ഒറ്റ ഫിഫ്റ്റിയില്ലാതെ ധോണിയുടെ 2018, മൂന്ന് ഫിഫ്റ്റിയുമായി പുതിയ വര്‍ഷം; അപ്പോഴും വിമര്‍ശനമുണ്ട്

മെല്‍ബണ്‍: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ധോണി ഓസ്‌ട്രേലിയയില്‍ നടന്ന ഏകദിന പരമ്പരയില്‍ മിന്നുന്ന ഫോമിലാണ്. മൂന്നു മത്സരങ്ങളിലും ധോണി അര്‍ധസെഞ്ച്വറി നേടി. മത്സരത്തില്‍ മാന്‍ ഓഫ് ദി സീരീസും മറ്റാരുമല്ല. ഇന്ത്യ ജയിച്ച ഒടുവിലത്തെ രണ്ടു കളികളിലും ധോണിയുടെ പ്രകടനം നിര്‍ണായകമായിരുന്നു.
രഞ്ജി ട്രോഫി: കര്‍ണാടകയ്ക്കു സെമി ഫൈനല്‍ ടിക്കറ്റ്, ക്വാര്‍ട്ടറില്‍ രാജസ്ഥാനെ തുരത്തി
പുതിയവര്‍ഷം ധോണിക്ക് ഭാഗ്യമാണെന്ന് വേണമെങ്കില്‍ പറയാം. ഒരു ഫിഫ്റ്റിപോലും അടിക്കാന്‍ കഴിയാതെ 2018 കടന്നു പോയപ്പോള്‍ 2019ല്‍ കളിച്ച എല്ലാ മത്സരങ്ങളിലും ധോണി 50 റണ്‍സ് കടന്നു. സിഡ്‌നിയില്‍ 51, അഡ്‌ലെയ്ഡില്‍ 55 നോട്ടൗട്ട്, മെല്‍ബണില്‍ 87 നോട്ടൗട്ട് എന്നിങ്ങനെയാണ് ധോണിയുടെ സ്‌കോര്‍. രണ്ടു മത്സരങ്ങളില്‍ മാച്ച് വിന്നിങ് പ്രകടനം നടത്താനും ധോണിക്കു കഴിഞ്ഞു.

ധോണിയെ വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് വിവാദങ്ങള്‍ നടക്കെയാണ് മുന്‍ ക്യാപ്റ്റന്‍ ഫോമില്‍ തിരിച്ചെത്തിയതെന്നത് സെലക്ടര്‍മാര്‍ക്ക് ആശ്വാസമാണ്. എന്നാല്‍, ധോണിക്കെതിരായ വിമര്‍ശനം അവസാനിക്കുന്നില്ല. കുറഞ്ഞ സ്‌കോറിങ് നിരക്കാണ് ധോണിക്കെതിരായ ഇപ്പോഴത്തെ വിര്‍മര്‍ശങ്ങള്‍ക്കു കാരണം. വലിയ സ്‌കോര്‍ പിന്തുടരാന്‍ ധോണിക്കാകില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.
ആദ്യ മത്സരത്തില്‍ ധോണിയുടെ മെല്ലെപ്പോക്ക് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായിരുന്നു. രണ്ടാം മത്സരത്തില്‍ സ്‌ട്രൈക്ക് റേറ്റ് ഉയര്‍ന്നെങ്കിലും മൂന്നാം മത്സരത്തില്‍ വീണ്ടും കുത്തനെ താണു. ബാറ്റിങ് ദുഷ്‌കരമായ പിച്ചിലാണ് മൂന്നാം മത്സരമെന്നത് ന്യായീകരിക്കാമെങ്കിലും സ്‌ട്രൈക്ക് റേറ്റിലെ കുറവ് ഇപ്പോള്‍ വിമര്‍ശകര്‍ ആയുധമാക്കുന്നുണ്ട്. എന്തായാലും ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരകൂടി ധോണിക്ക് പരീക്ഷണ കാലഘട്ടമായിരിക്കും. പൊതുവെ ചെറിയ മൈതാനങ്ങളും കൂറ്റന്‍ സ്‌കോറുകളും പിറക്കുന്ന ന്യൂസിലന്‍ഡില്‍ ധോണി എങ്ങിനെ ബാറ്റ് ചെയ്യുന്നു എന്നത് സെലക്ടര്‍മാരും നിരീക്ഷിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications