For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിറാജിന്റെ 181.6 കിമി ഇല്ല, ടോപ് 10ല്‍ ഇന്ത്യക്കാര്‍ 0!! ഏറ്റവും വേഗമേറിയ ബോള്‍ ഏതൊക്കെ?

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ അഡ്‌ലെയ്ഡില്‍ നടുക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ ഒരു ബോള്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുക തന്നെ ചെയ്തു. ആദ്യദിനത്തില്‍ അദ്ദേഹമെറിഞ്ഞ ഒരു ബോളിന്റെ വേഗതയായി കുറിക്കപ്പെട്ടത് 181.6 കിമിയായിരുന്നു. ഇതു കണ്ട ക്രിക്കറ്റ് പ്രേമികള്‍ ശരിക്കും വണ്ടറടിക്കുക തന്നെ ചെയ്തു. ലോകത്തിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ ബൗളറായി സിറാജ് മാറിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും മുറുകി.

പക്ഷെ ഇതു ശരിയല്ലെന്നു പിന്നാലെ വ്യക്തമായി. ബ്രോഡ്കാസ്റ്റര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ സാങ്കേതിക പിഴവ് കൊണ്ടു മാത്രമാണ് ഇത്തരമൊരു വേഗത കാണിക്കപ്പെട്ടതെന്നു വ്യക്തമാവുകയും ചെയ്തു. യഥാര്‍ഥത്തില്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തുകളെറിഞ്ഞ ബൗളര്‍മാര്‍ ആരൊക്കെയാണ്? ആദ്യ പത്തിലുള്ള തീപ്പൊരി ബൗളര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

SHOAIB AKHTAR

ഓസീസ് ആധിപത്യം

ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ കുറിക്കപ്പെട്ടിട്ടുള്ള ഏറ്റവും വേഗതയേറിയ ബോളുകള്‍ എടുക്കുകയാണെങ്കില്‍ അതില്‍ ഓസ്‌ട്രേലിയയുടെ സമ്പൂര്‍ണ ആധിപത്യം തന്നെയാണ് നമുക്കു കാണാന്‍ സാധിക്കുക. ട്രോഫികളുടെ കാര്യത്തില്‍ മാത്രമല്ല, ഏറ്റവും വേഗമേറിയ ബോളുകളെറിയുന്ന കാര്യത്തിലും ഓസ്‌ട്രേലിയയെ വെല്ലാന്‍ മറ്റൊരു ടീം ഇല്ലെന്നതാണ് യാഥാര്‍ഥ്യം.

ആദ്യത്തെ പത്തിലെ അഞ്ചു വേഗമേറിയ ബോളുകളും ഓസ്‌ട്രേലിയന്‍ താരങ്ങളുടെ പേരിലാണ്. പാകിസ്താന്റെയും വെസ്റ്റ് ഇന്‍ഡീസിന്റെയും രണ്ടു ബൗളര്‍മാര്‍ വീതവും ലിസ്റ്റിലുണ്ട്. ന്യൂസിലാന്‍ഡിന്റെ ഒരു ബൗളറും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഒരാള്‍ പോലും എലൈറ്റ് ക്ലബ്ബില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് നിരാശാജനകമായ കാര്യം.

കിങ് അക്തര്‍

റാവല്‍പിണ്ടി എക്‌സ്പ്രസെന്നു ലോകം വാഴ്ത്തുന്ന പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറുടെ പേരിലാണ് ഏറ്റവും വേഗമേറിയ പന്തിനുള്ള നിലവിലെ ലോക റെക്കോര്‍ഡ്. 2003ല്‍ അദ്ദേഹം സ്ഥാപിച്ച റെക്കോര്‍ഡ് ഇപ്പോഴും ഇളക്കം തട്ടാത നില്‍ക്കുകാണ്. 161.4 കിമി വേഗതയില്‍ പന്തെറിഞ്ഞാണ് അക്തര്‍ ചരിത്രത്തിന്റെ ഭാഗമായത്. സൗത്താഫ്രിക്കയില്‍ നടന്ന ഏകദിന ലോകകപ്പിലായിരുന്നു ഇത്. ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തിലാണ് അദ്ദേഹത്തിന്റെ ഈ തീയുണ്ട കണ്ടത്.

അക്തറിനു തൊട്ടു താഴെയായി അതിവേഗക്കാരുടെ ലിസ്റ്റില്‍ രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളവരെല്ലാം ഓസ്‌ട്രേലിയന്‍ ബൗളര്‍മാരാണെന്നതാണ് കൗതുകകരമായ കാര്യം. മുന്‍ ഇതിഹാസ പേസര്‍ ബ്രെറ്റ് ലീ, ഷോണ്‍ ടെസ്റ്റ്, ജെഫ് തോംസണ്‍, ഇപ്പോഴും മല്‍സരരംഗത്തുള്ള മിച്ചെല്‍ സ്റ്റാക്ക് എന്നിവരാണിത്.

BRETT LEE

ഇഞ്ചോടിഞ്ച്

ഏറ്റവും വേഗമേറിയ പന്തുകളെറിഞ്ഞവരുടെ എലൈറ്റ് ലിസ്റ്റിലെ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ഓസ്‌ട്രേലിയയുടെ ബ്രെറ്റ് ലീയും ഷോണ്‍ ടെയ്റ്റും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. 161.1 കിമി വേഗതയില്‍ പന്തെറിഞ്ഞാണ് ലീ ഞെട്ടിച്ചതെങ്കില്‍ ടെയ്റ്റിന്റെ വേഗതയും 161.1 കിമി തന്നെയാണ്.

നാലാംസ്ഥാനക്കാരനായ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെഫ് തോംസണ്‍ 160.6 കിമി വേഗതയില്‍ ബൗള്‍ ചെയ്താണ് ഈ ലിസ്റ്റില്‍ കയറിയത്. അഞ്ചാമതുള്ള മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ വേഗതയാവട്ടെ 160.4 കിമിയുമാണ്.

ടോപ്പ് ഫൈവിനു താഴെയുള്ളവരുടെയല്ലാം ബൗളിങ് വേഗത 160 കിമിയില്‍ താഴെയാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ തീപ്പൊരി ബൗളര്‍ ആന്‍ഡി റോബര്‍ട്ടിസാണ് 159.5 കിമി വേഗതയുമായി ആറാംസ്ഥാനത്തുള്ളത്. 157.7 കിമി വേഗതയുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ തന്നെ ഫിഡെല്‍ എഡ്വാര്‍ഡ്‌സ് തൊട്ടു താഴെയും നില്‍ക്കുന്നു.

156.8 കിമി വേഗതയുള്ള ഓസ്‌ട്രേലിയയുടം മുന്‍ ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ മിച്ചെല്‍ ജോണ്‍സനാണ് ലിസ്റ്റിലെ എട്ടാമന്‍. പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സമി 156.4 കിമി വേഗതയോടെ ഒമ്പതാം സ്ഥാനത്തും ന്യൂസിലാന്‍ഡിന്റെ മുന്‍ പേസര്‍ ഷെയ്ന്‍ ബോണ്ട് 156.4 കിമി വേഗതയുമായി പത്താം സ്ഥാനത്തുമുണ്ട്.

Story first published: Sunday, December 8, 2024, 7:18 [IST]
Other articles published on Dec 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+