
പ്രായം കൂടിയ ക്യാപ്റ്റന്‍
ഏകദിനത്തില്‍ ഇന്ത്യയെ നയിച്ച ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് ധോണി സ്വന്തം പേരിലാക്കിയത്. 37 വയസ്സും 80 ദിവസവും പ്രായമുള്ളപ്പോഴാണ് അഫ്ഗാനെതിരേ അദ്ദേഹം ടീമിന്റെ ക്യാപ്റ്റനായത്.
മുന്‍ സൂപ്പര്‍ താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ പേരിലായിരുന്ന റെക്കോര്‍ഡ് ധോണി തിരുത്തിക്കുറിക്കുകയായിരുന്നു. 36 വയസ്സും 124 ദിവസവും പ്രായമുള്ളപ്പോഴാണ് അസ്ഹര്‍ ക്യാപ്റ്റനായത്.

കൂടുതല്‍ മല്‍സരങ്ങള്‍
ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച മൂന്നാമത്തെ താരമാിയി ധോണി മാറി. ദേശീയ ടീമിനായി ധോണിയുടെ 505ാമത്തെ മല്‍സരമായിരുന്നു അഫ്ഗാനെതിരേയുള്ളത്. ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനെയാണ് (504) ധോണി മറികടന്നത്.
664 മല്‍സരങ്ങളില്‍ കൡച്ചിട്ടുള്ള ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് റെക്കോര്‍ഡ്.

മൂന്നാമത്തെ ക്യാപ്റ്റന്‍
ഏകദിനത്തില്‍ ധോണി ഇന്ത്യയെ നയിച്ച 200ാമത്തെ മല്‍സരമായിരുന്നു അഫ്ഗാനെതിരേയുള്ളത്. ലോക ക്രിക്കറ്റില്‍ തന്നെ രണ്ടു പേര്‍ മാത്രമേ നേരത്തേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ.
ഓസ്‌ട്രേലിയയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ റിക്കി പോണ്ടിങും ന്യൂസിലാന്‍ഡിന്റെ ഇതിഹാസ താരം സ്റ്റീഫന്‍ ഫ്‌ളെമിങുമാണ് എലൈറ്റ് ലിസ്റ്റിലെ മറ്റു രണ്ടു പേര്‍.

ധോണിയുടെ അഞ്ചാമത്തെ ടൈ
ധോണിക്കു കീഴില്‍ ഏകദിനത്തില്‍ ഇന്ത്യയുടെ അഞ്ചാമത്തെ ടൈ മല്‍സരം കൂടിയായിരുന്നു കഴിഞ്ഞത്. മറ്റൊരു ക്യാപറ്റനും ഇത്രയുമധികം മല്‍സരങ്ങളില്‍ ടൈ വഴങ്ങിയിട്ടില്ല.
റിച്ചി റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവ് വോ, ഷോണ്‍ പൊള്ളോക്ക് എന്നിവരാണ് കൂടുതല്‍ ടൈ വഴങ്ങിയ മറ്റു ക്യാപ്റ്റന്‍മാര്‍. ഇവരെല്ലാം മൂന്നു വീതം ടൈയാണ് വഴങ്ങിയത്.

ഇന്ത്യയുടെ എട്ടാം ടൈ
ഏകദിനത്തില്‍ ഇന്ത്യയുടെ എട്ടാമത്തെ ടൈ ആയിരുന്നു അഫ്ഗാനെതിരായ സൂപ്പര്‍ ഫോര്‍ മല്‍സരം. ഇന്ത്യ സമനില സമ്മതിക്കുന്ന ഏകദിനത്തിലെ ആറാമത്തെ ടീമാണ് അഫ്ഗാനിസ്താന്‍.


Click it and Unblock the Notifications












