For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ആര്‍സിബിയുടെ കുതിപ്പ് കിരീടത്തിലേക്ക്? പിന്നാലെ ഡിസിയും, അറിയാം

ഐപിഎല്ലിന്റ പ്രഥമ സീസണ്‍ മുതല്‍ ഇതുവരെയുള്ള മുഴുവന്‍ സീസണുകളിലും പങ്കെടുത്തിട്ടും ഒരിക്കല്‍പ്പോലും കിരീടവിജയം കൊയ്യാന്‍ ഭാഗ്യമില്ലാതെ പോയ ചില ടീമുകളുണ്ട്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവയാണ് ഇവര്‍. പേര് മാറ്റിയാല്‍ ഭാര്യം വരുമെന്ന പ്രതീക്ഷയില്‍ ഡല്‍ഹിയും പഞ്ചാബും ഒരുകൈ നോക്കിയെങ്കിലും ഇനിയും ഫലമുണ്ടായിട്ടില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു സീസണുകളിലെ പ്രകടനം വിലയിരുത്തിയാല്‍ ആര്‍സിബിയും ഡല്‍ഹിയും കന്നിക്കിരീടത്തിലേക്കുള്ള പാതയിലേക്കാണെന്നു പറയേണ്ടി വരും. ഇരുടീമുകളും നടത്തിക്കൊണ്ടിരിക്കുന്ന സ്ഥിരതയാര്‍ന്ന പ്രകടനം തന്നെയാണ് ഇതിനു കാരണം.

ROYAL CHALLENGERS BANGALORE

വരാനിരിക്കുന്ന 16ാം സീസണില്‍ രണ്ടിലൊരു ടീം ചാംപ്യന്‍മാരായാലും അദ്ഭുതപ്പെടേണ്ടതില്ല. അവസാനത്തെ രണ്ടു സീസണുകളിലെ പ്രകടനമാണ് ബാംഗ്ലൂരും ഡല്‍ഹിയും എത്ര മാത്രം അപകടകാരികളായി മാറിക്കഴിഞ്ഞുവെന്നു നമുക്കു കാണിച്ചുതരുന്നത്. കഴിഞ്ഞ രണ്ടു ഐപിഎല്‍ സീസണുകളില്‍ ആകെ കളിച്ച മല്‍സരങ്ങളെടുത്താല്‍ ഏറ്റവുമധികം വിജയം കൊയ്തിരിക്കുന്നത് ഫഫ് ഡുപ്ലെസി ക്യാപ്റ്റനായ ആര്‍സിബിയാണ്. 18 വിജയങ്ങള്‍ കഴിഞ്ഞ രണ്ടു സീസണുകളില്‍ കൊയ്യാന്‍ അവര്‍ക്കു സാധിച്ചു.

ഈ സീസണില്‍ ഡേവിഡ് വാര്‍ണര്‍ നയിക്കാന്‍ പോവുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് വിജയങ്ങളുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്ത്. 17 ജയങ്ങളുമായി അവര്‍ ആര്‍സിബിക്കു തൊട്ടുതാഴെയുണ്ട്. മൂന്നും നാലും സ്ഥാനങ്ങളില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരാണ്. ഇരുടീമുകള്‍ക്കും ജയിക്കാനായത് 15 വീതം മല്‍സരങ്ങളിലാണ്. നാലാം സ്ഥാനത്തു സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ്. 14 വിജയങ്ങളാണ് രണ്ടു സീസണുകളിലായി അവര്‍ നേടിയത്.

DELHI CAPITALS TEAM

ആര്‍സിബിയുടെ പ്രകടനത്തിലേക്കു വന്നാല്‍ കഴിഞ്ഞ സീസണ്‍ മുതല്‍ ഫഫ് ഡുപ്ലെസിയാണ് അവരുടെ ക്യാപ്റ്റന്‍. തൊട്ടുമുമ്പത്തെ സീസണില്‍ നയിച്ചത് വിരാട് കോലിയുമായിരുന്നു. പ്ലേഓഫിലാണ് കഴിഞ്ഞ രണ്ടു തവണയും ആര്‍സിബിക്കു കാലിടറിയത്. എലിമിനേറ്ററില്‍ വിജയിക്കാനായെങ്കിലും ക്വാളിഫയര്‍ രണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനു അവര്‍ തോല്‍ക്കുകയായിരുന്നു. ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളിലെ എട്ടെണ്ണത്തില്‍ ജയിച്ച ആര്‍സിബി ആറെണ്ണത്തില്‍ പരാജയവുമറിഞ്ഞു.

അതേസമയം, ഡിസിക്കു കഴിഞ്ഞ തവണ പ്ലേഓഫിലെത്താന്‍ കഴിയാതെ പോയപ്പോള്‍ 2021ല്‍ പ്ലേഓഫിലേക്കു യോഗ്യത നേടിയിരുന്നു. 2021ല്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്താണ് അവര്‍ പ്ലേഓഫില്‍ കടന്നത്. പക്ഷെ പ്ലേഓഫില്‍ അവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. കഴിഞ്ഞ തവണ പോയിന്റ് പട്ടികയില്‍ അഞ്ചാസ്ഥാനത്തായിരുന്നു ഡിസി ഫിനിഷ് ചെയ്തത്. പ്രാഥമിക ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ ഏഴെണ്ണത്തില്‍ അവര്‍ വിജയിച്ചപ്പോള്‍ ശേഷിച്ച ഏഴെണ്ണത്തില്‍ പരാജയം രുചിക്കുകയായിരുന്നു.

MUMBAI INDIANS

അതേസമയം, കഴിഞ്ഞ രണ്ടു സീസണുകളിലെ കണക്കുകളെടുത്താല്‍ അഞ്ചു തവണ ചാംപ്യന്‍മാരി റെക്കോര്‍ഡിട്ട മുംബൈ ഇന്ത്യന്‍സിനെ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ നമുക്കു കാണാന്‍ കഴിയില്ല. ഒരു ടീമെന്ന നിലയില്‍ മുംബൈ തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. പ്ലേഓഫ് പോലുമെത്താതെയാണ് കഴിഞ്ഞ രണ്ടു സീസണിലും മുംബൈ പുറത്തായത്. 2014ല്‍ മുംബൈ ജയിച്ചത് ഏഴു മല്‍സരങ്ങളിലായിരുന്നു. കഴിഞ്ഞ തവണയാവട്ട വെറും നാലു മല്‍സരങ്ങളില്‍ മാത്രം ജയിച്ച് അവര്‍ നാണംകെട്ട് പുറത്താവുകയായിരുന്നു.

Story first published: Saturday, March 25, 2023, 16:00 [IST]
Other articles published on Mar 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+