വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തോല്‍വിയിലും അഭിമാനമായി ധോണി... കുറിച്ചത് പുതിയ റെക്കോര്‍ഡ്, സച്ചിനെപ്പോലും പിന്നിലാക്കി!!

ഏകദിനത്തില്‍ 10,000 റണ്‍സ് തികച്ച നാലാമത്തെ താരമായി എംഎസ്ഡി മാറി

ലണ്ടന്‍: ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ഏകദിന മല്‍സരത്തില്‍ ഇംഗ്ലണ്ടിനോട് കനത്ത തോല്‍വിയേറ്റുവാങ്ങിയെങ്കിലും ടീം ഇന്ത്യയുടെ അഭിമാനമായി എംഎസസ് ധോണി മാറി. ഐസിസിയുടെ എല്ലാ ടൂര്‍ണമെന്റുകളുകളിലും ഇന്ത്യയെ ജേതാക്കളാക്കിയ ഏക ക്യാപ്റ്റന്‍ കൂടിയായ എംഎസ്ഡി ചില നാഴികല്ലുകളാണ് ലോര്‍ഡ്‌സില്‍ പിന്നിട്ടത്.

ഇതിഹാസ താരങ്ങളുള്‍പ്പെട്ട ഏകദിനത്തിലെ 10,000 റണ്‍സ് ക്ലബ്ബില്‍ ഇടംപിടിച്ചതാണ് ഇവയില്‍ പ്രധാനപ്പെട്ടത്. ഈ നേട്ടം കൈവരിച്ച നാലാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് അദ്ദേഹം.

റെക്കോര്‍ഡ് ശരാശരി

റെക്കോര്‍ഡ് ശരാശരി

ഏകദിനത്തില്‍ ഏറ്റവുമുയര്‍ന്ന ശരാശരിയോടെ 10,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോര്‍ഡ് ധോണി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. 50നു മുകളിലാണ് ഏകദിനത്തില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. 44.83 ശരാശരിയുള്ള സച്ചിനാണ് രണ്ടാംസ്ഥാനത്ത്.
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റിങ് ഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ മുന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു പോലും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്.

ജയസൂര്യക്ക് പിന്നില്‍ ധോണി

ജയസൂര്യക്ക് പിന്നില്‍ ധോണി

ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തികച്ച ലോകത്തിലെ രണ്ടാമത്തെ താരമാണ് ധോണി. വെറും 11,321 പന്തിലാണ് ധോണി 10,000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്.
ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ സനത് ജയസൂര്യ മാത്രമേ ധോണിക്കു മുന്നിലുള്ളൂ.. 11,296 പന്തിലാണ് ജസൂര്യ 10,000 റണ്‍സെന്ന നേട്ടത്തിലേക്ക് കുതിച്ചെത്തിയത്.

രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍

രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍

ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസ വിക്കറ്റ് കീപ്പര്‍മാരുടെ നിരയിലേക്കാണ് 10,000 റണ്‍സ് തികച്ചതോടെ ധോണിയുമെത്തിയത്. ഇതിനു മുമ്പ് ഒരേയൊരു വിക്കറ്റ് കീപ്പര്‍ മാത്രമേ ഏകദിനതത്തില്‍ 10,000 റണ്‍സ് നേടിയിടുള്ളൂ. ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ കുമാര്‍ സങ്കക്കാരയാണിത്. ഇപ്പോള്‍ ധോണിയും സങ്കക്കാരയ്‌ക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണ്.

ധോണിക്കു മുമ്പ് നേടിയവര്‍

ധോണിക്കു മുമ്പ് നേടിയവര്‍

ധോണിക്കു മുമ്പ് വെറും മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മാത്രമേ ഏകദിനത്തില്‍ 10,000 റണ്‍സെന്ന നേട്ടത്തിന് അര്‍ഹരായിട്ടുള്ളൂ. ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് നേരത്തേ ഈ ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ളവര്‍.
37 വയസ്സും ഏഴും ദിവസവും പ്രായമുള്ളപ്പോഴാണ് ധോണി 10,000 റണ്‍സ് തികയ്ക്കുന്നത്. തിലകരത്‌നെ ദില്‍ഷന്‍, ബ്രയാന്‍ ലാറ എന്നിവര്‍ക്കു ശേഷം ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് ധോണി.

ഇന്ത്യക്കായി നേടിയത്

ഇന്ത്യക്കായി നേടിയത്

ഏകദിനത്തിലെ 10,000 റണ്‍സും ധോണി ഇന്ത്യക്കു വേണ്ടി നേടിയതല്ല എന്നതാണ് കൗതുകകരമായ കാര്യം. 9830 റണ്‍സ് മാത്രമേ ഇന്ത്യന്‍ ജഴ്‌സിയില്‍ ധോണിയുടെ പേരിലുള്ളൂ. ശേഷിച്ച 174 റണ്‍സ് ഏഷ്യന്‍ ഇലവനു വേണ്ടിയാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്.
2007ല്‍ ആഫ്രിക്കന്‍ ഇലവനെതിരേ നടന്ന മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയിലാണ് ഏഷ്യന്‍ ഇലവനായി ധോണി കളിച്ചത്. 139*, 2, 33 എന്നിങ്ങനെയായിരുന്നു പരമ്പരയില്‍ അദ്ദേഹത്തിന്റെ പ്രകടനം.

Story first published: Sunday, July 15, 2018, 13:42 [IST]
Other articles published on Jul 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X