Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ധോണി കോച്ച്! ബാറ്റിങ് കോച്ചായി സച്ചിന്‍, ഇതാ ഇന്ത്യയുടെ ഡ്രീം കോച്ചിങ് സംഘം

ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടിട്ട് 12 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 2011ല്‍ മുംബൈയിലെ വാംഖഡെയിലെ തിരമാലകളെ സാക്ഷി നിര്‍ത്തിയായിരുന്നു ഇതിഹാസ നായകന്‍ എംഎസ് ധോണി സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങിയത്. 1983ല്‍ കപില്‍ ദേവിന്റെ ചെകുത്താന്‍മാര്‍ ലോകകപ്പുയര്‍ത്തിയതിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് ട്രോഫി കൂടിയായിരുന്നു ഇത്.

ഈ വര്‍ഷം നാട്ടില്‍ വീണ്ടുമൊരു ലോകകപ്പ് വിരുന്നെത്തുമ്പോള്‍ അടുത്ത ട്രോഫിയുയര്‍ത്താനുള്ള ഭാഗ്യം രോഹിത് ശര്‍മയ്ക്കു ലഭിക്കുമോ? ടീം ഇന്ത്യയുടെ കോച്ചെന്ന നിലയില്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ അവസാനത്തെ ടൂര്‍ണമന്റും കൂടിയാണിത്. ലോകകപ്പോടെ അദ്ദേഹത്തിന്റെ കരാര്‍ അവസാനിക്കുകയാണ്.

MS DHONI

ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും കരാര്‍ പുതുക്കണോ, വേണ്ടയോ എന്ന കാര്യത്തില്‍ ബിസിസിഐ തീരുമാനമെടുക്കുക.സ്വന്തം ടീമിനു വേണ്ടി ലോക കിരീടത്തില്‍ മുത്തമിടുകയെന്നത് ഏതൊരു താരത്തിന്റെയും ആത്യന്തികമായ സ്വപ്‌നമാണ്. എന്നാല്‍ ഇതു യാഥാര്‍ഥ്യമാക്കിയെടുക്കണമെങ്കില്‍ ഒരു ഡ്രീം കോച്ചിങ് സംഘത്തെയും കൂടി ആവശ്യമായി വരും. വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ ഡ്രീം കോച്ചിങ് സംഘത്തില്‍ ആരൊക്കെയുണ്ടാവുമെന്നു നമുക്കു നോക്കാം.

മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് മുഖ്യ കോച്ച് സ്ഥാനത്തേക്കു ഏറ്റവും അനുയോജ്യനായ താരം. ഐസിസിയുടെ മൂന്നു ട്രോഫികള്‍ കൈക്കലാക്കിയ ലോകത്തിലെ ഏക ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തേക്കാള്‍ മികച്ചൊരു കോച്ചിനെ ഇന്ത്യക്കു ലഭിക്കാനില്ല. മികച്ച കളിക്കാരെ കണ്ടെത്താനും ഏറ്റവും കരുത്തുറ്റ ഇലവനെ തിരഞ്ഞെടുക്കാനുമെല്ലാം ധോണിയോളം കഴിവുറ്റ മറ്റാരുമില്ല.

2021ലെ ടി20 ലോകകപ്പില്‍ അദ്ദേഹത്തെ ടീമിന്റെ ഉപദേശകനാക്കിയിരുന്നെങ്കിലും ഈ റോളില്‍ പ്രതീക്ഷിച്ച ഇംപാക്ടുണ്ടാക്കിയില്ല. എന്നാല്‍ മുഖ്യ കോച്ചായാല്‍ അതു ടീമിനുമേല്‍ ധോണിക്കു കൂടുതല്‍ അധികാരം നല്‍കുകയും ഇതു കൂടുതല്‍ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുകയും ചെയ്യും.

ബാറ്റിങ് കോച്ചായി ഈ ടീമിനൊപ്പമുണ്ടാവുക മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരിക്കും. ബാറ്റിങില്‍ സച്ചിനേക്കാള്‍ മികച്ചൊരാളെ ഉപദേശന്റെ റോളില്‍ ഇന്ത്യക്കു ലഭിക്കാനില്ല. ഓരോ ബാറ്ററുടെയും കഴിവുകളും പോരായ്മകളും കണ്ടെത്തി അതിനു അനുസരിച്ച് അവരെ തയ്യാറാക്കിയെടുക്കാന്‍ സച്ചിനു കഴിയും. നിലവില്‍ അദ്ദേഹം മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഐക്കണ്‍ റോളില്‍ പ്രവര്‍ത്തിക്കുകയാണ്.

SACHIN

കോച്ചിങ് സംഘത്തില്‍ ബൗളിങ് കോച്ചിന്റെ കുപ്പായം മുന്‍ ഇതിഹാസ പേസര്‍ സഹീര്‍ ഖാനായിരിക്കും. ദീര്‍ഘകാലം ഇന്ത്യന്‍ ക്രിക്കറ്റിനെ സേവിച്ചിട്ടുള്ള ഫാസ്റ്റ് ബൗളറാണ് അദ്ദേഹം. 2011ലെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 21 വിക്കറ്റുകളായിരുന്നു ടൂര്‍ണമെന്റില്‍ സഹീര്‍ വീഴ്ത്തിയത്. 2017ല്‍ വിദേശ പര്യടനങ്ങളില്‍ ഇന്ത്യയുടെ ബൗളിങ് ഉപദേഷ്ടാവായി സഹീറിനെ ബിസിസിഐ നിയമിച്ചിരുന്നു. പക്ഷ പിന്നീട് അതു റദ്ധാക്കുകയായിരുന്നു.

ഇന്ത്യയുടെ ഫീല്‍ഡിങ് ആന്റ് പവര്‍ ഹിറ്റിങ് കോച്ച് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങായിരിക്കും. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരുടെ നിരയിലാണ് യുവിയുടെ സ്ഥാനം. കൂടാതെ പവര്‍ ഹിറ്റിങിന്റെ കാര്യത്തിലും അദ്ദേഹം വേറെ ലെവലാണ്.

ടി20 ക്രിക്കറ്റില്‍ ഒരോവറിലെ ആറു ബോളുകളിലും സിക്‌സറടിച്ച ലോകത്തിലെ ആദ്യത്തെ താരമാണ് യുവി. ടി20യുടെ വഴിയെ ഇപ്പോള്‍ ഏകദിനത്തിലും പവര്‍ ഹിറ്റിങിന്റെ പ്രാധാന്യം വര്‍ധിച്ചുകൊണ്ടിരിക്കെ അതേക്കുറിച്ച് കളിക്കാര്‍ക്കു വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കാന്‍ യുവിക്കു കഴിയും.

കോച്ചിങ് സംഘത്തില്‍ ഇന്ത്യയുടെ ഉപദേശകന്റെ റോള്‍ മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവിനായിരിക്കും. 1983ലെ ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരാക്കിയ അദ്ദേഹത്തിനു വീണ്ടുമൊരു ലോകകപ്പ് വിജയത്തിനുള്ള തന്ത്രങ്ങള്‍ ടീമിനു ഒരുക്കി നല്‍കാന്‍ സാധിക്കും.

ഇന്ത്യയില്‍ ക്രിക്കറ്റ് ഇത്രമാത്രം ജനപ്രിയ ഗെയിമായി മാറാന്‍ കാരണം 83ലെ ലോകകപ്പ് വിജയം തന്നെയായിരുന്നു. അതുകൊണ്ടു തന്നെ രാജ്യത്തു ഈ ഗെയിമിന്റെ പിതാവെന്നു നമുക്കു കപിലിനെ വിശേഷിപ്പിക്കാം.

Story first published: Sunday, June 25, 2023, 16:41 [IST]
Other articles published on Jun 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+