ക്രിക്കറ്റില്‍ ഒരേയൊരു യോഗി മാത്രം- അത് ധോണി! കാരണം ജവഗല്‍ ശ്രീനാഥ് പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ എംഎസ് ധോണിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ പേസ് ഇതിഹാസം ജവഗല്‍ ശ്രീനാഥ്. ഇന്ത്യയുടെ ഓഫ് സ്പിന്നര് ആര്‍ അശ്വിനുമായുള്ള യൂട്യുബ് ചാറ്റിലാണ് റെക്കോര്‍ഡുകളുടെ തോഴനായ ധോണിയെ അദ്ദേഹം പ്രശംസിച്ചത്. ക്രിക്കറ്റിലെ യോഗിയെന്നാണ് ശ്രീനാഥ് ധോണിയെ വിശേഷിപ്പിച്ചത്.
2004ല്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ ധോണി ക്യാപ്റ്റനെന്ന നിലയില്‍ ലോകത്ത് ആര്‍ക്കും സാധിക്കാത്ത ചില നേട്ടങ്ങള്‍ക്കു അവകാശി കൂടിയാണ്. ഐസിസിയുടെ മൂന്നു ട്രോഫികളുമേറ്റുവാങ്ങിയ ലോകത്തിലെ ഏക നായകനാണ് അദ്ദേഹം. ഈ വര്‍ഷം സ്വാതന്ത്ര്യദിനത്തിലായിരുന്നു സമൂഹമാധ്യമത്തിലൂടെ ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ക്രിക്കറ്റിലെ യോഗി
ധോണി ശരിക്കും ക്രിക്കറ്റിലെ യോഗിയാണ്. ഓരോ കളിയെയെയും നന്നായി മനസ്സിലാക്കാനുള്ള കഴിവുള്ള അദ്ദേഹത്തെ മല്‍സരഫലങ്ങള്‍ കാര്യമായി സ്വാധീനിക്കാറുമില്ല. ജയത്തോടെയും പരാജയത്തെയും ഒരുപോലെ ഉള്‍ക്കൊള്ളാന്‍ ധോണിക്കു കഴിയും.
അദ്ദേഹം സംസാരിക്കുന്ന രീതിയും ഓരോ ജയത്തെയയും ധോണി ഉള്‍ക്കൊള്ളുന്നതും തികച്ചും വ്യത്യസ്തമായാണ്. കൂടാതെ ഒരു കിരീടം സ്വന്തമാക്കിയാല്‍, അത് എത്ര വലുതാണെങ്കിലും ഏറ്റുവാങ്ങിയ ശേഷം ടീമിലെ ആര്‍ക്കെങ്കിലും കൈമാറി പിറകിലേക്കു മാറുന്ന പ്രകൃതവുമെല്ലാം ധോണിയില്‍ മാത്രമേ നമുക്ക് കാണാന്‍ കഴിയൂവെന്നും അശ്വിനോടു ശ്രീനാഥ് പറഞ്ഞു.

ഒന്നും അലട്ടാറില്ല
കളിക്കളത്തില്‍ ഇന്ത്യയെ സംബന്ധിച്ച് കാര്യങ്ങള്‍ അത്ര അനുകൂലമല്ലെങ്കിലും ധോണിയെ അത് അലട്ടുന്നതായി നമുക്ക് കാണാന്‍ കഴിയില്ല. ഒന്നും സംഭവിച്ചിട്ടില്ലെന്ന ശരീരഭാഷയോടെയായിരിക്കും അദ്ദേഹം അപ്പോഴും കളിക്കുക. അദ്ഭുതപ്പെടുന്ന ക്രിക്കറ്ററായ അദ്ദേഹത്തിനു മാത്രമേ ഇതുപോലെ യോഗിയെപ്പോലെ പെരുമാറാന്‍ കഴിയുകയുള്ളൂ. ക്രിക്കറ്റില്‍ ശരിയായ സമയത്ത് നിങ്ങള്‍ ഇന്ദ്രിയങ്ങളെ എത്രത്തോളം വിച്ഛേദിക്കുന്നുവോ അത്രയും നല്ലത്. ഈ കാര്യത്തില്‍ ശരിക്കും മാസ്റ്റര്‍ തന്നെയായിരുന്നു ധോണി. താന്‍ ഒരുപാട് ആദരിക്കുന്നയാളാണ് ധോണിയെന്നും ശ്രീനാഥ് കൂട്ടിച്ചേര്‍ത്തു.

ധോണിയുമായുള്ള ആദ്യ കൂടിക്കാഴ്ച
2003ല്‍ ജൂനിയര്‍ തലത്തില്‍ ഇന്ത്യ, പാകിസ്താന്‍, കെനിയ എന്നിവരുള്‍പ്പെട്ട ഒരു ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കിടെയാണ് ധോണിയെ ആദ്യമായി നേരില്‍ കണ്ടത്. ധോണിയുടെ ആത്മവിശ്വാസവും ടീമിനകത്തെ ഓരോ സാഹചര്യത്തെയും കൈകാര്യം ചെയ്യാനുള്ള മിടുക്കും അന്നു തന്നെ തന്റെ അദ്ദേഹത്തിന്റെ ഫാനാക്കിയതായി ശ്രീനാഥ് വ്യക്തമാക്കി.
ധോണി അന്ന് ഏറെക്കുറെ തനിച്ചാണ് ഇന്ത്യയെ ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിലെത്തിച്ചത്. സ്‌കൂള്‍ ക്രിക്കറ്റില്‍ കളിക്കുന്നതു പോലെയായിരുന്നു ഫാസ്റ്റ് ബൗളര്‍മാരെയും സ്പിന്നര്‍മാരെയും അദ്ദേഹം അന്നു നേരിട്ടത്. അന്നു വളരെ ത്രില്ലടിച്ചാണ് താന്‍ ഡ്രസിങ് റൂമിലേക്കു ഓടിയെത്തി താന്‍ നിങ്ങളുടെ ഫാനായി മാറിയതായി ധോണിയോടു പറഞ്ഞത്. അധികം വൈകാതെ തന്നെ ഇന്ത്യന്‍ സീനിയര്‍ ടീമിനായി നിങ്ങള്‍ കളിക്കണമെന്നും ധോണിയോടു പറഞ്ഞു. അദ്ദേഹം ഈ പ്രതീക്ഷ തെറ്റിച്ചതുമില്ല. ഇപ്പോള്‍ ധോണി എവിടെയെത്തി നില്‍ക്കുന്നുവെന്ന് നോക്കൂ. ഈ ഗെയിമില്‍ ശരിക്കും യോഗി തന്നെയാണ് അദ്ദേഹമെന്നും ശ്രീനാഥ് അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications