Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: വിക്കറ്റ് കാക്കാന്‍ മാത്രമല്ല, തല്ലിപ്പരുവമാക്കാനും ഇവര്‍ക്കറിയാം... മോസ്റ്റ് ഡെയ്ഞ്ചറസ് 5

മുംബൈ: ഐപിഎല്ലില്‍ വിക്കറ്റ് കീപ്പര്‍ക്ക് ടീമില്‍ നിര്‍ണായക സ്ഥാനമാണുള്ളത്. ചടുലമായ വിക്കറ്റ് കീപ്പിങിനൊപ്പം വെടിക്കെട്ട് ബാറ്റിങും കൂടി കാഴ്ചവയ്ക്കുന്നവര്‍ക്കു മാത്രമേ പിടിച്ചുനില്‍ക്കാനാവുകയുള്ളൂ. ഈ സീസണിലെ ഐപിഎല്ലിലും ഇത്തരത്തിലുള്ള ചില ഗംഭീര പ്രകനടങ്ങള്‍ കണ്ടിട്ടുണ്ട്.

സീസണില്‍ ഇതുവരെ നടന്ന മല്‍സരങ്ങള്‍ വിലയിരുത്തുമ്പോള്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച അഞഞ്ചു വിക്കറ്റ് കീപ്പര്‍മാര്‍ ആരൊക്കെയെന്നു നോക്കാം.

എംഎസ് ധോണി (ചെന്നൈ)

എംഎസ് ധോണി (ചെന്നൈ)

കരിയര്‍ അവസാനിക്കാറായെന്നു വിമര്‍ശവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി കാഴ്ചവയ്്ക്കുന്നത്. അവസാനത്തെ രണ്ടു മല്‍സരങ്ങളിലും വെടിക്കെട്ട് ബാറ്റിങാണ് അദ്ദേഹം നടത്തിയത്. റോയല്‍ ചാലഞ്ചേഴ്‌സിനെതിരേ ചെന്നൈ അഞ്ചു വിക്കറ്റിനു ജയിച്ച കഴിഞ്ഞ മല്‍സരത്തില്‍ 34 പന്തില്‍ പുറത്താവാതെ 70 റണ്‍സെടുത്ത ധോണി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും കൈക്കലാക്കിയിരുന്നു.
ആറ് ഇന്നിങ്‌സുകളിലായി 69.97 എന്ന അമ്പരപ്പിക്കുന്ന ബാറ്റിങ് ശരാശരിയില്‍ 209 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. 165.87 ആണ് സ്‌ട്രൈക്ക്‌റേറ്റ്. വിക്കറ്റിനു പിന്നില്‍ അഞ്ചു ക്യാച്ചുകള്‍ക്കൊപ്പം ഒരു റണ്ണൗട്ടും ധോണിയുടെ പേരിലുണ്ട്.

ആറ് ഇന്നിങ്‌സുകളിലായി 69.97 എന്ന അമ്പരപ്പിക്കുന്ന ബാറ്റിങ് ശരാശരിയില്‍ 209 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. 165.87 ആണ് സ്‌ട്രൈക്ക്‌റേറ്റ്. വിക്കറ്റിനു പിന്നില്‍ അഞ്ചു ക്യാച്ചുകള്‍ക്കൊപ്പം ഒരു റണ്ണൗട്ടും ധോണിയുടെ പേരിലുണ്ട്.
 ലോകേഷ് രാഹുല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

ലോകേഷ് രാഹുല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണര്‍ കൂടിയായ വിക്കറ്റ് കീപ്പര്‍ ലോകേഷ് രാഹുല്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് ഈ സീസണില്‍ കാഴ്ചവയ്ക്കുന്നത്. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി രാഹുല്‍ ഈ സീസണില്‍ സ്വന്തം പേരില്‍ കുറിച്ചിരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ വെറും 14 പന്തിലാണ് താരം 50 തികച്ചത്. ആറ് ഇന്നിങ്‌സുകളിലായി 39.33 ശരാശരിയില്‍ 236 റണ്‍സ് രാഹുല്‍ നേടയിട്ടുണ്ട്. 180.15 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക്‌റേറ്റാണ് കര്‍ണാടക താരത്തിനുള്ളത്.
സ്ഥിരം വിക്കറ്റ് കീപ്പര്‍ അല്ലാതിരുന്നിട്ടു കൂടി ഈ റോളിലും രാഹുലിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുവരെ മൂന്നു പേരെയാണ് അദ്ദേഹം ക്യാച്ചെടുത്തു പുറത്താക്കിയത്.

റിഷഭ് പന്ത് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്)

റിഷഭ് പന്ത് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്)

ഐപിഎല്ലിന്റെ ഈ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നിലനിര്‍ത്തിയ മൂന്നു താരങ്ങളിലൊരാണ് 20 കാരനായ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഈ സീസണില്‍ ഡല്‍ഹിക്കു വേണ്ടി ബാറ്റിങില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഏക താരവും പന്താണ്. 170. 68 സ്‌ട്രൈക്ക് റേറ്റുള്ള താരം 37.83 ശരാശരിയില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 227 റണ്‍സ് നേടിയിട്ടുണ്ട്.
ഡല്‍ഹി ഈ സീസണില്‍ ഇതുവരെ നേടിയ റണ്‍സിന്റെ നാലിലൊരു ഭാഗവും പന്തിന്റെ വകയായിരുന്നു. മൂന്നു ക്യാച്ചുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്.

 ദിനേഷ് കാര്‍ത്തിക് (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

ദിനേഷ് കാര്‍ത്തിക് (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

ഗൗതം ഗംഭീറിന്റെ അഭാവത്തില്‍ ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡ്‌ഴ്‌സിന്റെ നായകസ്ഥാനം കൂടി ഏറ്റെടുത്ത വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണില്‍ കെകെആറിനായി ഏറ്റവുമധികം റണ്‍സെടുത്തതും കാര്‍ത്തികാണ്. ആറ് ഇന്നിങ്‌സുകളില്‍ നിന്നും 48.50 ശരാശരിയില്‍ 194 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.
ബാറ്റിങില്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കുന്ന അദ്ദേഹം വിക്കറ്റിനു പിന്നില്‍ മോശമാക്കിയില്ല. രണ്ടു വീതം ക്യാച്ചുകളും സ്റ്റംപിങു കൂടി കാര്‍ത്തികിന്റെ പേരിലുണ്ട്.

 ഇഷാന്‍ കിഷന്‍ (മുംബൈ ഇന്ത്യന്‍സ്)

ഇഷാന്‍ കിഷന്‍ (മുംബൈ ഇന്ത്യന്‍സ്)

ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഇഷാന്‍ കിഷന്‍ 6.2 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സിലെത്തിയത്. 40 ലക്ഷം മാത്രമായിരുന്നു താരത്തിന്റെ അടിസ്ഥാനവില. പക്ഷെ ഫ്രാഞ്ചൈസികള്‍ വീറോടെ വാദിച്ചത്തോടെ തുക ഏഴു കോടിക്കടുത്ത് എത്തുകയായിരുന്നു.
മുംബൈയുടെ പ്രതീക്ഷ തെറ്റിയില്ല. ഈ സീസണില്‍ മുംബൈക്കായി ആറ് ഇന്നിങ്‌സുകളില്‍ നിന്നും 25.17 ശരാശരിയില്‍ 151 റണ്‍സ് ഇഷാന്‍ നേടിക്കഴിഞ്ഞു. 141 ആണ് താരത്തിന്റെ സ്‌ട്രൈക്ക്‌റേറ്റ്. ഈ സീസണില്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക്‌റേറ്റുള്ള രണ്ടാമത്തെ മുംബൈ താരം കൂടിയാണ് ഇഷാന്‍. ബാറ്റിങില്‍ മാത്രമല്ല വിക്കറ്റ് കീപ്പിങിലം താരം മിന്നി. ആറു ക്യാച്ചുകളിലും രണ്ടു സ്റ്റംപിങുകളിലും ഒരു റണ്ണൗട്ടിലും ഇഷാന്‍ പങ്കാളിയായിട്ടുണ്ട്.

Story first published: Thursday, April 26, 2018, 16:18 [IST]
Other articles published on Apr 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+