Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ധോണിയുടെ വിരമിക്കല്‍... റിപ്പോര്‍ട്ടുകള്‍ സത്യമോ? ഈ സൂചനകളുടെ അര്‍ഥം അത് തന്നെ!!

ലണ്ടന്‍: ഈ ലോകകപ്പോടു കൂടി ഇന്ത്യ എക്കാലത്തെയും മികച്ച ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി ക്രിക്കറ്റില്‍ വിരമിച്ചേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ അവസാന മല്‍സരമായിരിക്കും ധോണിയുടെയും കരിയറിലെ അവസാനത്തേതുമെന്നായിരുന്നു റിപ്പോര്‍ട്ട്.

ടൂര്‍ണമെന്റിലെ ഇതുവരെയുള്ള പ്രകടനം നോക്കിയാല്‍ ധോണിയുടെ ഫോം അത്ര മികച്ചതായിരുന്നില്ല. ചില മല്‍സരങ്ങളിലെ വേഗം കുറഞ്ഞ ഇന്നിങ്‌സുകളുടെ പേരില്‍ ആരാധകരും സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടെയുള്ള ചില മുന്‍ താരങ്ങളും അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. വിരമിക്കലിനെക്കുറിച്ച് ധോണിയോ ബിസിസിഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്കിലും ഈ ലോകകപ്പിനു ശേഷം താന്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ഉണ്ടായേക്കില്ലെന്ന തരത്തിലുള്ള സൂചനകളാണ് കളിക്കളത്തില്‍ ധോണി നല്‍കുന്നത്.

വ്യത്യസ്ത ബാറ്റുകള്‍

വ്യത്യസ്ത ബാറ്റുകള്‍

ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്യവെ വ്യത്യസ്ത ബ്രാന്റുകളുടെ ബാറ്റുകളാണ് ധോണി ഉപയോഗിക്കുന്നതെന്ന് ശ്രദ്ധിച്ചാല്‍ ബോധ്യമാവും. കരിയറിന്റെ തുടക്കം മുതല്‍ അദ്ദേഹത്തെ സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള ബ്രാന്‍ഡുകളാണ് ഇവയെല്ലാം.
ദൈര്‍ഘ്യമേറിയ കരിയറില്‍ തനിക്കു പിന്തുണ നല്‍കിയ സ്‌പോണ്‍സര്‍മാരോടുള്ള നന്ദി സൂചകമായാണ് ധോണി ഇത്തരത്തില്‍ വ്യത്യസ്ത ബാറ്റുകള്‍ ഓരോ മല്‍സരത്തിലും ഉപയോഗിക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ലോകകപ്പിനു ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ തന്നെ കാണില്ലെന്ന് പറയാതെ പറയുകയാണ് അദ്ദേഹമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

തുടക്കത്തില്‍ എസ്ജിയുടെ ബാറ്റ്

തുടക്കത്തില്‍ എസ്ജിയുടെ ബാറ്റ്

കരിയറിന്റെ തുടക്കത്തില്‍ ധോണി ഉപയോഗിച്ചിരുന്നത് എസ്ജി സ്‌പോണ്‍സര്‍ ചെയ്ത ബാറ്റുകളായിരുന്നു. പിന്നീട് അദ്ദേഹം ബിഎഎസ് സ്‌പോണ്‍സര്‍മാരുടെ ബാറ്റാണ് ഉപയോഗിച്ചത്.
കരിയറിന്റെ വിവിധ ഘട്ടങ്ങളില്‍ തനിക്ക് എല്ലാ വിധ പിന്തുണയു നല്‍കിയ സ്‌പോണ്‍സര്‍മാരോട് നന്ദി അറിയിക്കുന്നതിനു തന്നെയാണ് ധോണി ലോകകപ്പില്‍ വ്യത്യസ്ത ബാറ്റുകള്‍ ഉപയോഗിക്കുന്നതെന്ന് അടുത്ത സുഹൃത്തായ അരുണ്‍ പാണ്ഡെ ഒരു ദേശീയ മാധ്യമത്തോടു വ്യക്തമാക്കി.

ധോണിക്കു പണം വേണ്ട

ധോണിക്കു പണം വേണ്ട

ധോണിക്കു ഇനി പണത്തിന്റെ ആവശ്യമില്ലെന്നും അത് ആവശ്യത്തിന് അദ്ദേഹത്തിനുണ്ടെന്നും സുഹൃത്ത് അരുണ്‍ പാണ്ഡെ വ്യക്തമാക്കി. പണമൊന്നും ഈടാക്കാതെയാണ് ധോണി ലോകകകപ്പില്‍ വിവിധ ബ്രാന്‍ഡുകളുടെ ബാറ്റുകള്‍ ഉപയോഗിക്കുന്നത്. അവരോട് തന്റെ കടപ്പാട് അറിയിക്കുകയെന്ന ലക്ഷ്യം മാത്രമേ അദ്ദേഹത്തിനുള്ളൂ.
കരിയറിന്റെ തുടക്കം മുതല്‍ ധോണിക്കൊപ്പമുണ്ടായിരുന്ന സ്‌പോണ്‍സര്‍മാരാണ് ബിഎഎസ്. എസ്ജിയും അദ്ദേഹത്തെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും അരുണ്‍ വിശദമാക്കി.

Story first published: Thursday, July 4, 2019, 12:14 [IST]
Other articles published on Jul 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+