Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

1000 കോടിക്ക് മുകളില്‍ ആസ്തി, കോലിക്ക് സ്വന്തമായി പ്രൈവറ്റ് ജെറ്റുണ്ടോ? സത്യാവസ്ഥ ഇതാ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ഇതിഹാസവുമാണ് വിരാട് കോലി. ഏഷ്യയിലെ സമ്പന്നരായ കായിക താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കോലിയുള്ളത്. 1000 കോടിക്ക് മുകളില്‍ ആസ്തിയുള്ള കോലി നിരവധി പ്രമുഖ ബ്രാന്റുകളുടെയും അംബാസഡറാണ്. ക്രിക്കറ്റിന് പുറമെ ബിസിനസിലൂടെയും കരാറിലൂടെയുമെല്ലാം കോലിക്ക് കോടികളുടെ വരുമാനമുണ്ട്. ലോക ക്രിക്കറ്റിലെത്തന്നെ സൂപ്പര്‍ താരമായ കോലിക്ക് സ്വന്തമായി പ്രൈവറ്റ് ജെറ്റുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയ ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം പേരില്‍ പ്രൈവറ്റ് ജെറ്റുണ്ട്. ഇവരെല്ലാം പ്രൈവറ്റ് ജെറ്റിലാണ് സഞ്ചരിക്കുന്നതും. എന്നാല്‍ കോലിക്ക് സ്വന്തമായി പ്രൈവറ്റ് ജെറ്റുണ്ടെന്ന് പറയുന്നതില്‍ വസ്തുത എന്താണെന്ന് പരിശോധിക്കാം. കോലിക്ക് സ്വന്തമായി പ്രൈവറ്റ് ജെറ്റില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരക്ക് ശേഷം പ്രത്യേകം പ്രൈവറ്റ് ജെറ്റിനാണ് കോലി നാട്ടിലേക്ക് മടങ്ങിയത്.

എന്നാല്‍ ഇത് കോലിയുടെ ഉടമസ്ഥതയിലുള്ള ജെറ്റല്ല. വിരാട് കോലി ജെറ്റിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടില്ല. 2019ല്‍ ഭാര്യ അനുഷ്‌ക ശര്‍മയോടൊപ്പം കോലി പ്രൈവറ്റ് ജെറ്റില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങളും പങ്കുവെച്ചിരുന്നു. എന്നാല്‍ ഇതൊന്നും കോലിയുടെ സ്വന്തം ജെറ്റില്‍ നിന്നുള്ളതല്ല. കോലി പ്രമുഖ ബ്രാന്റുകളുടെ അംബാസഡറാണ്. ഇതിന്റെ പരസ്യ ചിത്രീകരണത്തിനായി പോകുമ്പോഴുള്ള ചിത്രങ്ങളാണ് കോലി പങ്കുവെക്കുന്നത്.

ഇത്തരം പരസ്യ ചിത്രങ്ങളിലഭിനയിക്കാന്‍ പോകുമ്പോള്‍ കമ്പനികള്‍ കോലിക്ക് പ്രൈവറ്റ് ജെറ്റ് നല്‍കാറുണ്ട്. ഇത്തരത്തില്‍ യാത്ര ചെയ്യുമ്പോഴാണ് കോലി ഈ ചിത്രങ്ങളെടുത്തത്. എന്നാല്‍ പ്രൈവറ്റ് ജെറ്റ് വാങ്ങാനുള്ള ആസ്തി കോലിക്കുണ്ട്. 125 കോടി രൂപയാണ് കോലി വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് മടങ്ങിയ പ്രൈവറ്റ് ജെറ്റിന്റെ വില. 1000 കോടിക്ക് മുകളില്‍ ആസ്തിയുള്ള കോലിക്ക് അനായാസം പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കാം. എന്നാല്‍ കോലിക്ക് ഇതില്‍ വലിയ താല്‍പര്യമില്ലെന്നതാണ് വസ്തുത.

virat kohli

അതേ സമയം കാറുകളോടാണ് കോലിക്ക് കൂടുതല്‍ താല്‍പര്യം. ഒട്ടുമിക്ക പ്രമുഖ ബ്രാന്റുകളുടെയും വാഹനങ്ങള്‍ കോലിയുടെ ഗ്യാരേജിലുണ്ട്. എംഎസ് ധോണിയെപ്പോലെ തന്നെ വാഹനങ്ങളോട് കടുത്ത പ്രേമമുള്ള താരങ്ങളിലൊരാളാണ് കോലി. ഇടക്ക് അനുഷ്‌ക ശര്‍മയോടൊപ്പം സ്‌കൂട്ടറിലും ബൈക്കിലും കറങ്ങാനും കോലിക്ക് ഇഷ്ടമാണ്. തികച്ചും അപ്രതീക്ഷിതമായി കോലിയേയും അനുഷ്‌കയേയും പല തവണ ബൈക്കില്‍ ആരാധകര്‍ കണ്ടിട്ടുണ്ട്.

ആധുനിക ക്രിക്കറ്റില്‍ ഏറ്റവും താരമൂല്യമുള്ള താരമാണ് വിരാട് കോലി. അതുകൊണ്ടുതന്നെ പ്രധാന ബ്രാന്റുകളെല്ലാം കോലിയുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. പ്യൂമ, എംആര്‍എഫ് ടയേഴ്‌സ്, വ്രോഗന്‍, മിന്ത്ര, എംപിഎല്‍, വിവോ, ബൂസ്റ്റ്, ഗ്രേറ്റ് ലേണിങ്, ബ്ലൂ ട്രൈബ്, ബിഎംഎസ് ഡബ്ല്യു എന്നിവയെല്ലാം ഇതില്‍ ചിലത് മാത്രമാണ്. ഇതിനോടകം കോടികളുടെ ആസ്തിയും കോലി പരസ്യത്തിലൂടെയും കരാറിലൂടെയും സ്വന്തമാക്കിയിട്ടുണ്ട്.

ഫാഷന്‍ മേഖലയിലാണ് കോലി കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. കോലിയുടെ ഈ ബിസിനസ് സഹോദരിയാണ് നോക്കുന്നത്. കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മ ബോളിവുഡില്‍ വലിയ ആരാധകരുള്ള നായികയാണ്. വിവാഹത്തിന് ശേഷം അനുഷ്‌ക സിനിമകളില്‍ നിന്ന് ബ്രേക്കെടുത്തിരിക്കുകയാണ്. 50 കോടിക്ക് മുകളില്‍ അനുഷ്‌കയ്ക്കും ആസ്തിയുണ്ട്.

Story first published: Tuesday, August 8, 2023, 17:54 [IST]
Other articles published on Aug 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+