിനായി ടീം തിരിക്കും.

dho

ജാര്‍ഖണ്ഡിന്റെ സീനിയര്‍ ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫുമായി ധോണി സംസാരിച്ചിരുന്നു. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കുന്നതിനായി ടീം നവംബര്‍ എട്ടിനാണ് സൂറത്തിലേക്കു പുറപ്പെടുക. അണ്ടര്‍ 23 ടീമിനൊപ്പം ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ സ്‌റ്റേഡിയത്തില്‍ ധോണി പരിശീലനം നടത്താനാണ് സാധ്യതയെന്നും ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ജിമ്മില്‍ പരിശീലനം നടത്തിക്കൊണ്ട് ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ ധോണി ശ്രമം തുടങ്ങിക്കഴിഞ്ഞു. ഈ വേദിയില്‍ ബാഡ്മിന്റണ്‍, ടെന്നീസ്, ബില്ല്യാര്‍ഡ്‌സ് എന്നിവയും ധോണി കളിച്ചിരുന്നു. ഇവയെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെ തയ്യാറെടുപ്പാണ്. അടുത്ത വര്‍ഷം ജനുവരിയില്‍ ധോണി ക്രിക്കറ്റിലേക്കു മടങ്ങിവരാനാണ് സാധ്യത. ഇതോടെ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി അദ്ദേഹം കളിക്കില്ലെന്നു ഏറെക്കുറെ ഉറപ്പായെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Story first published: Thursday, October 24, 2019, 13:20 [IST]
Other articles published on Oct 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+