Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സറായി എംപിഎല്‍, ബിസിസിഐയുമായി മൂന്ന് വര്‍ഷത്തെ കരാറൊപ്പിട്ടു

ദുബായ്: ഇന്ത്യന്‍ ടീമിന്റെ കിറ്റ് സ്‌പോണ്‍സറായി എംപിഎല്‍ എത്തുന്നു. ബിസിസിഐയുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടതായി എംപിഎല്‍ അറിയിച്ചു. നൈക്കി പിന്മാറിയ സാഹചര്യത്തിലാണ് പുതിയ സ്‌പോണ്‍സര്‍ എത്തിയിരിക്കുന്നത്. നവംബര്‍ 2020 മുതല്‍ ഡിസംബര്‍ 2023 വരെയാണ് കിറ്റ് സ്‌പോണ്‍സര്‍ഷിപ്പ് കാലാവധി. ഓരോ മത്സരത്തിനും 65 ലക്ഷം രൂപ വരെ ബിസിസിഐക്ക് ലഭിക്കും. മെര്‍ക്കെന്‍ഡൈസിംഗിന് മൂന്ന് കോടി രൂപയും വര്‍ഷത്തില്‍ ലഭിക്കും. ഓരോ സീസണിലെ നെറ്റ് സെയില്‍സിന്റെ പത്ത് ശതമാനമായിരിക്കും റോയല്‍റ്റിയെന്ന് ബിസിസിഐ അറിയിച്ചു.

1

അതേസമയം നൈക്കിക്ക് ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സറായി തുടരാന്‍ താല്‍പര്യമില്ലായിരുന്നു. നിലവിലുള്ള തുകയില്‍ ഇളവ് വേണമെന്നും നൈക്കി ആവശ്യപ്പെട്ടിരുന്നു. കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയാണ് അവരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. ഇതിനെ തുടര്‍ന്ന് ബിസിസിഐ നൈക്കിയുമായി ചര്‍ച്ച നടത്തുകയും, പുതിയ സ്‌പോണ്‍സര്‍മാരെ തേടുകയുമായിരുന്നു. വന്‍ തുകയ്ക്കാണ് ബിസിസിഐ നൈക്കിയുമായി കരാറൊപ്പിട്ടത്. 370 കോടി രൂപയുടെ കരാറായിരുന്നു ഇത്. 30 കോടി റോയല്‍റ്റിയായും ലഭിക്കുമായിരുന്നു. എന്നാല്‍ പുതിയ ഡീലില്‍ വന്‍ ഇടിവാണ് നേരിട്ടിരിക്കുന്നത്.

നേരത്തെ ബിസിസിഐ സ്‌പോണ്‍സര്‍മാരെ തേടിയെങ്കിലും ആരും താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. ബിസിസിഐ സ്‌പോണ്‍സര്‍ കിറ്റിനുള്ള ബേസ് പ്രൈസും കുറച്ചിരുന്നു. എന്നിട്ടും ആരും വന്നിരുന്നില്ല. അഡിഡാസ്, പ്യൂമ, ഫാന്‍കോഡ് എന്നിവരും സ്‌പോണ്‍സര്‍മാരുടെ അപേക്ഷകരില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും ഒരു സാമ്പത്തിക സ്‌പോണ്‍സര്‍ഷിപ്പിനും ബിസിസിഐയുടെ നിബന്ധനകള്‍ക്കും താല്‍പര്യമില്ലായിരുന്നു. നേരത്തെ ഒരു മത്സരത്തിന് 85 ലക്ഷം രൂപയായിരുന്നു നൈക്കി നല്‍കിയിരുന്നത്. അതേസമയം പല സ്‌പോണ്‍സര്‍മാരും അവരുടെ ബ്രാന്‍ഡിന് പ്രമോഷന്‍ വേണമെന്നാണ് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നത്.

ബിസിസിഐ പ്രമോഷന്‍ ആവശ്യത്തെ തീര്‍ത്തും തള്ളിയിരുന്നു. അതേസമയം ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ പുതിയ സ്‌പോണ്‍സറുടെ കിറ്റ് ഉപയോഗിച്ചാവും ഇന്ത്യ കളിക്കുക. നേരത്തെ ലളിത് മോഡിയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് കൊണ്ടുവന്നത്. അത് കിറ്റ് സ്‌പോണ്‍സറിംഗ് അടക്കമുള്ള കാര്യങ്ങളിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതിലൂടെ ബിസിസിഐയുടെ സാമ്പത്തിക ശക്തി വര്‍ധിപ്പിക്കുക കൂടിയായിരുന്നു ലക്ഷ്യമിട്ടത്.

Story first published: Monday, November 2, 2020, 11:37 [IST]
Other articles published on Nov 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+