ചെന്നൈ: ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, എന്തിന് വൈസ് ക്യാപ്റ്റന്‍ വിരാട് കോലി വരെ സ്വന്തമാക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫുട്‌ബോള്‍ ടീമിനെ. അപ്പോള്‍ പിന്നെ ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണി അടങ്ങിയിരിക്കുന്നത് എങ്ങനെ. ധോണിയും വാങ്ങി ഒരു ഫുട്‌ബോള്‍ ടീമിനെ. ഐ പി എല്ലില്‍ തന്റെ പ്രിയപ്പെട്ട നഗരമായ ചെന്നൈ കേന്ദ്രമായുള്ള ടീമിനെയാണ് ധോണി സ്വന്തമാക്കിയത്.
ഇപ്പോള്‍ കളിക്കുന്നവരില്‍ ഐ സി എല്‍ ടീം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ക്രിക്കറ്ററാണ് ധോണി. വിരാട് കോലിയാണ് ഇക്കാര്യത്തില്‍ ധോണിയുടെ മുന്‍ഗാമി. ഗോവന്‍ ടീമായ എഫ് സി ഗോവയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിരാട് കോലിയുടെ ടീം. ധോണിക്കൊപ്പം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അഭിഷേക് ബച്ചനാണ് ചെന്നൈ ടീമിന്റെ ഉടമസ്ഥരില്‍ ഒരാള്‍.

ചെന്നൈയിന്‍ എഫ് സി എന്നാണ് ചെന്നൈ ആസ്ഥാനമായുള്ള ഫുട്‌ബോള്‍ ടീമിന്റെ പേര്. ഇറ്റാലിയന്‍ പ്രതിരോധക്കാരനും ലോകകപ്പ് ഫുട്‌ബോള്‍ ജേതാവുമായ മാര്‍ക്കോ മറ്റരാസിയാണ് ടീമിന്റെ പ്ലെയര്‍ മാനേജര്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായ ധോണി സ്‌കൂള്‍ തലത്തില്‍ ഫുട്‌ബോള്‍ താരവുമായിരുന്നു. ധോണിയെ ചെന്നൈയിന്‍ എഫ് സി ടീം മാനേജ്‌മെന്റ് സ്വാഗതം ചെയ്തു.
സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ടീം മലയാളികളുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സാണ്. കൊച്ചിയാണ് ടീമിന്റെ ആസ്ഥാനം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ടീം അത്‌ലെന്റികോ ഡി കൊല്‍ക്കത്തയാണ്. കോലിയുടെ എഫ് സി ഗോവ ടീമിന്റെ പരിശീലകന്‍ ബ്രസീലിന്റെ ഇതിഹാസതാരമായ സീക്കോയാണ്. ഒക്ടോബര്‍ 12 നാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണ്‍ തുടങ്ങുന്നത്.