Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഐപിഎല്ലില്‍ കളിച്ച് മിന്നിച്ചു, ഇപ്പോള്‍ വെറും നെറ്റ് ബൗളര്‍മാര്‍, ആറ് താരങ്ങളെ അറിയാം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പോരാട്ടങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്ലേ ഓഫ് സീറ്റിനായി ടീമുകള്‍ തമ്മില്‍ വാശിയേറിയ പോരാട്ടത്തിലാണ്. ഇത്തവണ മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും പ്ലേ ഓഫ് കാണാതെ പുറത്തായപ്പോള്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സുമെല്ലാം കസറുകയാണ്. ഇത്തവണ ഐപിഎല്ലില്‍ അവസരം ലഭിക്കാതെ പല സൂപ്പര്‍ താരങ്ങള്‍ക്കും മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്.

ചില താരങ്ങള്‍ മെഗാ ലേലത്തില്‍ തഴയപ്പെട്ടപ്പോള്‍ പൂര്‍ണ്ണമായും ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ ചില ബൗളര്‍മാര്‍ നെറ്റ് ബൗളര്‍മാരായി എത്തി. ഇതില്‍ നേരത്തെ ഐപിഎല്ലില്‍ കളിച്ച് മികവ് കാട്ടിയവരും ഉണ്ടെന്നതാണ് വസ്തുത. ഇത്തരത്തില്‍ ഐപിഎല്ലില്‍ മുന്‍പ് കളിച്ച് ശ്രദ്ധ നേടുകയും എന്നാല്‍ ഇത്തവണ നെറ്റ് ബൗളറായി ഒതുങ്ങുകയും ചെയ്ത ആറ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

മോഹിത് ശര്‍മ

മോഹിത് ശര്‍മ

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ്, സിഎസ്‌കെ ടീമുകള്‍ക്കായി കളിച്ച് ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുള്ള താരമാണ് മോഹിത് ശര്‍മ. ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും താരമായിരുന്ന മോഹിത് ശര്‍മ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമനുള്ള പര്‍പ്പിള്‍ ക്യാപ്പ് നേടിയിട്ടുള്ള താരമാണ്. 86 ഐപിഎല്ലില്‍ നിന്ന് 92 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 14 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 8.45 എന്ന ഭേദപ്പെട്ട ഇക്കോണമിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാല്‍ ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിന്റെ നെറ്റ് ബൗളറാണ് അദ്ദേഹം. പര്‍പ്പിള്‍ ക്യാപ് ജേതാവാണ് ഇന്ന് നെറ്റ് ബൗളറായി മാറിയതെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

ബരീന്ദര്‍ സ്രാന്‍

ബരീന്ദര്‍ സ്രാന്‍

ഐപിഎല്ലില്‍ തിളങ്ങുകയും ഇന്ത്യന്‍ ടീമില്‍ കളിക്കുകയും ചെയ്തിട്ടുള്ള താരമാണ് ബരീന്ദര്‍ സ്രാന്‍. ഇടം കൈയന്‍ പേസര്‍ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കായെല്ലാം തിളങ്ങിയിട്ടുള്ള ബരീന്ദര്‍ സ്രാന്‍ 24 മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് വീഴ്ത്തിയത്. 28 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇത്തവണ ഗുജറാത്തിന്റെ നെറ്റ് ബൗളറാണ് സ്രാന്‍.

ലുക്മാന്‍ മെറിവാല

ലുക്മാന്‍ മെറിവാല

ബറോഡക്കാരനായ ലുക്മാന്‍ മെറിവാല ഐപിഎല്ലില്‍ അവസാന സീസണില്‍ കളിച്ച താരമാണ്. ഇടം കൈയന്‍ പേസര്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു. ഒരു മത്സരത്തില്‍ നിന്ന് ഒരു വിക്കറ്റാണ് നേടിയത്. എന്നാല്‍ ഇത്തവണ നെറ്റ് ബൗളറാണ് അദ്ദേഹം. ഗുജറാത്ത് ടൈറ്റന്‍സിന്റെ തന്നെ നെറ്റ് ബൗളറാണ് മെറിവാല. ആഭ്യന്തര ക്രിക്കറ്റിലും മോശമല്ലാത്ത റെക്കോഡുള്ള താരത്തിന് ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് വളരാന്‍ സാധിച്ചിരുന്നില്ല.

കനിഷ്‌ക് സേത്

കനിഷ്‌ക് സേത്

2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്ന താരമാണ് കനിഷ്‌ക് സേത്. ഒരു മത്സരം പോലും കളിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. എന്നാല്‍ കൊല്‍ക്കത്തക്കാരനായ ഇടം കൈയന്‍ പേസര്‍ ഇത്തവണ കെകെആറിന്റെ നെറ്റ് ബൗളറാണ്. 24 വയസ് മാത്രമാണ് താരത്തിനുള്ളത്. നെറ്റ് ബൗളറായി മികവ് കാട്ടിയാല്‍ ഭാവിയില്‍ കനിഷ്‌കിന് അരങ്ങേറ്റത്തിനുള്ള വഴി തുറക്കുമെന്ന കാര്യം ഉറപ്പാണ്.

കുല്‍വന്ത് ഖജറോലിയ

കുല്‍വന്ത് ഖജറോലിയ

രാജസ്ഥാന്‍ കാരനായ ഇടം കൈയന്‍ പേസര്‍ ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരമാണെങ്കിലും ഇത്തവണ നെറ്റ് ബൗളറാണ്. ആര്‍സിബി, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളുടെ ഭാഗമായിട്ടുള്ള കുല്‍വന്ത് അഞ്ച് മത്സരത്തില്‍ നിന്ന് മൂന്ന് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ ആര്‍സിബിയുടെ നെറ്റ് ബൗളറാണ് താരം. ലഭിച്ച അവസരങ്ങളില്‍ മികവ് കാട്ടാനാവാതെ പോയതാണ് 30കാരനായ താരത്തിന് തിരിച്ചടിയായത്.

യാറ പൃഥ്വിരാജ്

യാറ പൃഥ്വിരാജ്

ഐപിഎല്ലില്‍ കളിച്ചിട്ടുള്ള ഇടം കൈയന്‍ പേസറാണ് യാറ പൃഥ്വിരാജ്. കെകെആര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായിട്ടുള്ള യാറ രണ്ട് മത്സരത്തില്‍ നിന്ന് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബൗളറാണ്. ആഭ്യന്തര ക്രിക്കറ്റിലും മോശമില്ലാത്ത റെക്കോഡുള്ള താരത്തിന് പ്രായം 24 മാത്രമാണ്. അതുകൊണ്ട് തന്നെ നെറ്റ് ബൗളറില്‍ നിന്ന് കളിക്കാരനായി തിരിച്ചെത്താനുള്ള അവസരവും പൃഥ്വിരാജിന് മുന്നിലുണ്ട്.

Story first published: Saturday, May 14, 2022, 17:57 [IST]
Other articles published on May 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+