യുവിയുടെ വഴി പിന്തുടരുമോ ധോണിയും റെയ്‌നയും? വിദേശ ലീഗില്‍ കളിക്കണമെന്ന് ചോപ്ര

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ വഴിയെ അടുത്തിടെ വിരമിച്ച ഇതിഹാസ താരം എംഎസ് ധോണിയും സുരേഷ് റെയ്‌നയും വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കുമോ? മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്രയാണ് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. ധോണിയെയും റെയ്‌നയെയും വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം.
ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തില്‍ രാത്രിയോടെയായിരുന്നു ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചു കൊണ്ടാണ് ധോണി ഇന്‍സ്റ്റഗ്രാം വഴി വിരമിക്കുന്നതായി ലോകത്തെ അറിയിച്ചത്. തൊട്ടു പിന്നാലെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ റെയ്‌നയും കളി മതിയാക്കുന്നതായി അറിയിക്കുകയായിരുന്നു.

ധോണിയും റെയ്‌നയും കളിക്കട്ടെ
ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ സ്ഥാനത്തേക്കു തങ്ങളെ ഇനി പരിഗണിക്കരുതെന്ന ആവശ്യം കൂടിയാണ് വിരമിക്കലിലൂടെ ധോണിയും റെയ്‌നയും നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇവരെ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കുന്നതു കൊണ്ട് ഒരു കുഴപ്പവുമില്ലെന്നാണ് തനിക്കു തോന്നുന്നതെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.
ഈ വിഷയത്തില്‍ രണ്ടു വശങ്ങളുണ്ട്. ഒന്ന് ജോലിഭാരമാണ്. പരിക്കേല്‍ക്കാന്‍ സാധ്യതയുള്ളതിനാലാണ് കരാറുള്ള കളിക്കാരെ ബിസിസിഐ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കാത്തത്. അതിനു വേണ്ടി വിദേശ ലീഗുകളില്‍ കളിച്ചാല്‍ ലഭിക്കുന്നതിനേക്കാള്‍ പണം ബോര്‍ഡ് താരങ്ങള്‍ക്കു നല്‍കുകയും ചെയ്യുന്നതായി ചോപ്ര വിശദമാക്കി.

ധോണി സാധ്യതയില്ല
ഇന്ത്യന്‍ താരങ്ങളെ ബിസിസിഐ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കാത്തതിന്റെ രണ്ടാമത്തെ കാരണം എന്താണെന്ന് നോക്കാം. ഇന്ത്യയുടെ മാര്‍ക്വി താരങ്ങള്‍ മറ്റു ലീഗുകളില്‍ കളിച്ചാല്‍ ഐപിഎല്ലിനെയാവും ബാധിക്കുക. ഇന്ത്യയുടെ വമ്പന്‍ താരങ്ങള്‍ മുഖാമുഖം വരുന്നത് ഐപിഎല്ലില്‍ മാത്രമാണ്. മറ്റു ലീഗുകളിലും ഇന്ത്യന്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വന്നാല്‍ ഐപിഎല്ലിന്റെ ആകര്‍ഷണം കുറയും.
എങ്കിലും ധോണിക്കും റെയ്‌നയ്ക്കും വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതി നല്‍കണമെന്നു തന്നെയാണ് തനിക്കു തോന്നുന്നത്. ഇരുവരും വിദേശ ലീഗുകളില്‍ കളിക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. അത് എല്ലാവരെയും രസിപ്പിക്കും. അനുമതി ലഭിച്ചാലും ധോണി ഒരുപക്ഷെ വിദേശ ലീഗില്‍ കളിച്ചേക്കില്ല. എന്നാല്‍ റെയ്‌നയ്ക്കു 33 വയസ്സ് മാത്രമേയുള്ളൂ. കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടാവുമെന്നും ചോപ്ര വിശദമാക്കി.

യുവരാജ് കളിക്കുന്നു
കഴിഞ്ഞ വര്‍ഷം ജൂണില്‍ വിരമിച്ച മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് വിദേശ ഫ്രാഞ്ചൈസി ലീഗുകളിലെ നിറ സാന്നിധ്യമാണ്. കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20 ടൂര്‍ണമെന്റിലായിരുന്നു വിരമിച്ച ശേഷം യുവി ആദ്യമായി കളിച്ചത്.
പിന്നീട് അബുദാബിയില്‍ നടന്ന ടി10 ലീഗിലും ക്രിക്കറ്റ് പ്രേമികള്‍ യുവിയെ കണ്ടു. എങ്കിലും പഴയ യുവരാജിന്റെ നിഴല്‍ മാത്രമേ ഈ രണ്ടു ടൂര്‍ണമെന്റുകളിലും ക്രിക്കറ്റ് പ്രേമികള്‍ക്കു കാണാനായുള്ളൂ. അടുത്തിടെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി യുവിയോട് വിരമിക്കല്‍ പിന്‍വലിച്ച് ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനായി കളിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ യുവി ഇതിനോടു ഇനിയും പ്രതികരിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications