Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ 'ബബബ'- ഇവരാണ് ആ താരങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. പ്രതിഫലത്തിന്റെ കാര്യത്തിലും ആസ്തിയുടെ കാര്യത്തിലും ആഡംഭരത്തിന്റെ കാര്യത്തിലും ഇന്ത്യന്‍ താരങ്ങള്‍ മുന്നില്‍ത്തന്നെയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ മിന്നും ജയം നേടിയ ആവേശത്തിലാണ് നിലവില്‍ ഇന്ത്യന്‍ താരങ്ങളുള്ളത്. മത്സരത്തിന് ശേഷം കളിയിലെ താരമായ മുഹമ്മദ് സിറാജ് സംസാരിച്ചത് ഹിന്ദിയിലായിരുന്നു. തര്‍ജമ ചെയ്ത് സഹായിക്കാന്‍ ജസ്പ്രീത് ബുംറയും ഒപ്പമുണ്ടായിരുന്നു.

ഇന്ത്യയുടെ താരങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യത ലഭിക്കുമ്പോഴും പലരുടേയും വിദ്യാഭ്യാസ യോഗ്യത വളരെ കുറവാണ്. അതുകൊണ്ടുതന്നെ പലര്‍ക്കും ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ പ്രയാസമുണ്ട്. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പ്രയാസമുള്ളവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം മുഹമ്മദ് സിറാജാണ്. ഇന്ത്യയുടെ സൂപ്പര്‍ പേസര്‍മാരിലൊരാളായി മാറിയ താരമാണ് സിറാജ്. കേപ്ടൗണ്‍ ടെസ്റ്റില്‍ ഗംഭീര പ്രകടനത്തോടെ താരം കൈയടിയും നേടാന്‍ അദ്ദേഹത്തിനായി.

ഹൈദരാബാദുകാരനായ സിറാജിനെ മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യ പരിഗണിക്കുന്നുണ്ട്. എന്നാല്‍ താരത്തിന്റെ വിദ്യാഭ്യാസ യോഗ്യത വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അദ്ദേഹം പ്രയാസപ്പെടുന്നു. കൂടുതലും ഹിന്ദിയിലാണ് സിറാജ് സംസാരിക്കുന്നത്. ഭാവിയില്‍ സിറാജ് നന്നായി ഇംഗ്ലീഷ് സംസാരിക്കുമെന്ന് പ്രതീക്ഷിക്കാം. രണ്ടാമത്തെ താരം മുഹമ്മദ് ഷമിയാണ്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലടക്കം ഇന്ത്യക്കായി കസറിയ ബൗളറാണ് ഷമി.

ടെസ്റ്റില്‍ ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്ന ഷമിക്കും വലിയ വിദ്യാഭ്യാസ യോഗ്യതയില്ല. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ഷമിക്ക് പ്രയാസമാണ്. തപ്പി തടഞ്ഞ് സംസാരിക്കുമെങ്കിലും ഒഴുക്കോടെ സംസാരിക്കാന്‍ ഷമിക്കാവുന്നില്ല. വിരമിക്കുന്നതിന് മുമ്പ് ഷമി ഇംഗ്ലീഷില്‍ സംസാരിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം. മറ്റൊരു താരം നവദീപ് സൈനിയാണ്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ വലിയ സ്ഥാനമില്ലാത്ത താരമാണ് സൈനി. എന്നാല്‍ തിരിച്ചുവരവ് നടത്താനും സാധ്യതയുണ്ട്.

mohammed shami

ഐപിഎല്ലില്‍ സജീവമായ താരം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താന്‍ കഴിവുള്ളവനാണ്. ആഭ്യന്തര ക്രിക്കറ്റിലും സജീവമായ സൈനിക്ക് വലിയ വിദ്യാഭ്യാസ യോഗ്യതയില്ല. അതുകൊണ്ടുതന്നെ ഇംഗ്ലീഷില്‍ ഒഴുക്കോടെ സംസാരിക്കാനും അദ്ദേഹം പ്രയാസപ്പെടുന്നു. ഐപിഎല്ലിലടക്കം കളിക്കുന്നതിനാല്‍ ഭാവിയില്‍ ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാന്‍ ഷമിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. റിങ്കു സിങ്ങാണ് മറ്റൊരു താരം. ഇന്ത്യയുടെ ടി20 ടീമിലെ ശ്രദ്ധേയ താരമാണ് റിങ്കു.

മൂന്ന് ഫോര്‍മാറ്റിലും വലിയ ഭാവി കല്‍പ്പിക്കപ്പെടുന്ന താരമാണ് റിങ്കു സിങ്. എന്നാല്‍ വലിയ വിദ്യാഭ്യാസ യോഗ്യത റിങ്കുവിനില്ല. അതുകൊണ്ടുതന്നെ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ റിങ്കുവിന് പ്രയാസമാണ്. ഇന്ത്യയുടെ യുവ പേസര്‍ മുകേഷ് കുമാറിനും ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കുന്നതില്‍ പ്രയാസമുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഒട്ടുമിക്ക താരങ്ങളും ഇംഗ്ലീഷില്‍ നന്നായി സംസാരിക്കുന്നവരാണ്. മലയാളി താരം സഞ്ജു സാംസണ്‍ ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും സംസാരിക്കും.

ആര്‍ അശ്വിന്‍ തമിഴ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ സംസാരിക്കും. ഇന്ത്യന്‍ താരങ്ങള്‍ കൂടുതലും ഹിന്ദിയിലാണ് സംസാരിക്കുന്നത്. വിദേശ ടീമുകളില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍ ടീമുകള്‍ക്കൊഴികെ മറ്റാര്‍ക്കും അധികം ഹിന്ദി അറിയില്ല. അതുകൊണ്ടുതന്നെ തന്ത്രങ്ങളെല്ലാം ഹിന്ദിയിലാണ് ഇന്ത്യന്‍ ടീം മെനയുന്നത്. എംഎസ് ധോണി നിരവധി ഭാഷകള്‍ സംസാരിക്കുന്ന താരമാണ്. ബംഗാളിയിലടക്കം സംസാരിച്ച് ധോണി ഞെട്ടിച്ചിട്ടുണ്ട്.

പല താരങ്ങളും പരിമിതമായ സാഹചര്യങ്ങളോട് പൊരുതി ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായി മാറിയവരാണ്. അതുകൊണ്ടുതന്നെ ഇവരില്‍ പലര്‍ക്കും വലിയ വിദ്യാഭ്യാസം നേടാനായിട്ടില്ല. ചെറുപ്പത്തിലേ ക്രിക്കറ്റിലേക്ക് ശ്രദ്ധ നല്‍കിയതും ഇവരുടെ വിദ്യാഭ്യാസം കുറയാനുള്ള കാരണമാണ്. എന്തായാലും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ സാധിക്കാതെ വരുന്നത് താരങ്ങള്‍ക്ക് വലിയ വേദികളില്‍ നാണക്കേടാണ്.

Story first published: Friday, January 5, 2024, 15:17 [IST]
Other articles published on Jan 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+