Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

1000 കോടിയുടെ ആസ്തി, എന്നിട്ടും തറയില്‍ കിടന്നു! ധോണി അന്ന് പറഞ്ഞ കാരണം ഇതാണ്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമാണ് എംഎസ് ധോണി. നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം ഒരു കാലഘട്ടത്തെ വിസ്മയിപ്പിച്ചാണ് ധോണി പാഡഴിച്ചത്. പരമ്പരാഗതമായി നടന്നുകൊണ്ടിരുന്ന വഴിയുടെ എതിര്‍ ദിശയിലായിരുന്നു ധോണിയുടെ സഞ്ചാരം. കോപ്പീ ബുക്ക് ബാറ്റിങ് ശൈലിയിലാതെ തന്നെ ആരാധകരുടെ പ്രിയങ്കരനായി മാറിയ ബാറ്റ്‌സ്മാനാണ് ധോണി. ആരും ചിന്തിക്കാത്ത വഴിയിലൂടെ തന്ത്രങ്ങള്‍ മെനഞ്ഞ് മത്സരഫലത്തെ മാറ്റാന്‍ ധോണിക്ക് കഴിവുണ്ടായിരുന്നു.

ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിക്കൊടുത്താണ് ധോണി പടിയിറങ്ങിയത്. ഇന്ത്യയുടെ അവസാന ഐസിസി കിരീടം 2013ല്‍ ധോണിക്ക് കീഴിലായിരുന്നുവെന്നത് ധോണിയുടെ മികവ് എത്രത്തോളമെന്നത് എടുത്തുകാട്ടുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ ധോണി ഐപിഎല്ലില്‍ ഇപ്പോഴും കളി തുടരുന്നു. അടുത്ത സീസണിലും സിഎസ്‌കെയുടെ നായകനായി ധോണിയെ പ്രതീക്ഷിക്കാം. ഗംഭീര ക്രിക്കറ്റ് കരിയറിനോടൊപ്പം കോടികളുടെ സമ്പാദ്യവും ധോണിക്കുണ്ട്.

ധോണിയുടെ ആസ്തി 1000 കോടി കടന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാല്‍ വലിയ ആസ്തിയുടെ യാതൊരു ആഡംഭരവും ധോണിക്കില്ല. സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിക്കാനാണ് ധോണി ആഗ്രഹിക്കുന്നത്. ഇപ്പോഴിതാ ധോണിയുടെ ലാളിത്യം വ്യക്തമാക്കുന്ന സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് കാര്‍24 സിഇഒ വിക്രം ചോപ്ര. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധോണിയുടെ സിംപ്ലിസിറ്റി വ്യക്തമാക്കുന്ന സംഭവത്തെക്കുറിച്ച് വിക്രം വെളിപ്പെടുത്തിയത്.

തന്റെ കാര്‍24ന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ ധോണിയെത്തിയപ്പോള്‍ ഉണ്ടായ സംഭവത്തെക്കുറിച്ചാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. കോടികളുടെ ആസ്തിയുണ്ടെങ്കിലും അതൊന്നും ധോണിയെ അത്യാഡംഭര മോഹിയാക്കുകയോ അഹങ്കാരിയാക്കുകയോ ചെയ്തിട്ടില്ലെന്നും ഏത് സാഹചര്യത്തിലും സിംപിളായി ജീവിക്കാനാണ് ധോണി ആഗ്രഹിക്കുന്നതെന്നും വിക്രം പറഞ്ഞു.

ms dhoni

'കാര്‍24 ന്റെ പരസ്യ ചിത്രത്തില്‍ അഭിനയിക്കാനെത്തിയ ധോണിക്ക് അത്യാഡംഭര ഹോട്ടലിലാണ് താമസ സൗകര്യമൊരുക്കിയത്. എന്നാല്‍ അത് വേണ്ടെന്നു പറഞ്ഞ ധോണി സുഹൃത്തിന്റെ വീട്ടിലാണ് കഴിഞ്ഞത്. വലിയൊരു വീടായിരുന്നില്ല അത്. 1000 കോടിക്ക് മുകളില്‍ ആസ്തിയുള്ള ധോണി നിലത്താണ് കിടന്നുറങ്ങിയത്. ഞാന്‍ ഇതിനെക്കുറിച്ച് ധോണിയോട് ചോദിച്ചു. ഇപ്പോള്‍ പറഞ്ഞത് തറയില്‍ കിടക്കുന്നത് തന്റെ പുറത്തിന് ആരോഗ്യത്തിന് ഗുണം ചെയ്യുന്നുണ്ടെന്നാണ് മറുപടി ലഭിച്ചത്.

കുഞ്ഞ് ജനിച്ചതിന് ശേഷം വീട്ടിലെ ബെഡില്‍ തനിക്ക് സീറ്റ് ലഭിച്ചിട്ടില്ലെന്നും ഭാര്യയും കുഞ്ഞും വിശാലമായി കിടക്കുന്നതോടെ താന്‍ കൂടുതലും നിലത്താണ് കിടക്കാറുള്ളതെന്നും ധോണി പറഞ്ഞു. എനിക്കത് വലിയ അത്ഭുതം തോന്നുന്ന കാര്യമായിരുന്നു'-വിക്രം പറഞ്ഞു. കോടികളുടെ ആസ്തിയുള്ള ധോണിക്ക് ഏറ്റവും അത്യാധുനിക സംവിധാനത്തില്‍ താമസിക്കാന്‍ സാധിക്കും. അതിനുള്ള സൗകര്യം വിക്രം ഒരുക്കി നല്‍കാന്‍ തയ്യാറായിട്ടും ധോണി സമ്മതിച്ചില്ല.

ഇന്ത്യയുടെ മറ്റ് താരങ്ങളില്‍ അധികമാരും ചെയ്യാത്ത കാര്യമാണിത്. ഏത് സാഹചര്യത്തോടും ധോണി പൊരുത്തപ്പെട്ട് മുന്നോട്ട് പോകുന്നു. ധോണിയുടെ ലാളിത്യം വ്യക്തമാക്കുന്ന മറ്റൊരു കാര്യം കൂടി വിക്രം വെളിപ്പെടുത്തി. കാര്‍24ന്റെ പരസ്യത്തില്‍ അഭിനയിക്കുന്നതിനായി ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തോട് ധോണി കാട്ടിയ അടുപ്പവും സൗഹൃദവും അത്ഭുതപ്പെടുത്തിയെന്നാണ് വിക്രം തുറന്നുപറയുന്നത്.

വലിയ താരങ്ങള്‍ സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ അല്‍പ്പം ഗൗരവം കാട്ടി മാറി നില്‍ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ധോണി അവിടെയും വ്യത്യസ്തനായി. 'അഭിനയിക്കാനെത്തിയ ഓട്ടോറിക്ഷാ ഡ്രൈവറോട് 20 മിനുട്ടോളമാണ് ധോണി സംസാരിച്ചത്. ബാല്യകാലത്തിലെ കഥകളും ഓട്ടോറിക്ഷാ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം ധോണി പങ്കുവെക്കുന്നതാണ് കണ്ടത്.

തന്റെ മാനേജറോട് ഓട്ടോറിക്ഷാ ഡ്രൈവറുടെ നമ്പര്‍ വാങ്ങിവെക്കാന്‍ ആവശ്യപ്പെട്ട ധോണി അടുത്ത തവണ വരുമ്പോള്‍ ഇതേ ഓട്ടോറിക്ഷാ ഡ്രൈവറെ വിളിക്കണമെന്നും പറഞ്ഞു. ആളുകളുടെ വലുപ്പം നോക്കാതെ ഇടപെഴകാന്‍ ധോണിക്ക് സാധിക്കും. അത്രത്തോളം വലിയ മനസാണ് ധോണിയുടേത്'- വിക്രം കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, July 27, 2023, 13:20 [IST]
Other articles published on Jul 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+