Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫാസ്റ്റ് ബൗളര്‍ അശ്വിനെ സ്പിന്നറാക്കിയത് അമ്മ ചിത്ര.. ഈ അമ്മയ്ക്ക് കൊടുക്കണം ഒരു ഹാറ്റ്‌സ് ഓഫ്!

ചെന്നൈ: ക്രിക്കറ്റ് ദൈവമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ദൈവത്തെ പോലെ കരുതുന്ന ഒരാളുണ്ട്. അച്ഛന്‍ രമേഷ് തെണ്ടുല്‍ക്കര്‍. ഓരോ തവണ സെഞ്ചുറി തികച്ച് സച്ചിന്‍ ആകാശത്തേക്ക് ബാറ്റുയര്‍ത്തി അച്ഛനെ അഭിവാദ്യം ചെയ്യുന്ന കാഴ്ച ക്രിക്കറ്റ് ആരാധകരുടെ മനസിലെ മറക്കാത്ത അനുഭവമാണ്. അത് പോലെ തന്നെ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയുമെല്ലാം അവരുടെ അച്ഛന്റെ സപ്പോര്‍ട്ട് കൊണ്ട് കളിക്കാരായവരാണ്.

Read Also: അമ്മയുടെ ആഗ്രഹം നടന്നു, അച്ഛന്‍ വിട്ടുനിന്നു: യുവരാജ് സിംഗിനും ഹസല്‍ കീച്ചിനും രാജകീയ വിവാഹം!

എന്ന് വെച്ച് അങ്ങനെ അല്ലാത്തവരുമുണ്ട്. ക്രിക്കറ്റിലെ അമ്മക്കുട്ടികളില്‍ പ്രസിദ്ധനാണ് സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. തുടക്കത്തില്‍ ഒരു ഫാസ്റ്റ് ബൗളറായിരുന്ന അശ്വിനെ സ്പിന്നറാക്കി മാറ്റിയത് അമ്മ ചിത്രയാണ്. അതുകൊണ്ട് ഇന്ത്യയ്ക്ക് കിട്ടിയത് ലോകത്തെ ക്ലാസിക് സ്പിന്‍ ബൗളര്‍മാരില്‍ ഒരാളെ. കാണാം അമ്മ ചിത്ര അശ്വിനെ സ്പിന്നറാക്കിയ കഥ.

അമ്മയാണ് കോച്ച്

അമ്മയാണ് കോച്ച്

അമ്മ ചിത്രയാണ് അശ്വിന്റെ യഥാര്‍ഥ കോച്ച് എന്ന് പറഞ്ഞത് മറ്റാരുമല്ല അച്ഛന്‍ രവിചന്ദ്രന്‍ തന്നെയാണ്. താന്‍ അശ്വിന് വേണ്ട കോച്ചിങ് സൗകര്യങ്ങളും മറ്റും ഏര്‍പ്പാടാക്കാറേയുള്ളൂ. അശ്വിന്റെ കളി ഷേപ്പ് ചെയ്‌തെടുത്തത് ശരിക്കും അമ്മ ചിത്രയാണ്. ചെന്നൈയില്‍ നിന്നും ഫോണില്‍ സംസാരിക്കവേ രവിചന്ദ്രന്‍ പറഞ്ഞു.

ഫാസ്റ്റ് വേണ്ട സ്പിന്‍ മതി

ഫാസ്റ്റ് വേണ്ട സ്പിന്‍ മതി

തുടക്കത്തില്‍ ഫാസ്റ്റ് ബൗളറായിരുന്നു അശ്വിന്‍. നീണ്ട റണ്ണപ്പും. എന്നാല്‍ അമ്മ ചിത്രയാണ് അശ്വിനോട് പറഞ്ഞത് സ്പിന്‍ ബൗളിംഗിലേക്ക് തിരിയാന്‍. നീണ്ട റണ്ണപ്പ് ഗുണമില്ലെന്നും ആരോഗ്യം കളയലാണ് എന്നും അമ്മ പറഞ്ഞു. അന്ന് മുതലാണ് അശ്വിന്‍ സ്പിന്‍ ബൗളിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്.

ഗുണമായത് അച്ഛന്റ നോട്ടുകള്‍

ഗുണമായത് അച്ഛന്റ നോട്ടുകള്‍

ഓരോ മത്സരത്തിലും അശ്വിന്റെ പ്രകടനം അച്ഛന്‍ രവിചന്ദ്രന്‍ കൃത്യമായി നോട്ട് ബുക്കില്‍ കുറിച്ചിടുമായിരുന്നു. നെറ്റിലെ പ്രകടനം പോലും ഇതില്‍ കാണും. ഒപ്പം കോച്ചിന്റെ നിര്‍ദേശങ്ങളും. ഇത് നോക്കിയാണ് ചിത്ര അശ്വിന് വേണ്ട ടിപ്‌സ് നല്‍കിയിരുന്നതത്രെ.

ബാറ്റിംഗിലും

ബാറ്റിംഗിലും

ബൗളിംഗില്‍ മാത്രമല്ല ബാറ്റിംഗിലും വിക്കറ്റിനിടയിലുള്ള അശ്വിന്റെ ഓട്ടത്തിലും അമ്മ അശ്വിനെ നിരന്തരം ശ്രദ്ധിച്ചിരുന്നു. എത്ര നല്ല ബൗളറായാലും ബാറ്റിംഗിലെ മികവ് കളയുതെന്നും അമ്മ എപ്പോഴും പറയുമായിരുന്നത്രെ. അതുകൊണ്ടെന്തായി, ഇന്ന് ഒന്നാം നമ്പര്‍ ബൗളറും ഓള്‍റൗണ്ടറുമാണ് അശ്വിന്‍.

Story first published: Friday, December 2, 2016, 11:17 [IST]
Other articles published on Dec 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+