For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി എങ്ങനെ ക്യാപ്റ്റനായി? ഇനി അവന്‍ നയിക്കട്ടെ- ഭാവി നായകനെ നിര്‍ദേശിച്ച് യുവി

റിഷഭ് ക്യാപ്റ്റനാവട്ടെയെന്നു താരം

ഇന്ത്യയുടെ ഭാവി ടെസ്റ്റ് നായകന്‍ ആരാവണം? നിലവില്‍ ഓപ്പണര്‍ കെഎല്‍ രാഹുലാണ് ഈ സ്ഥാനത്തേക്കു മുന്‍പന്തിലിയുള്ളത്. ഈ വര്‍ഷം അദ്ദേഹം ടെസ്റ്റിലും മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും രാഹുല്‍ ടീമിനെ നയിക്കുകയും ചെയ്തു. പക്ഷെ രാഹുല്‍ ക്യാപ്റ്റനായ എല്ലാ മല്‍സരങ്ങളിലും ടീം പരാജയപ്പെടുകയും ചെയ്തു. ഇതോടെ രാഹുലിന്റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

1

ഇതിനിടെ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേക്കു യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് വരണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. റിഷഭ് നായകനാവുന്നത് മികച്ച നീക്കമാവുമെന്നതിനു മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെയാണ് യുവരാജ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.

2

നിങ്ങള്‍ ആരെയെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു തയ്യാറാക്കി നിര്‍ത്തണം. എംഎസ് ധോണി പെട്ടെന്നൊരു ദിവസമാണ് നായകനായി മാറിയത്. മഹിയെ അന്നു അവര്‍ ക്യാപ്റ്റനാക്കുകയായിരുന്നു. പിന്നീട് അദ്ദേഹം ഈ റോളില്‍ ഉയര്‍ന്നു വരികയും ചെയ്തതായി യുവരാജ് സിങ് ചൂണ്ടിക്കാട്ടി. സ്‌പോര്‍ട്‌സ് 18ന്റെ ഷോയായ ഹോം ഓഫ് ഹീറോസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിക്കറ്റ് കീപ്പര്‍ എല്ലായ്‌പ്പോഴും നന്നായി ചിന്തിക്കുന്നയാളായിരിക്കും. കാരണം വിക്കറ്റിനു പിറകിലായതിനാല്‍ തന്നെ ഗ്രൗണ്ടില്‍ എല്ലായ്‌പ്പോഴും കാര്യങ്ങള്‍ ഏറ്റവും നന്നായി നിരീക്ഷിക്കാനും വിലയിരുത്താനും കഴിയുന്നത് അയാള്‍ക്കായിരിക്കുമെന്നും യുവി കൂട്ടിച്ചേര്‍ത്തു.

3

26ാം വയസ്സിലായിരുന്നു എംഎസ് ധോണി ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിന്റെ ക്യാപ്റ്റനായി നിയമിക്കപ്പെടുന്നത്. 2007ലെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ദയനീയ പ്രകടനത്തിനു പിന്നാലെ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചിരുന്നു. തുടര്‍ന്നാണ് ധോണിക്കു തീര്‍ത്തും അപ്രതീക്ഷിതമായി നറുക്കുവീഴുന്നത്.
2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന ഐസിസിയുടെ പ്രഥമ ടി20 ലോകകപ്പിലായിരുന്നു ധോണി ആദ്യമായി ഇന്ത്യയെ നയിച്ചത്. ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരടക്കമുള്ള ഇതിഹാസങ്ങള്‍ വിട്ടുനിന്ന ടൂര്‍ണമെന്റില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ധോണിക്കു കീഴില്‍ ഇന്ത്യ ലോകകപ്പുയര്‍ത്തുകയായിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ശ്രദ്ധിക്കപ്പെടുകയും നായകസ്ഥാനമുറപ്പിക്കുകയും ചെയ്തു. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ വിരമിച്ചതോടെ ധോണി ടെസ്റ്റിലും ക്യാപ്റ്റന്‍സിയേറ്റെടുക്കുകയായിരുന്നു.

4

റിഷഭ് പന്തിനെയൊരാള്‍ ഇന്ത്യയുടെ പുതിയ നായകനായി വന്നാല്‍ തുടക്കത്തില്‍ തന്നെ അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കരുതെന്നും താരത്തിനു സമയം നല്‍കണമെന്നും യുവരാജ് സിങ് പറയുന്നു.
ഭാവി ക്യാപ്റ്റനാവാന്‍ സാധിക്കുന്ന ഒരു യുവതാരത്തെ നിങ്ങള്‍ തിരഞ്ഞെടുക്കുന്നു. അയാള്‍ക്കു സമയം നല്‍കണം. ആദ്യത്തെ ആറു മാസത്തേക്കോ, ഒരു വര്‍ഷത്തേക്കോ അദ്ഭുതങ്ങളൊന്നും പ്രതീക്ഷിക്കാന്‍ പാടില്ല. ജോലി പൂര്‍ത്തിയാക്കാന്‍ യുവ താരത്തില്‍ നിങ്ങള്‍ വിശ്വസിക്കണമെന്നും താന്‍ കരുതുന്നതായി യുവി കൂട്ടിച്ചേര്‍ത്തു.

5

റിഷഭ് പന്തിന്റെ പക്വതയെ ചോദ്യം ചെയ്തുള്ള വിമര്‍ശനങ്ങള്‍ യുവരാജ് സിങ് തള്ളിക്കളഞ്ഞു. ആ പ്രായത്തില്‍ എനിക്കും പക്വതയില്ലായിരുന്നു. ചെറിയ പ്രായത്തില്‍ ക്യാപ്റ്റനായപ്പോള്‍ വിരാട് കോലിക്കും പക്വത കുറവായിരുന്നു. പക്ഷെ റിഷഭ് കാലത്തിനു അനുസരിച്ച് പക്വത നേടിക്കൊണ്ടിരിക്കുകയാണ്. സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ ഇതേക്കുറിച്ച് എങ്ങനെയാണ് ചിന്തിക്കുന്നതെന്നു എനിക്കറിയില്ല. പക്ഷെ ടെസ്റ്റ് ടീമിനെ നയിക്കാന്‍ ഏറ്റവും യോജിച്ചയാള്‍ റിഷഭാണെന്നാണ് താന്‍ കരുതുന്നതെന്ന് യുവി വ്യക്തമാക്കി.

6

റിഷഭ് പന്ത് ഇതിനകം നാലു ടെസ്റ്റ് സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു. മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ കാര്യത്തില്‍ റിഷഭ് പന്തിനെ ഭാവിയിലെ ഇതിഹാസ താരമായിട്ടാണ് താന്‍ കാണുന്നതെന്നും യുവരാജ് സിങ് നിരീക്ഷിച്ചു.
നിലവില്‍ ഐപിഎല്ലിന്റെ 15ാം സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിച്ചുകൊണ്ടിരിക്കുന്ന റിഷഭിന്റെ ടെസ്റ്റ് ബാറ്റിങ് ശരാശരി 40 ആണ്. അഞ്ചു തവണയാണ് 90 കളികില്‍ അദ്ദേഹം പുറത്തായിട്ടുള്ളത്. അല്ലായിരുന്നെങ്കില്‍ കൂടുതല്‍ സെഞ്ച്വറികള്‍ റിഷഭിന്റെ പേരിലുണ്ടാവുമായിരുന്നു.

Story first published: Wednesday, April 27, 2022, 19:34 [IST]
Other articles published on Apr 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+