ധോണിയാണോ കോലിയാണോ ശരിക്കും ക്യാപ്റ്റന്‍... ധോണിയുടെ ആ റിവ്യൂ കണ്ടിട്ടാണോ ട്രോളന്മാരുടെ പൊങ്കാല?
ഹര്‍ദീക് പാണ്ഡ്യയുടെ പന്തില്‍ ഇയാന്‍ മോര്‍ഗന്റെ ക്യാച്ചെടുത്ത ശേഷം റിവ്യൂവിന് ആക്ഷന്‍ കാട്ടിയ ധോണിക്ക് സോഷ്യല്‍ മീഡിയയുടെ ട്രോള്‍. സാധാരണ ഗതിയില്‍ ക്യാപ്റ്റനാണ് റിവ്യൂവിന് അംപയറോട് ആവശ്യപ്പെടാറുള്ളത്. കളിക്കാര്‍ ക്യാപ്റ്റനോട് പറയുകയും ക്യാപ്റ്റന്‍ അത് അംപയറെ അറിയിക്കുകയും ചെയ്യും. അതാണ് സാധാരണ ഗതിയില്‍ സംഭവിക്കാറുള്ളത്.
Read Also: കിംഗ് കോലിക്കെന്ത് ക്യാപ്റ്റന്‍സി പ്രഷര്‍... പരാജയപ്പെട്ട ധോണിക്കും യുവരാജിനും ട്രോള്‍.. ധവാനും റിപ്പോര്‍ട്ടര്‍ ചാനലിനും ട്രോള്‍.. ട്രോളോട് ട്രോള്‍!
എന്നാല്‍ ധോണിയുടെ ആക്ഷന്‍ നേരിട്ട് അംപയറുടെ നേരെയായിരുന്നു. 199 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ച ശേഷം ആദ്യമായിട്ടാണ് ധോണി ഒരു നോണ്‍ ക്യാപ്റ്റന്‍ പ്ലെയറായി ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങുന്നത്. എന്തായാലും ധോണിയുടെ റിവ്യൂ ആവശ്യത്തെ കോലി പിന്തുണച്ചു. സംഭവം ഔട്ട് ലഭിക്കുകയും ചെയ്തു. എന്ന് കരുതി ട്രോളന്മാര്‍ ധോണിയെ വെറുതെ വിടുമോ..

എന്തിനാണ് സര്‍
എന്നെ എന്തിനാണ് സര്‍ ക്യാപ്റ്റനാക്കിയത്. ഇങ്ങനെ ആണെങ്കില്‍ ടോസ് ഇടാന്‍ കൂടി ധോണിയെ വിട്ടാല്‍ പോരേ.

അതേയ് ധോണിയേട്ടാ
ഞാനല്ലേ ക്യാപ്റ്റന്‍. സോറി ഒരു നിമിഷം ഞാനാണ് ക്യാപ്റ്റന്‍ എന്ന് വിചാരിച്ചുപോയി.

ഞാനങ്ങ് കൊടുക്കും
ഞാനെടുത്ത ക്യാച്ച് ബാറ്റില്‍ കൊണ്ടു എന്നുറപ്പായാല്‍ ക്യാപ്റ്റനോടൊന്നും ചോദിക്കില്ല. റിവ്യൂവിന് കൊടുക്കും

എനിക്കിപ്പോ അറിയണം
ഞാനാണോ ക്യാപ്റ്റന്‍ അതോ ധോണിയാണോ ക്യാപ്റ്റനെന്ന് എനിക്കിപ്പോ അറിയണം

പിന്നെന്തിന് കൊടുത്തു
ഇവനെ കണ്ടിട്ട് ക്യാപ്റ്റനെന്ന് തോന്നിയോ. പിന്നെന്തിന് റിവ്യൂ കൊടുത്തു

എനിക്കും പറയാനുണ്ട്
ഞാനേ ഇവിടത്തെ ക്യാപ്റ്റന്‍ തന്നെയാണ്. അല്ലാതെ വാട്ടര്‍ ബോയ് ഒന്നുമല്ലല്ലോ

ക്യാപ്റ്റന്‍ ആരാ
ആരാ ക്യാപ്റ്റന്‍ നീ. ടോസ് വിളിക്കുന്നതാരാ നീ. അപ്പോ റിവ്യൂ വിളിക്കേണ്ടതാരാ ഇത് ഞാന്‍.

ശരിക്കും ക്യാപ്റ്റന്‍
റിവ്യൂ കൊടുത്തപ്പോ അംപയര്‍ പറഞ്ഞു, ശരിക്കും ക്യാപ്റ്റനെ പോലെ തന്നെയുണ്ടെന്ന്

എത്ര വിശ്വാസം കാണും
ക്യാപ്റ്റനോട് ചോദിക്കുക വരെ ചെയ്യാതെ ധോണി റിവ്യൂ കൊടുക്കുന്നെങ്കില്‍ കോലി ധോണിയെ എത്ര വിശ്വസിക്കുന്നുണ്ടാകും

ഇങ്ങനാണേ ഞാനില്ല
ക്യാപ്റ്റനോട് ചോദിക്കാതെ ധോണി റിവ്യൂ കൊടുക്കുവാണേ താനീ കളിക്കില്ലെന്ന് കോലി

അപ്പോ രണ്ട് ക്യാപ്റ്റന്മാരോ
ധോണിയും ക്യാപ്റ്റന്‍, കോലിയും ക്യാപ്റ്റന്‍. അപ്പോ രണ്ട് ക്യാപ്റ്റന്മാരോ

അതൊക്കെ ചുമ്മാ
ക്യാപ്റ്റന്‍ അവനാണെങ്കിലും നിയന്ത്രണം മുഴുവന്‍ ഞാനാ.. അതേയ് ഒന്ന് എഴുന്നേറ്റെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications