ഐപിഎല്‍: അപൂര്‍വ്വ റെക്കോര്‍ഡിനരികെ ധോണി... രാജസ്ഥാനെ മറികടന്നാല്‍ ചരിത്രം വഴിമാറും
ജയ്പൂര്‍: റെക്കോര്‍ഡുകളുടെ തോഴനായ ചെന്നൈ സൂപ്പര്‍കിങ്‌സ് നായകന്‍ എംഎസ് ധോണി വീണ്ടുമൊരു ചരിത്രനേട്ടത്തിനരികെ. ഐപിഎല്ലില്‍ അപൂര്‍വ്വ റെക്കോര്‍ഡ് കുറിക്കാന്‍ ഒരുങ്ങുകയാണ് എംഎസ്ഡി. ഇന്നു രാത്രി ജയ്പൂരില്‍ നടക്കുന്ന ഐപിഎല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ സിഎസ്‌കയെ ജയിപ്പിച്ചാല്‍ ധോണി ചരിത്രം കുറിക്കും.
നിലവില്‍ 10 പോയിന്റുമായി ലീഗില്‍ തലപ്പത്തു നില്‍ക്കുന്ന സിഎസ്‌കെ വിജയക്കുതിപ്പ് തുടരുകയെന്ന ലക്ഷ്യത്തോടെയാണ് രാജസ്ഥാനിലെത്തുന്നത്. ഈ കളിയില്‍ വഴിമാറിയേക്കാവുന്ന പ്രധാനപ്പെട്ട നാഴികക്കല്ലുകള്‍ എന്തൊക്കെയെന്നു നോക്കാം.

വിജയങ്ങളില്‍ സെഞ്ച്വറി
ഐപിഎല്ലില്‍ 100 വിജയങ്ങള്‍ കരസ്ഥമാക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് ധോണിയെ കാത്തിരിക്കുന്നത്. നിലവില്‍ 99 ജയങ്ങളാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്.
നിലവിലെ ചാംപ്യന്‍മാരായ സിഎസ്‌കെ ഈ സീസണില്‍ ഉജ്ജ്വല ഫോമിലാണ്. കളിച്ച ആറു മല്‍സരങ്ങളില്‍ അഞ്ചിലും ജയിക്കാന്‍ സിഎസ്‌കെയ്ക്കായിരുന്നു. ബാറ്റിങിലും തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. നാല് ഇന്നിങ്‌സുകളില്‍ നിന്നും 156 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. ഒരു തവണ മാത്രമേ ധോണിയെ പുറത്താക്കാന്‍ എതിര്‍ ടീമുകള്‍ക്കായിട്ടുള്ളൂ.

100 വിക്കറ്റുകള്‍ തികയ്ക്കാന്‍ ജഡേജ
സിഎസ്‌കെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പുതിയ നേട്ടത്തിന് അരികിലാണ്. ടൂര്‍ണമെന്റില്‍ 100 വിക്കറ്റ് തികച്ച ആദ്യ ഇടകൈയന്‍ സ്പിന്നറെന്ന റെക്കോര്‍ഡാണ് ജഡേജയെ കാത്തിരിക്കുന്നത്.
നിലവില്‍ 98 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഈ സീസണില്‍ സിഎസ്‌കെയുടെ ആറു മല്‍സരങ്ങളിലും കളിച്ച ജഡേജ അഞ്ചു വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

മുന്‍തൂക്കം സിഎസ്‌കെയ്ക്ക്
ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാജസ്ഥാനെതിരേ സിഎസ്‌കെയ്ക്കാണ് മുന്‍തൂക്കം. ഇതുവരെ ഏറ്റുമുട്ടിയ 20 മല്‍സരങ്ങളില്‍ 13ലും ജയം സിഎസ്‌കെയ്ക്കായിരുന്നു. ഏഴു കളികളിലാണ് രാജസ്ഥാന്‍ ജയിച്ചത്.
എന്നാല്‍ ജയ്പൂരില്‍ 3-2ന് രാജസ്ഥാനാണ് ചെന്നൈക്കെതിരേ നേരിയ മുന്‍തൂക്കം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications