Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പരിശീലനം മാത്രം പോരാ, സന്നാഹ മല്‍സരങ്ങള്‍ വേണം- ആവശ്യവുമായി ടീമുകള്‍

ദുബായ്: ഐപിഎല്ലിനു മുന്നോടിയായി ഫ്രാഞ്ചൈസികള്‍ പരിശീലനം ആരംഭിച്ചു കഴിഞ്ഞെങ്കിലും ടൂര്‍ണമെന്റി്‌നു മുമ്പ് സന്നാഹ മല്‍സരങ്ങള്‍ വേണമെന്ന് മിക്ക ടീമുകളും ആവശ്യപ്പെട്ടിരിക്കുകയാണ്. കൊവിഡ് മഹാമാരിയെ തുടര്‍ന്നു അഞ്ചു മാസത്തിലേറെ നീണ്ട ബ്രേക്കിനു ശേഷമാണ് ഭൂരിഭാഗം താരങ്ങളും ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്നത്. ഈ സമയത്ത് കൂടുതല്‍ താരങ്ങളും വീടിനകത്തു തന്നെയായിരുന്നു. ഔട്ട്‌ഡോര്‍ പരിശീലനം ആരംഭിക്കാനും കളിക്കാര്‍ക്കു കഴിഞ്ഞിരുന്നില്ല.

1

വലിയ ഇടവേളയ്ക്കു ശേഷം താരങ്ങള്‍ പരിശീലനം പുനരാരംഭിച്ചെങ്കിലും സ്വതസിദ്ധമായ താളത്തില്‍ തിരിച്ചെത്താന്‍ സമയമെടുത്തേക്കും. ഇത് മുന്നില്‍ കണ്ടാണ് ഫ്രാഞ്ചൈസികള്‍ സന്നാഹ മല്‍സരങ്ങള്‍ വേണമെന്ന ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. പരിശീലനത്തേക്കാള്‍ സന്നാഹ മല്‍സരങ്ങളായിരിക്കും കളിക്കാര്‍ക്കു പഴയ ഫോമിലേക്കു മടങ്ങിയെത്താന്‍ സഹായിക്കുകയെന്നും ടീമുകള്‍ ചൂണ്ടിക്കാട്ടുന്നു.

ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരത്തിനു മുമ്പ് രണ്ടോ, മൂന്നോ സന്നാഹ മല്‍സരങ്ങളില്‍ കളിക്കാനായാല്‍ അത് താരങ്ങളെ സംബന്ധിച്ച് വളരെ ഗുണം ചെയ്യുമെന്ന് ഒരു ഫ്രാഞ്ചൈസിയിലെ അംഗം ദേശീയ മാധ്യമത്തോടു പറഞ്ഞു. മറ്റു രണ്ടു ഫ്രാഞ്ചൈസികള്‍ക്കും ഇതേ അഭിപ്രായം തന്നെയാണുള്ളത്.

ആദ്യദിനം മുതല്‍ താരങ്ങളെ ടൂര്‍ണമെന്റിന്റെ ട്രാക്കിലേക്കു കൊണ്ടു വരാനുള്ള ഏക മാര്‍ഗം സന്നാഹ മല്‍സരങ്ങള്‍ കളിക്കുകയെന്നതാണ്. കാരണം കഴിഞ്ഞ അഞ്ചു മാസമായി പലരും ഒരു മല്‍സരം പോലും കളിക്കുകയോ, പരിശീലനം നടത്തുകയോ ചെയ്തിട്ടില്ല. ഔട്ട്‌ഡോര്‍ പരിശീലനം അവര്‍ ആരംഭിച്ചിട്ട് ഒരു ആഴ്ചയില്‍ താഴെ മാത്രമേ ആയിട്ടുമുള്ളൂ. പരിശീലനം കൊണ്ടു മാത്രം താരങ്ങള്‍ക്കു ഐപിഎല്ലിന് പൂര്‍ണമായി തയ്യാറെടുക്കാന്‍ കഴിയില്ലെന്നും ഫ്രാഞ്ചൈസി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

2

ഫ്രാഞ്ചൈസികള്‍ മാത്രമല്ല ബ്രോഡ്കാസ്റ്റര്‍മാരും സന്നാഹ മല്‍സരങ്ങള്‍ വേണമെന്ന അഭിപ്രായക്കാരാണ്. സന്നാഹ മല്‍സരങ്ങള്‍ നടക്കുകയാണെങ്കില്‍ അവ തല്‍സമയം സംപ്രേക്ഷണം ചെയ്യാനും ബ്രോഡ്കാസ്റ്റര്‍മാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സന്നാഹ മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്താല്‍ അത് ഐപിഎല്ലിനുമുമ്പ് ക്രിക്കറ്റ് പ്രേമികള്‍ ഒരു ഓളമുണ്ടാക്കാന്‍ സഹായിക്കുമെന്നും ബ്രോഡ്കാസ്റ്റര്‍മാര്‍ കണക്കുകൂട്ടുന്നു.

Story first published: Friday, September 4, 2020, 11:31 [IST]
Other articles published on Sep 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+