ഈ പേരുകള്‍ കേട്ടാല്‍ ഇന്ത്യ ഞെട്ടും!! ടീം ഇന്ത്യയെ കറക്കി വീഴ്ത്തിയ സ്പിന്‍ നക്ഷത്രങ്ങള്‍
മുംബൈ: നിരവധി ലോകോത്തര സ്പിന്നര്‍മാരെ ലോക ക്രിക്കറ്റിന് ഇന്ത്യ സംഭാവന ചെയ്തിട്ടുണ്ട്. അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്, ബിഷന്‍സിങ് ബേദി, ചന്ദ്രശേഖര്‍, പ്രസന്ന, ആര്‍ അശ്വിന്‍ എന്നിങ്ങനെ പോവുന്നു ഈ നിര. സ്പിന്നര്‍മാര്‍ക്കു ഒട്ടും പഞ്ഞമില്ലാത്തതിനാല്‍ തന്നെ സ്പിന്നിനെ നേരിടാനും ഇന്ത്യ കേമന്‍മാരായിരുന്നും. നാട്ടിലും വിദേശുമെല്ലാം സ്പിന്നര്‍മാര്‍ക്കെതിരേയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ അനായാസം റണ്‍സെടുക്കുന്നത്.
എന്നാല്‍ ഇന്ത്യയുടെ ഉറക്കം കെടുത്തിയ ചില സ്പിന്നര്‍മാരുമുണ്ട്. ഇന്ത്യക്കെതിരേ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള ചില സ്പിന്നര്‍മാര്‍ ആരൊക്കെയെന്നു നോക്കാം.

മുത്തയ്യ മുരളീധരന്‍
ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ ഇന്ത്യക്കെതിരേ നേട്ടം കൊയ്ത സ്പിന്നര്‍മാരിലൊരാളാണ്. ഇന്ത്യക്കെതിരേ ഏറ്റവുമധികം വിക്കറ്റുകള്‍ കൊയ്ത സ്പിന്നറും മുരളി തന്നെയാണ്. കരിയറില്‍ 133 ടെസ്റ്റുകളില്‍ നിന്നും 800 വിക്കറ്റുകളാണ് ലങ്കന്‍ ഇതിഹാസം കടപുഴക്കിയത്.
ഇന്ത്യക്കെതിരേ 22 ടെസ്റ്റുകളില്‍ നിന്നും 105 വിക്കറ്റുകള്‍ മുരളി കൊയ്തിട്ടുണ്ട്.

നതാന്‍ ലിയോണ്‍
ഓസ്‌ട്രേലിയന്‍ സ്പിന്നറായ നതാന്‍ ലിയോണ്‍ ഇന്ത്യയെ കുഴക്കിയ ബൗളര്‍മാരിലൊരാളാണ്. 2011ല്‍ ഓസീസ് സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത് അദ്ദേഹമാണ്. ഇതിഹാസതാരം ഷെയ്ന്‍ വോണ്‍ യുഗത്തിനു ശേഷം ഓസീസിനു ലഭിച്ച ഏറ്റവും മികച്ച സ്പിന്നര്‍ കൂടിയാണ് ലിയോണ്‍.
78 ടെസ്റ്റുകളില്‍ നിന്നും 306 വിക്കറ്റുകളാണ് ലിയോണിന്റെ പേരിലുള്ളത്. ഇന്ത്യക്കെതിരേ വെറും 14 ടെസ്റ്റുകളില്‍ നിന്നായി 64 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്.

റിച്ചി ബെനോഡ്
ഷെയ്ന്‍ വോണിനും മുമ്പ് ഓസ്‌ട്രേലിയയുടെ ഇതിഹാസ സ്പിന്നറായിരുന്ന താരമാണ് റിച്ചി ബെനോഡ്. ഓള്‍റൗണ്ടര്‍ കൂടിയായിരുന്ന അദ്ദേഹം കമന്റേറ്ററായയും തിളങ്ങിയിട്ടുണ്ട്.
വോണുള്‍പ്പെടെയുള്ളവരെ സ്പിന്‍ തന്ത്രങ്ങള്‍ പഠിപ്പിച്ചത് ബെനോഡാണ്. 63 ടെസ്റ്റുകളില്‍ നിന്നും 248 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഇന്ത്യക്കെതിരേ വെറും എട്ടു ടെസ്റ്റുകളില്‍ നിന്നും 52 വിക്കറ്റുകള്‍ ബെനോഡിന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications