തകര്‍പ്പന്‍ ബാറ്റിങ്ങിന് പിന്നാലെ ഐസിസി റാങ്കിങ്ങില്‍ കുതിച്ച് ധോണിയും ജാദവും; കോലി ഒന്നാമത്

മുംബൈ: ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും കാഴ്ചവെച്ച ബാറ്റിങ് പ്രകടനത്തിന്റെ മികവില്‍ എംഎസ് ധോണിയും കേദാര്‍ ജാദവും ഐസിസി ഏകദിന റാങ്കിങ്ങില്‍ കുതിച്ചു. നേരത്തെ 20-ാം റാങ്കിലുണ്ടായിരുന്ന ധോണി മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 17-ാം റാങ്കിലെത്തിയപ്പോള്‍ ജാദവ് 8 സ്ഥാനങ്ങള്‍ മുന്നോട്ട് കയറി 35-ാം റാങ്കിലാണിപ്പോള്‍. രണ്ട് പരമ്പരയിലും പ്രകടന മികവ് കാട്ടിയ കളിക്കാര്‍ക്ക് റാങ്കിങ്ങിലും അതിന്റെ നേട്ടമുണ്ടായി.
ഏകദിന ബാറ്റ്‌സ്മാന്മാരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്നെയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡിനെതിരായ അവസാന രണ്ട് ഏകദിനത്തില്‍ കളിക്കാതിരുന്ന കോലിക്ക് 887 പോയന്റുണ്ട്. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ 854 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. ആദ്യ ഇരുപത് റാങ്കിനുള്ളില്‍ ഇന്ത്യയ്ക്കിപ്പോള്‍ നാല് ബാറ്റ്മാന്മാരുണ്ട്. ശിഖര്‍ ധവാന്‍ ഒരു സ്ഥാനം താഴേക്കിറങ്ങി 10-ാം സ്ഥാനത്താണ്.

ഫോം വീണ്ടെടുത്ത് ധോണി
സ്ഥിരതയാര്‍ന്ന ബാറ്റിങ്ങാണ് ധോണിയുടെ കുതിപ്പിനിടയാക്കിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സര പരമ്പരയില്‍ ധോണി 51, 55, 87 എന്നിങ്ങനെ സ്‌കോര്‍ ചെയ്തിരുന്നു. പിന്നീട് ന്യൂസിലന്‍ഡിലെത്തിയപ്പോള്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 48 റണ്‍സടിക്കാനും ധോണിക്ക് കഴിഞ്ഞു. ലോകകപ്പിന് മുന്‍പ് മുന്‍ ക്യാപ്റ്റന്‍ ഫോം വീണ്ടെടുത്തത് ടീം മാനേജ്‌മെന്റിനും ആശ്വാസമായി.

ബൗളര്‍മാര്‍ക്കും മുന്നേറ്റം
ബൗളര്‍മാരില്‍ യുസ്‌വേന്ദ്ര ചാഹലും ഭുവനേശ്വര്‍ കുമാറുമാണ് നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ താരങ്ങള്‍. ചാഹല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലെത്തി. ഭുവനേശ്വര്‍ 7 സ്ഥാനങ്ങള്‍ മുന്നോട്ട് കയറി 17-ാം റാങ്കിലാണ്. അതേസമയം, കുല്‍ദീപ് യാദവ് ഒരു സ്ഥാനം താഴോട്ടിറങ്ങി നാലാമതായി. ന്യൂസിലന്‍ഡ് താരം ട്രെന്റ് ബോള്‍ട്ട് മൂന്നാം റാങ്കിലേക്കും കയറി.

ടീം ഇനത്തില്‍ ഇന്ത്യ
ടീമുകളില്‍ ഇന്ത്യ 122 പോയന്റുമായി രണ്ടാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. 126 പോയന്റുമായി ഇംഗ്ലണ്ടാണ് ഒന്നാം റാങ്കില്‍. 111 പോയന്റുമായി സൗത്ത് ആഫ്രിക്ക മൂന്നാം സ്ഥാനത്തും അത്രതന്നെ പോയന്റുമായി ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തുമുണ്ട്. പാക്കിസ്ഥാനും ഓസ്‌ട്രേലിയയുമാണ് അഞ്ചും ആറും റാങ്കിലുള്ളത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പര തൂത്തുവാരിയാല്‍ ലോകകപ്പിന് മുന്‍പ് ഒന്നാം റാങ്കിലെത്താനുള്ള അവസരം ഇന്ത്യയ്ക്കുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications