For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ഏറ്റവുമധികം പുറത്താക്കല്‍- വിക്കറ്റ് കീപ്പര്‍മാരില്‍ ധോണിയാണ് കിങ്! ആദ്യ അഞ്ചും ഇന്ത്യക്കാര്‍

ഏറ്റവുമധികം പേരെ പുറത്താക്കിയത് ധോണിയാണ്

ഐപിഎല്ലില്‍ വിക്കറ്റ് കീപ്പര്‍മാര്‍ക്കു നിര്‍ണായക റോളാണുള്ളത്. അര്‍ധവാസരങ്ങള്‍ പോലും മുതലാക്കാന്‍ ശേഷിയുള്ള വിക്കറ്റ് രകീപ്പര്‍മാര്‍ക്കു ഈ ഫോര്‍മാറ്റില്‍ കളിയുടെ ഗതി തന്നെ മാറ്റിമറിക്കാന്‍ സാധിക്കും. അതുപോലെ തന്നെ വിക്കറ്റ്കീപ്പറുടെ ഭാഗത്തു നിന്നുള്ള ചെറിയ പിഴവിനു ഒരുപക്ഷെ വലിയ വിലയും നല്‍കേണ്ടി വരും.

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പേരെ പുറത്താക്കിയിട്ടുള്ള വിക്കറ്റ്കീപ്പര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. ആദ്യ അഞ്ചു പേരുടെ ലിസ്‌റ്റെടുത്താല്‍ എല്ലാം ഇന്ത്യന്‍ താരങ്ങളാണെന്നു കാണാം.

എംഎസ് ധോണി (സിഎസ്‌കെ)

എംഎസ് ധോണി (സിഎസ്‌കെ)

ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് വിക്കറ്റ് കീപ്പര്‍മാരിലെ കിങെന്നു പറയാം. 148 പുറത്താക്കലുകളാണ് ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതില്‍ 109 ക്യാച്ചുകളും 39 സ്റ്റംപിങുകളും ഉള്‍പ്പെടുന്നു. 2008ലെ പ്രഥമ സീസണ്‍ മുതല്‍ എല്ലാ സീസണുകളിലും സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായിട്ടാണ് ധോണി കളിച്ചിട്ടുള്ളത്. രണ്ടു സീസണുകളൊഴികെ ശേഷിച്ച സീസുകളിലെല്ലാം അദ്ദേഹം സിഎസ്‌കെയോടൊപ്പമായിരുന്നു.

ദിനേഷ് കാര്‍ത്തിക് (കെകെആര്‍)

ദിനേഷ് കാര്‍ത്തിക് (കെകെആര്‍)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികാണ് ധോണിക്കു പിന്നില്‍ എലൈറ്റ് ലിസ്റ്റിലെ രണ്ടാമന്‍. 196 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 140 പേരെ പുറത്താക്കിയിട്ടുണ്ട്. 110 ക്യാച്ചുകളും 30 സ്റ്റംപിങുകളും ഇതിലുള്‍പ്പെടുന്നു.
ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡിന് അവകാശി കൂടിയാണ് കാര്‍ത്തിക്. ക്യാച്ചില്‍ ധോണിക്കു രണ്ടാംസ്ഥാനം മാത്രമേയുള്ളൂ. രണ്ടു ക്യാച്ചുകളുടെ വ്യത്യാസത്തിലാണ് കാര്‍ത്തിക് ഒന്നാമതുള്ളത്.

റോബിന്‍ ഉത്തപ്പ (സിഎസ്‌കെ)

റോബിന്‍ ഉത്തപ്പ (സിഎസ്‌കെ)

പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിക്കാന്‍ തയ്യാറെടുക്കുന്ന റോബിന്‍ ഉത്തപ്പയ്ക്കാണ് മൂന്നാംസ്ഥാനം. ഐപിഎല്ലില്‍ ഇപ്പോള്‍ സ്ഥിരം വിക്കറ്റ് കീപ്പറല്ല അദ്ദേഹം. എന്നിട്ടും 189 മല്‍സരങ്ങളില്‍ 90 പേരെ പുറത്താക്കാന്‍ ഉത്തപ്പയ്ക്കായിട്ടുണ്ട്. 58 ക്യാച്ചുകളും 32 സ്റ്റംപിങുകളും ഇതില്‍പ്പെടുന്നു.
ഐപിഎല്ലില്‍ ഏറ്റവുമധികം സ്റ്റംപിങുകള്‍ നടത്തിയിട്ടുള്ള രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ കൂടിയാണ് അദ്ദേഹം. പുതിയ സീസണില്‍ സിഎസ്‌കെയില്‍ ഉത്തപ്പയ്ക്കു വിക്കറ്റ് കാക്കാനുള്ള അവസരം ലഭിക്കില്ല.

പാര്‍ഥീവ് പട്ടേല്‍

പാര്‍ഥീവ് പട്ടേല്‍

ഐപിഎല്ലുള്‍പ്പെടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിരമിച്ച പാര്‍ഥീവ് പട്ടേലാണ് എലൈറ്റ് ലിസ്റ്റില്‍ നാലാംസ്ഥാനത്തുള്ളത്. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമിന്റെ ഭാഗമായിരുന്ന പാര്‍ഥീവിന് പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആറു വ്യത്യസ്ത ടീമുകള്‍ക്കായി പാര്‍ഥീവ് കളിച്ചിട്ടുണ്ട്. 139 മല്‍സരങ്ങളില്‍ 81 പേരെയാണ് അദ്ദേഹം പുറത്താക്കിയത്. 65 ക്യാച്ചുകളും 16 സ്റ്റംപിങുകളുമടക്കമാണിത്.

വൃധിമാന്‍ സാഹ (എസ്ആര്‍എച്ച്)

വൃധിമാന്‍ സാഹ (എസ്ആര്‍എച്ച്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വൃധിമാന്‍ സാഹയ്ക്കാണ് അഞ്ചാംസ്ഥാനം. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായാണ് താരം ചൂണ്ടിക്കാണിക്കപ്പെടുന്നത്. 126 മല്‍സരങ്ങളില്‍ നിന്നും 56 ക്യാച്ചുകളും 20 സ്റ്റംപിങുകളുമടക്കം ഐപിഎല്ലില്‍ 76 പേരെ സാഹ പുറത്താക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ബാറ്റിങില്‍ ചില ഇടിവെട്ട് പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവച്ചിരുന്നു.

Story first published: Friday, March 26, 2021, 16:38 [IST]
Other articles published on Mar 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+